Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സോഷ്യൽ മീഡിയ തോൾ കൊടുത്തു സർക്കാർ ഒപ്പം നിന്നു, കേരളം ഒന്നാകെ പ്രാർത്ഥിച്ചു; സോനമോൾ പതിയെ കാഴ്ചകൾ കണ്ടുതുടങ്ങി; ചികിത്സ നടക്കുന്ന ഹൈദരാബാദ് പ്രസാദ് ഐകെയർ ഹോസ്പിറ്റലിൽ നിന്നുള്ള ചിത്രം പങ്കുവച്ച് കിടിലൻ ഫിറോസ്; സോന ഉടൻ ചികിത്സ കഴിഞ്ഞ നാട്ടിലേക്ക് മടങ്ങും

സോഷ്യൽ മീഡിയ തോൾ കൊടുത്തു സർക്കാർ ഒപ്പം നിന്നു, കേരളം ഒന്നാകെ പ്രാർത്ഥിച്ചു; സോനമോൾ പതിയെ കാഴ്ചകൾ കണ്ടുതുടങ്ങി; ചികിത്സ നടക്കുന്ന ഹൈദരാബാദ് പ്രസാദ് ഐകെയർ ഹോസ്പിറ്റലിൽ നിന്നുള്ള ചിത്രം പങ്കുവച്ച് കിടിലൻ ഫിറോസ്; സോന ഉടൻ ചികിത്സ കഴിഞ്ഞ നാട്ടിലേക്ക് മടങ്ങും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കേരളത്തിന്റെ സോനാമോൾ കണ്ണുതുറന്നു,കാഴ്ചകൾ കണ്ടു തുടങ്ങി.കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് സൈബർ ലോകത്ത് സോനാ മോളേക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും വരുന്നത്.മലയാളികളുടെ കണ്ണ് നിറച്ച് സോനമോളുടെ കഥ സമൂഹ മാധ്യമങ്ങളിൽ വാർത്തയായതോടെ നിരവധി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെ ട്രോളന്മാരും വിഷയം ഏറ്റെടുത്തിരുന്നു. വലിയ രോഷം ഉയർന്നതോടെ കൃത്യമായ ഇടപെടലുകളുണ്ടായി. സാമൂഹ്യപ്രവർത്തകനും ആർജെയുമായ കിടിലം ഫിറോസാണ് സോനാ മോൾ കണ്ണുതുറന്ന് കാഴ്ചകളൊക്കെ കണ്ടുതുടങ്ങിയ കാര്യം ഫേസ്‌ബുക്കിൽ പങ്കുവച്ചത്.

കുട്ടിയുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി കെകെ ശൈലജ സോനമോളുടെ കാര്യത്തിൽ വിശദമായി അന്വേഷണം നടത്തിയെന്നും കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തെന്നും തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. തുടർന്ന് വിഷയം തന്റെ ശ്രദ്ധയിൽപെടുത്തിയവർക്ക് മന്ത്രി നന്ദിയും അറിയിച്ചു.

കിടിലം ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

#ലക്ഷകണക്കിന് #മലയാളികളുടെ #പ്രാർത്ഥനകൾക്ക് #ഉത്തരം #ഇതാ #സോനമോൾ #കണ്ണ് #തുറന്നു. പതിയെ കാഴ്ചകൾ കണ്ട് തുടങ്ങി.ചികിത്സപിഴവിനെ തുടർന്ന് ദുരിതം അനുഭവിച്ച ദിനരാത്രങ്ങൾക്ക് വിട. വെളിച്ചത്തെ കണ്ട് കൺതുറക്കാൻ കഴിയാതെ ഭയന്ന് നിലവിളിച്ച നാളുകൾക്കും വിട. മികച്ച ചികിത്സ ലഭ്യമാക്കിയ സർക്കാരിന് നന്ദി. സോനമോളുടെ ദുരിതം കണ്ട് നീതി ഉറപ്പാക്കാൻ സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാ സുമനസ്സുകൾക്കും നന്ദി. ചികിത്സ നടക്കുന്ന ഹൈദരാബാദ് പ്രസാദ് ഐകെയർ ഹോസ്പിറ്റലിൽ നിന്നുള്ള ചിത്രം. സോനമോൾ ജൂൺ ആറാം തീയതിയോടെ ഡിസ്ചാർജ് ചെയ്തു നാട്ടിൽ വരുമെന്നാണ് ഇപ്പോഴത്തെ വിവരം. മെയ് 12 തീയ്യതി ആണ് ഹൈദരാബാദിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ട് പോയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP