Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവധി ആഘോഷത്തിനിടയിൽ നീന്തൽവേഷത്തിൽ ചിത്രങ്ങളിട്ട് സോന മൊഹപത്ര; വിമർശിച്ച ആരാധകന് മറുപടിയുമായി അടുത്ത തകർപ്പൻ ചിത്രങ്ങളും; വൈറലായ സൊന മൊഹപാത്രയുടെ ബിക്കിനി ചിത്രങ്ങൾ ഇതാ

മറുനാടൻ മലയാളി ബ്യൂറോ

സ്വിംസ്യൂട്ട് ധരിച്ചുള്ള ചിത്രങ്ങളെ വിമർശിച്ചവർക്ക് വീണ്ടും നീന്തൽ വേഷത്തിൽ ചിത്രങ്ങളിട്ട് മറുപടി നൽകി ഗായിക സോന മൊഹപത്ര. 2020നെ സ്വാഗതം ചെയ്തുകൊണ്ട് സോന കഴിഞ്ഞ ദിവസം പങ്കുവച്ച സ്വിംസ്യൂട്ട് ചിത്രത്തിനുനേരെ ഏറെ വിമർശനമുയർന്നിരുന്നു. അവധിയാഘോഷത്തിനിടെ പകർത്തിയ ചിത്രങ്ങളിലൊന്നാണ് താരം പങ്കുവച്ചത്.

പ്രകോപിപ്പിക്കുന്ന തരത്തിൽ വേഷം ധരിക്കുകയും മീ ടൂ എന്ന് പറഞ്ഞു കരയുകയും ചെയ്യും എന്ന് ആക്ഷേപിച്ച് സോനയ്ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ചിലരാകട്ടെ സോനയെപ്പോലെ ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കുന്ന ഒരാളിൽ നിന്ന് പ്രതീക്ഷിക്കാത്തത് കണ്ടു എന്ന തരത്തിലാണ് അഭിപ്രായപ്രകടനം നടത്തിയത്. കൂടുതൽ ബിക്കിനി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇക്കൂട്ടർക്കൊക്കെ സോന മറുപടി നൽകിയത്. താൻ ആരും നിശ്ചയിക്കുന്ന ബോക്സിനുള്ളിലേക്ക് പരുവപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്നും സോന കുറിച്ചിരുന്നു.

ഇതിനുപിന്നാലെ ഹെയർസ്‌റ്റൈലിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ സപ്ന ഭവാനിയുമായി താരം ട്വിറ്റർ യുദ്ധത്തിലും ഏർപ്പെട്ടു.കുറച്ചു വസ്ത്രം ധരിക്കുകയും അത് ഫെമിനിസമാണെന്ന് ധരിക്കുകയും ചെയ്യുന്നവരെക്കൊണ്ട് മടുത്തെന്നും പുതിയ വീക്ഷണങ്ങൾ കാണാനാഗ്രഹിക്കുന്നെന്നും കുറിച്ചുള്ള സപ്നയുടെ ട്വീറ്റാണ് സോനയെ പ്രകോപിപ്പിച്ചത്. ഇത് ഇരുവർക്കുമിടയിൽ സമൂഹമാധ്യമത്തിൽ തുറസ്സായ ഒരു വാക്ക്പോരിനാണ് വഴിവച്ചത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP