Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

'ഞാൻ ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നെന്ന മുൻധാരണയോടു കൂടിയാണ് പലരും വിമർശനം ഉന്നയിക്കുന്നത്; ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകർത്തുകയാണ് ഞാൻ ചെയ്തിരിക്കുന്നത്; സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല'; പച്ചമാങ്ങയെ വിമർശിച്ചവർക്ക് മറുപടിയുമായി സോന ഹെയ്ഡൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പച്ചമാങ്ങ എന്ന ചിത്രത്തെക്കുറിച്ചും താൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരിൽ തെറ്റായ പ്രചരണങ്ങൾ നടത്തുന്നതിനും എതിരെ പൊട്ടിത്തെറിച്ച് നടി സോന ഹെയ്ഡൻ.

ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ സോനയെ വിമർശിച്ച് ഒട്ടനവധി പേർ രംഗത്തെത്തിയിരുന്നു ഇപ്പോൾ അതിന് മറുപടിയാണ് താരം നൽകുന്നത്. സോനയുടെ വസ്ത്രധാരണത്തെ കേന്ദ്രീകരിച്ചായിരുന്നു വിമർശനങ്ങൾ. വളരെ മനോഹരമായ ഒരു ചിത്രമാണ് പച്ചമാങ്ങ. എന്റെ കഥാപാത്രത്തിന്റെ, വേഷത്തിന്റെ അടിസ്ഥാനത്തിൽ ചിത്രത്തെ വിലയിരുത്തരുത്.

ഞാൻ ഒരു ഗ്ലാമസറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുൻധാരണയോടു കൂടിയാണ് പലരും വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകർത്തുകയാണ് ഞാൻ ചെയ്തിരിക്കുന്നത്.

സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല- സോന വ്യക്തമാക്കി.ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന പച്ചമാങ്ങയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പ്രതാപ് പോത്തനും സോന ഹെയ്ഡനുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP