Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരിക്കാൻ പോകുന്ന അമ്മയ്ക്ക് വേദനയോടെ പാട്ടുപാടി നൽകി മകൻ; ഡോക്ടർ പങ്കുവെച്ച കുറിപ്പ് വൈറൽ

മരിക്കാൻ പോകുന്ന അമ്മയ്ക്ക് വേദനയോടെ പാട്ടുപാടി നൽകി മകൻ; ഡോക്ടർ പങ്കുവെച്ച കുറിപ്പ് വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ ഓരോ നിമിഷവും ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഒരോ നിമിഷവും നിരവധി പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടത്. രോഗികൾ മരിക്കുന്നത് നിസഹായരായി നോക്കി നിൽക്കേണ്ടി വരുന്നവരാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ. നെഞ്ച് പൊള്ളിക്കുന്ന ഇത്തരം അനുഭവങ്ങൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവയ്ക്കുന്നുണ്ട്. ദീപ്ഷിക ഘോഷ് എന്ന ഡോക്ടർ പങ്കുവെച്ച അനുഭവം ട്വിറ്ററിൽ വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ഡോക്ടറുടെ അനുഭവക്കുറിപ്പ് ഷെയർ ചെയ്തത്. മരിക്കാൻ പോകുന്ന അമ്മയ്ക്ക് വേണ്ടി മകൻ പാട്ടുപാടി കൊടുക്കുന്നത് കണ്ട് ഹൃദയം പൊട്ടിയ വേദനയാണ് ഡോക്ടർ പങ്കുവച്ചത്.

ദീപ്ഷിക ഘോഷിന്റെ ട്വീറ്റ്

ഷിഫ്റ്റ് അവസാനിക്കുന്നതിന് മുമ്പ് ഒരു രോഗിയുടെ ബന്ധുക്കളെ വീഡിയോകോളിൽ വിളിച്ചു. അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ആശുപത്രിയിൽ വെച്ച് അത് ചെയ്തുകൊടുക്കും. ഈ രോഗിയുടെ മകൻ ചോദിച്ചത് എന്റെ കുറച്ച് സമയമാണ്. അയാൾക്ക് മരിക്കാൻ പോകുന്ന അമ്മയ്ക്ക് വേണ്ടി അവസാനമായി ഒരു പാട്ടുപാടണം.

അദ്ദേഹം തേരെ മുജ്‌സെ ഹായ് പെഹ്ലെ കാ.. എന്ന ഗാനം ആലപിച്ചു. ഞാൻ ഫോൺ പിടിച്ച് അവിടെ നിന്നു. അയാൾ അമ്മയെ നോക്കി പാടുന്നു. ഈ സമയം നഴ്സുമാർ വന്ന് നിശബ്ദരായി നിന്നു. ഇടയ്ക്ക് നിയന്ത്രണം വിട്ട് കരഞ്ഞുപോയെങ്കിലും അമ്മയ്ക്ക് വേണ്ടി അയാൾ ആ പാട്ട് പൂർത്തിയാക്കി.

ഞാനും നഴ്സുമാരും അവിടെ തന്നെ നിന്നു. ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു. പിന്നീട് പതുക്കെ നഴ്സുമാരെല്ലാം അവരുടെ രോഗികളുടെ അടുത്തേക്ക് പോയി. സംഘമിത്ര ചാറ്റർജിയും സോഹം ചാറ്റർജിയും ആണ് ആ അമ്മയും മകനും. എന്റെ അഗാധമായ അനുശോചനം. സോഹം, നിങ്ങളുടെ ശബ്ദം അത് അമ്മയുടെ പാരമ്പര്യം ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP