Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മയെ അച്ഛൻ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടു നിൽക്കാനായില്ല; 'എന്റെ അമ്മേ രക്ഷിക്കണേ' എന്ന് അലറിവിളിച്ച് എട്ടു വയസുകാരൻ ഓടിചെന്നത് ഒന്നര കിലോമീറ്റർ ദൂരത്തുള്ള പൊലീസ് സ്‌റ്റേഷനിൽ; ഞൊടിയിടയിൽ കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ഉദ്യോഗസ്ഥർ; കുട്ടിയെ മാതൃകയാക്കണമെന്ന് കാട്ടി സീനിയർ പൊലീസ് ഓഫീസറുടെ ട്വീറ്റ്

അമ്മയെ അച്ഛൻ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടു നിൽക്കാനായില്ല; 'എന്റെ അമ്മേ രക്ഷിക്കണേ' എന്ന് അലറിവിളിച്ച് എട്ടു വയസുകാരൻ ഓടിചെന്നത് ഒന്നര കിലോമീറ്റർ ദൂരത്തുള്ള പൊലീസ് സ്‌റ്റേഷനിൽ; ഞൊടിയിടയിൽ കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ഉദ്യോഗസ്ഥർ; കുട്ടിയെ മാതൃകയാക്കണമെന്ന് കാട്ടി സീനിയർ പൊലീസ് ഓഫീസറുടെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ഭാര്യമാരെ തല്ലുന്ന ഭർത്താക്കന്മാരെ പറ്റി ഇന്ന് വാർത്തകൾ വർധിച്ചു വരുന്ന സാഹചര്യമാണുള്ളത്. മദ്യപാനം മുതൽ സംശയ രോഗം വരെ കാരണമാകുന്ന ഇത്തരം പ്രശ്‌നങ്ങൾ മാധ്യമങ്ങളിലൂടെ നാം സ്ഥിരമായി വായിക്കാറുമുണ്ട്. ഇത്തരത്തിൽ ഭാര്യ ഭർത്താക്കന്മാരുടെ മർദ്ദനത്തിന് ഇരയാകുമ്പോൾ ഏറെ വേദനയനുഭവിക്കുന്നത് കുഞ്ഞുങ്ങൾ കൂടിയാണ്. ഇത്തരത്തലുള്ള സംഭവങ്ങൾക്കിടെ കുഞ്ഞുങ്ങൾ തടയാൻ ശ്രമിക്കുകയും അവർക്കും ക്രൂര മർദ്ദനം ഏൽക്കേണ്ടി വരികയുമാണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായ വാർത്തയാണ് യുപിയിലെ സന്ത് കബീർ നഗറിൽ നിന്നും പുറത്ത് വരുന്നത്.

മുഷ്താക്ക് എന്ന ഈ എട്ട് വയസ്സുകാരൻ മാതാവിനെ പിതാവ് ഉപദ്രവിക്കുന്നത് പലതവണ കാണേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇക്കുറി അവൻ അച്ഛന്റെ ക്രൂരത കണ്ട് വെറുതേയിരുന്നില്ല. ഒന്നര കിലോ മീറ്റർ ദൂരത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് അവൻ ഓടി. പൊലീസ് ഉദ്യോഗസ്ഥരോട് അവൻ കാര്യങ്ങൾ പറഞ്ഞു. അത് പിതാവിന്റെ അറസ്റ്റിലേക്കെത്തുകയും ചെയ്തു. ഏതായാലും പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടാൻ പലരും മടിക്കുന്നിടത്താണ് തന്റെ മാതാവിന് നീതികിട്ടാനായി ഈ എട്ട് വയസ്സുകാരൻ ഒന്നര കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഓടിയത്. ഈ മിടുക്കന്റെ ധൈര്യം മാതൃകയാക്കേണ്ടതാണ്.

 യു.പി പൊലീസിലെ സീനിയർ ഓഫീസറായ രാഹുൽ ശ്രീവാസ്തവയാണ് കുട്ടിയുടെ പടമടക്കം ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെറിയൊരു കുട്ടിക്ക് പോലും അക്രമങ്ങളെ പ്രതിരോധിക്കാനും പൊലീസിൽ അവ റിപ്പോർട്ട് ചെയ്യാൻ കഴിയുമെന്നുമുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. നിരവധി പേരാണ് ഈ മിടുക്കനെ അഭിനന്ദിച്ച് കൊണ്ട് ട്വീറ്റ് ഷെയർ ചെയ്തിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP