Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'കായൽ നികത്തി വേസ്റ്റ് ഡംപ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയ സാർ അതിന് ആദ്യം പരിഹാരം ഉണ്ടാക്ക്'; എന്നിട്ടിരുന്നു പ്രകൃതിസ്‌നേഹം മൊഴിയ്; മോഹൻലാൽ കായൽ നികത്തി എന്ന് ആരോപണവുമായി യുവാവ് സോഷ്യൽ മീഡിയ കമന്റിൽ; അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം

'കായൽ നികത്തി വേസ്റ്റ് ഡംപ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയ സാർ അതിന് ആദ്യം പരിഹാരം ഉണ്ടാക്ക്'; എന്നിട്ടിരുന്നു പ്രകൃതിസ്‌നേഹം മൊഴിയ്; മോഹൻലാൽ കായൽ നികത്തി എന്ന് ആരോപണവുമായി യുവാവ് സോഷ്യൽ മീഡിയ കമന്റിൽ; അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; പ്രകൃതി സ്‌നേഹത്തെക്കുറിച്ചും ഭൂമിയിലെ മനുഷ്യന്റെ കടന്നു കയറ്റത്തെക്കുറിച്ചും ബ്ലോഗ് എഴുതിയ മോഹൻലാൽ കായൽ നികത്തി നിർണമ്മാണം നടത്തി എന്നാരോപണവുമായി യുവാവ് സോഷ്യൽ മീഡിയയിൽ. മോഹൽലാൽ ഫേസ്‌ബുക്കിൽ പുതുതായി പങ്കുവച്ച ബ്ലോഗിന്റെ താഴെയാണ് യുവാവ് കമന്റിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

'സാറിന്റെ എറണാകുളത്തെ തേവര കോളേജിനടുത്തുള്ള വീടിന്റെ സ്വിമ്മിങ് പൂൾ ലാന്റിംഗിന്റെ വർക്ക് ചെയതത് ഞാനാണ്. ശിക്കാർ സിനിമയുടെ ഷൂട്ടിംഗിനിടെ സാർ അവിടെ വന്നപ്പോഴാണ് ഞാൻ നേരിട്ടു കാണുന്നത്. സാറേ അവിടെ കൊച്ചി കായൽ നികത്തി സാറിന്റെ വീട്ടിലെ വേസ്റ്റ് ഡംപ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.(2010)ൽ ഞാനതിന് ദൃക്‌സാക്ഷിയുമാണ്.

സാറ് അതിന് ആദ്യം പരിഹാരം ഒണ്ടാക്ക്. എന്നിട്ടിരുന്ന് പ്രകൃതി സ്‌നേഹം മൊഴിയ്.. എന്നാണ് യുവാവിന്റെ കമന്റ്. സാബു ജോൺ പുത്തുപറമ്പിൽ എന്ന യുവാവാണ് കമന്റിട്ടിരിക്കുന്നത്. ഇതിനിടെ കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി കഴിഞ്ഞു.

ഒരു വർഷം മുമ്പ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകൾ അപഹരിക്കുകയും ജീവിതം തകർക്കുകയും ചെയ്തപ്പോൾ അതൊരു ഒറ്റപ്പെട്ട ദുരന്തമാണ് എന്നാണ് നാം കരുതിയത്. 'കാലാവസ്ഥ അനുഗ്രഹിച്ച കേരളം' എന്ന അഭിമാനബോധമുള്ള നമുക്ക് മറിച്ച് ചിന്തിക്കാൻ സാധിക്കില്ല. വെയിൽ വന്ന് പരന്നുകഴിഞ്ഞതോടെ നാം പ്രളയത്തെ മറന്നു. പ്രളയകാലത്തെ മനുഷ്യബന്ധങ്ങൾ അഴിഞ്ഞു. വീട് തകർന്നവരും സ്ഥലം നഷ്ടപ്പെട്ടവരുമായ പലരും അതേ അവസ്ഥയിൽ തുടർന്നു. തൽക്കാലം നിർത്തിവെച്ച മലയിടിക്കലും പാറപൊട്ടിക്കലും പൂർവ്വാധികം ഉഷാറായി തുടർന്നു. ഉയരങ്ങളിൽ കൂടുതൽ കൂടുതൽ കൃത്രിമ തണ്ണീർത്തടങ്ങളുണ്ടായി. രാഷ്ട്രീയക്കാർ പതിവ് പഴിചാരലുകൾ പുനരാരംഭിച്ചു. കേരളം പഴയതുപോലെയായി എന്നു തുടങ്ങുന്നതാണ് മോഹൻലാലിന്റെ ബ്ലോഗ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP