Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2 വർഷം കൊണ്ട് 34 ടയറോ? തന്റെ വണ്ടി ഇന്നോവ ക്രിസ്റ്റ ആണെന്നല്ലേ പറഞ്ഞത്..അല്ലാതെ കണ്ടെയ്‌നർ ലോറി ഒന്നും അല്ലല്ലോ; അയ്യോ റേഡിയേറ്ററിലെ വെള്ളം തീർന്നു...വേഗം നാല് ടയറും മാറ്റിയേക്കാം; ചില വണ്ടികൾക്ക് 34 ടയറുകൾ വരെ മാറേണ്ടി വരും, അതേത് വണ്ടി ട്രെയിനോ? അല്ല മണിയാശാന്റെ ഇന്നോവ; ടയറുകൾ അറഞ്ചം പുറഞ്ചം മാറിക്കളിച്ച മണിയാശനെ ട്രോളികൊന്ന് സോഷ്യൽ മീഡിയയിൽ ഹിറ്റായ ഓടുന്ന ട്രോളുകൾ കാണാം

2 വർഷം കൊണ്ട് 34 ടയറോ? തന്റെ വണ്ടി ഇന്നോവ ക്രിസ്റ്റ ആണെന്നല്ലേ പറഞ്ഞത്..അല്ലാതെ കണ്ടെയ്‌നർ ലോറി ഒന്നും അല്ലല്ലോ; അയ്യോ റേഡിയേറ്ററിലെ വെള്ളം തീർന്നു...വേഗം നാല് ടയറും മാറ്റിയേക്കാം; ചില വണ്ടികൾക്ക് 34 ടയറുകൾ വരെ മാറേണ്ടി വരും, അതേത് വണ്ടി ട്രെയിനോ? അല്ല മണിയാശാന്റെ ഇന്നോവ; ടയറുകൾ അറഞ്ചം പുറഞ്ചം മാറിക്കളിച്ച മണിയാശനെ ട്രോളികൊന്ന് സോഷ്യൽ മീഡിയയിൽ ഹിറ്റായ ഓടുന്ന ട്രോളുകൾ കാണാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇത് പഴയ കാലം ഒന്നും അല്ല...സോഷ്യൽ മീഡിയയുടെ കാലമാണ്. ഒരു വീഴ്ച പറ്റിയാൽ അല്ലെങ്കിൽ ഒരു കാര്യത്തിന് പിടിക്ക്പപെട്ടാൽ അതിന് രണ്ട് പ്രാവശ്യം ഖേദിക്കേണ്ടി വരും. ഒന്ന് കള്ളം പിടിക്കപ്പെടുമ്പോൾ. രണ്ട്: അത് സോഷ്യൽ മീഡിയ വഴി ട്രോളന്മാർ എടുത്തിട്ട് അലക്കുമ്പോൾ. സാധാരണ എല്ലാ കാര്യങ്ങളിലും രാഷ്ട്രീയ എതിരാളികളെ പോലും നൈസായിട്ട് ട്രോളുന്ന വ്യക്തിയാണ് വൈദ്യുതി മന്ത്രി എംഎം മണി. ആശാന്റേതായ ശൈലി കൂടി ആകുംമ്പോൾ ചിരിക്കാനുള്ള വകയുണ്ടാകും. എന്നാൽ ഇന്ന് ട്രോളുകൾ വാങ്ങി കൂട്ടുകയാണ് ആശാൻ. കാര്യം അത് തന്നെ രണ്ട് വർഷം കൊണ്ട് ഇന്നോവ ക്രിസ്റ്റ എന്ന പുത്തൻ വണ്ടിക്ക് 34 ടയറുകൾ മാറിയത് ാൈണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

വിവരാവകാശരേഖ പുറത്ത് വന്നതോടെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനിടയിൽ ടൊയോട്ട ഇന്ത്യയുടെ പേജിലും മലയാളികൾ വിഷയവുമായി എത്തി. കേരള മന്ത്രി 2017 മോഡൽ ഇന്നോവയുടെ ടയർ രണ്ട് വർഷത്തിനിടെ 10 തവണ ടയറുകൾ മാറ്റി. ഇതെപ്പറ്റി എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് മറുപടിയുമായി കമ്പനി നേരിട്ട് രംഗത്തെത്തുകയും ചെയ്തു.ഖേദം പ്രകടിപ്പിച്ച് കൊണ്ട് ടൊയോട്ട ഇന്ത്യയുടെ കമ്പനി മറുപടി നൽകിയത്. ''നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു.നിങ്ങളെ ബന്ധപ്പെടേണ്ട അഡ്രസ് നൽകുക. ഞങ്ങൾ സഹായിക്കാം, ടീം ടൊയോട്ട'' എന്നാണ് മറുപടി.

ഇതിനിടെ സോഷ്യൽ മീഡിയയിൽ രസകരമായ ഒരു കുറിപ്പും ആശാന്റെ ടയർ മാറ്റലിനെ കുറിച്ച് റിലീസ് ആയിട്ടുണ്ട്. കുറിപ്പ് ചുവടെ


മന്ത്രി എം.എം മണിയുടെ 2017 മോഡൽ ഇന്നോവക്ക് കഴിഞ്ഞ രണ്ട് കൊല്ലത്തിൽ ടയർ മാറ്റിയത് 34 എണ്ണമാണ്. പതിനായിരം മുതൽ പതിമൂന്നായിരം വരെയാണ് ഒരു ഇന്നോവ ടയറിന്റെ വില. ഒരു തവണ നാല് ടയർ എന്ന കണക്കിൽ 8 തവണ മന്ത്രിയുടെ കാർ ടയർ മാറിയിട്ടുണ്ടാവും. (വിവരാവകാശ രേഖ പ്രകാരം 10 തവണ)ഉദ്ദേശം അമ്പതിനായിരം മുതൽ എഴുപതിനായിരം കിലോമീറ്റർ വരെ ഒരു ടയറിന് കേരളത്തിലെ റോഡിൽ ഓടാം. അങ്ങനെ നോക്കിയാൽ മന്ത്രി മണി ഏകദേശം നാല് ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ടാവണം ഈ മുപ്പത്തിനാല് ടയറുകൾ വെച്ച്.കേരളത്തിൽ 100 കിലോമീറ്റർ ഹൈവേ യാത്രക്ക് തന്നെ രണ്ടര മണിക്കൂർ സമയം വേണം.

അതായത് ഒരു മണിക്കൂറിൽ 40 കിലോമീറ്റർ. അപ്പൊ നാല് ലക്ഷം കിലോമീറ്റർ സ്റ്റേറ്റ് കാറിൽ ചീറിപായാൻ മന്ത്രി എടുത്തത് 10000 മണിക്കൂർ ആവും. മൂന്നാർ പോലെയുള്ള ഹൈറേഞ്ച് കയറാൻ കൂടുതൽ സമയം എടുത്തെങ്കിലെ ഉള്ളൂ.പക്ഷെ ദുഃഖകരമായ വാർത്ത എന്താന്ന് വച്ചാൽ ഒരു വർഷം ആകെ 8760 മണിക്കൂർ മാത്രമേ ഉള്ളൂ. അപ്പൊ മണി കഴിഞ്ഞ രണ്ട് കൊല്ലത്തിൽ 416 ദിവസവും കാറിൽ തന്നെയാവും താമസിച്ചത്.മറ്റ് മന്ത്രിമാർക്ക് മൂന്നാം ക്‌ളാസ്സിനേക്കാൾ എഡ്യൂക്കേഷൻ ഉള്ളതുകൊണ്ടും കണക്ക് അറിയാവുന്നതുകൊണ്ടും കുറച്ച് ഭേദം ഉണ്ട് ടയറുകളുടെ എണ്ണത്തിൽ. എന്നാലും കേവലം ഒരു തവണ മാത്രം ടയർ മാറ്റിയ മന്ത്രി സുനിൽ കുമാറും, മന്ത്രി ചന്ദ്രശേഖരനും, മുഖ്യന്റെ സ്‌പെയർ കാറും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു''.

മണിയാശനെ ട്രോളികൊന്ന് സോഷ്യൽ മീഡിയയിൽ ഹിറ്റായ ഓടുന്ന ട്രോളുകൾ കാണാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP