Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കീരി മുതൽ ജോളി വരെയും പാമ്പ് മുതൽ പരമശിവൻ വരെയും ട്രോളാക്കി സോഷ്യൽ മീഡിയ; കൊല്ലത്ത് കരിമൂർഖനെ കൊത്തിച്ച് നടന്ന കൊലപാതകത്തിന്; പിന്നാലെ സോഷ്യൽ മീഡിയയിൽ കളം നിറഞ്ഞ് പാമ്പ് ട്രോളുകൾ; ശിവന്റെ കഴുത്തിൽ പമ്പിനെ കണ്ട് കൂടെ കഴിയാൻ ബുദ്ധിമുട്ടി പാർവതി; 101 പവനും കീരിയും സ്ത്രീധനം നൽകുന്ന വധുവിന്റെ അച്ഛൻ; സോഷ്യൽ മീഡിയ കീഴടക്കുന്ന ട്രോളുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌


തിരുവനന്തപുരം: കൊല്ലത്തെ സർപ്പദംശന കൊലപാതകം കേരളമാകെ കത്തിക്കയറുകയാണ്. ഉത്ര എന്ന പെൺകുട്ടിയുടെ അരുംകൊലയും ഭർത്താവിന്റെ അറസ്റ്റും സോഷ്യൽ മീഡിയ മുഴുവൻ ചർച്ചയായിരിക്കുന്ന വർത്തമാനം. മുൻപ് കൂടത്തായി ജോളി കൊലക്കേസിന് പിന്നാലെ സയനൈഡ് ജോളി ട്രോളുകളാണ് ഭർത്താക്കന്മാർ ഭാര്യമാരെ കളിയാക്കി പങ്കുവച്ചിരുന്നത്.

കൊല്ലത്തെ കൊലപാതക സംഭവത്തോടെ സോഷ്യൽ മീഡിയയിൽ കളം നിറഞ്ഞിരിക്കുന്നത് പാമ്പും കീരിയും, സ്ത്രീധനവുമെല്ലമാണ്. സ്ത്രീധനം മോഹിച്ച് പെണ്ണുകെട്ടുന്നവർക്കുള്ള മുറിപ്പത്തലായിട്ടാണ് ഈ ട്രോളുകളെത്തുന്നത്.

വലിയ സമൂഹിക വിപത്തായി മാറിയിരിക്കുന്ന സംഭവത്തെ നർമരൂപത്തിൽ അവതരിപ്പിച്ച് ആശയം പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയ ഇതുവഴി. സോഷ്യൽ മീഡിയിൽ നിറയുന്ന ട്രോളുകൾ

 
പാമ്പ് കടിയേക്കാതിരിക്കാൻ പെൺകുട്ടിക്ക് സ്ത്രീധനത്തിനൊപ്പം കീരിയെ കൂടി സംഭാവന നൽകണമെന്നാണ് ട്രോളന്മാർ പറയുന്നത്.

  101 പവനും കാറും സ്്ത്രീധനം നൽകുന്ന കാലത്ത് ഒരു കീരിയെ കൂടി പെൺകുട്ടിക്ക് കൊടുത്ത് അയച്ചാൽ മാത്രമേ പെൺവീട്ടുകാർക്ക് പെൺകുട്ടിയെ ആയുസോടെ കാണാൻ കഴിയുകയുള്ളു എന്ന്ാണ് സോഷ്യല് മീഡിയയുടെ ആക്ഷേപം.

 കൂടത്തായി കൊലക്കേസ് സമയത്ത് കത്തിക്കയറിയ ജോളിയും തുടർന്നുണ്ടായിരുന്ന സയനൈഡ് ട്രോളുകളും മാറിയതിന് പിന്നാലെയാണ് പുതിയ ട്രോളുമായി സോഷ്യൽ മീഡിയ കളം നിറയുന്നത

പരമശിവന്റെ കഴുത്തിൽ കിടക്കുന്ന പാമ്പും പാർവതിയുമെല്ലാം ആശയവൽക്കരിച്ചാണ് ട്രോളന്മാർ സോഷ്യൽ മീഡിയിൽ തകർക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP