Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആർക്കോ വിളമ്പിയ 'കഞ്ഞി' വരി നിന്ന് വാങ്ങി കുടിച്ച് കെ സുരേന്ദ്രൻ; കോട്ടയത്തെ 'റോസി പാസ്റ്ററിൽ' സുരേന്ദ്രൻ ട്രോളി നോക്കി; കിട്ടിയത് എട്ടിന്റെ പണി; ബിജെപി നേതാവിനെ പറന്ന് ട്രോളി സോഷ്യൽ മീഡിയ; എജ്ജാതി ഊളയാണ് സുരേന്ദ്രനെന്ന് ബഷീർ വള്ളിക്കുന്ന്

ആർക്കോ വിളമ്പിയ 'കഞ്ഞി' വരി നിന്ന് വാങ്ങി കുടിച്ച് കെ സുരേന്ദ്രൻ; കോട്ടയത്തെ 'റോസി പാസ്റ്ററിൽ' സുരേന്ദ്രൻ ട്രോളി നോക്കി; കിട്ടിയത് എട്ടിന്റെ പണി; ബിജെപി നേതാവിനെ പറന്ന് ട്രോളി സോഷ്യൽ മീഡിയ; എജ്ജാതി ഊളയാണ് സുരേന്ദ്രനെന്ന് ബഷീർ വള്ളിക്കുന്ന്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം; മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കണ്ണൂരിൽ പരാമർശിച്ച റോസി പാസ്റ്റർ എന്ന ദേശാടനകിളി ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. കാരണം വേറൊന്നുമല്ല വഴിയെ പോയ എണി തോട്ടയ്ക്ക് വലിച്ചിട്ടത് ബിജെപി നേതാവ് കെ സുരേന്ദ്രൻ തന്നെയാണ്. കോട്ടയത്തെ തിരുനക്കര മൈതാനത്തെ സ്ഥിരം ആളുകളാണ് ഈ പക്ഷികൾ. യൂറോപ്പിൽ തണുപ്പ് കൂടുമ്പോൾ ഇന്ത്യയിൽ എത്തുകയും ഇവിടെ ചൂട് കൂടുമ്പോൾ യൂറോപ്പിലേയ്ക്ക് മടങ്ങുകയും ചെയ്യുന്ന പക്ഷികളാണ്.

നേരത്തെ ഉത്തേര്യന്തയിൽ നേരത്തെ എത്തിയിരുന്നത്.ഇപ്പോൾ കേരളത്തിലെ കാലാവസ്ഥ മാറ്റം കാരണം ഇവിടെയും എത്തി. ദേശാടനക്കിളികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിൽ സോഷ്യൽ മീഡിയ വലിയ കൺഫ്യൂഷനിലായിരുന്നു. മുഖ്യമന്ത്രി ഉദ്ദേശിച്ചത് റോസി പാസ്റ്ററിനെയാണോ അതോ സാക്ഷാൽ പ്രധാനമന്ത്രിയെ തന്നെയാണോ എന്നായിരുന്നു സോഷ്യൽ മീഡിയയുടെ സംശയം.

മരുഭൂമിയിൽ കാണപ്പെടുന്ന ഒരു ദേശാടനപ്പക്ഷി ഇടയ്ക്കിടെ കേരളത്തിലെത്തുന്നതെന്നും അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും കണ്ണൂരിൽ നടന്ന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടയ്ക്കിടെ കേരള സന്ദർശനത്തിനെത്തുന്നത് ട്രോളിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്നായിരുന്നു സോഷ്യൽ മീഡിയയും ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ, മോദിയെ ട്രോളി സോഷ്യൽ മീഡിയയിലെ പല ട്രോൾ ഗ്രൂപ്പുകളിലും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.

എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി നേതാവ് സുരേന്ദ്രൻ മോദി ദേശാടനപ്പക്ഷിയല്ലെന്നും മാനസസരസ്സിൽ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണ് മോദിയെന്നും സുരേന്ദ്രൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെ ട്രോളുകൾ അദ്ദേഹത്തിന് നേരെയാവുകയായിരുന്നു.

'മാനസസരസിൽ നിന്ന് മാലാകാരത്തിലേക്ക്' എന്ന പ്രയോഗമാണ് ട്രോളന്മാർക്ക് പിടിച്ചത്. എന്നാൽ, ചാടിക്കയറി മുഖ്യമന്ത്രിയുടെ പരാമർശം പ്രധാനമന്ത്രിയെ കുറിച്ചാണെന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ട സുരേന്ദ്രനെതിരേ ബിജെപിയിലും രോഷം പുകയുകയാണ്. സുരേന്ദ്രനെയും മോദിയെയും വലിച്ചു കീറി തേയ്ക്കുകയാണ് സോഷ്യൽ മീഡിയ

അതേസമയം സുരേന്ദ്രനെ പരിഹസിച്ച് എഴുത്തുകാരൻ ബഷീർ വള്ളിക്കുന്നവും രംഗത്തെത്തി. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഠിനമായ ചൂടുള്ള പ്രദേശങ്ങളിലോ മരുഭൂമികളിലോ മാത്രം കണ്ടു വരുന്ന ഒരു ദേശാടനപക്ഷിയെക്കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് മോദിയെക്കുറിച്ചാണെന്ന് കരുതി മറുപടി പറഞ്ഞിരിക്കുകയാണ് കെ സുരേന്ദ്രൻ എന്ന് അദ്ദേഹം പറഞ്ഞു.

എജ്ജാതി ഊളയാണ് ഈ സുരേന്ദ്രൻ?.

കഠിനമായ ചൂടുള്ള പ്രദേശങ്ങളിലോ മരുഭൂമികളിലോ മാത്രം കണ്ടു വരുന്ന ഒരു ദേശാടനപക്ഷിയെക്കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് മോദിയെക്കുറിച്ചാണെന്ന് കരുതി മറുപടി പറഞ്ഞിരിക്കുകയാണ് കെ സുരേന്ദ്രൻ.

റോസി പാസ്റ്റർ പക്ഷിയുടെ സാന്നിധ്യം കേരളത്തിൽ ഇപ്പോഴുണ്ടെന്നും മാറുന്ന കാലാവസ്ഥയെക്കുറിച്ച് നാം ആശങ്കപ്പെടണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതും സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്തതുകൊണ്ട്.. ട്രോളർമാർ അത് വെച്ച് ചില ട്രോളുകൾ ഉണ്ടാക്കി. അത് കണ്ടതും സുരേന്ദ്രൻ മറുപടിയുമായി ഇറങ്ങി.. മോദി ദേശാടനപ്പക്ഷിയല്ല, രാജഹംസമാണത്രേ

ട്രോളുകളും വാട്‌സ് ആപ്പിൽ നിന്നും കിട്ടുന്ന ചവറുകളുമൊക്കെ കൊണ്ട് ജീവിച്ചു പോകുന്ന ഒരുതരം കോമാളികളായി ഇവന്മാർ മാറിയിട്ടുണ്ട്.. അമേരിക്കൻ പ്രസിഡണ്ടിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത കൊച്ചു കിടാവിന്റെ : വാട്‌സ് ആപ്പ് കഥ വായിച്ചിട്ട് അവന് ഭാരതരത്‌നം കൊടുക്കണമെന്ന് കഴിഞ്ഞ ദിവസം മുൻ ഡി ജി പി സെൻകുമാർ പറഞ്ഞിരുന്നു..

ആ കേശവൻ മാമനെ ഇവന്മാരുടെ സംസ്ഥാന കമ്മറ്റിയിലേക്ക് ഉടനെ ചേർക്കണം.. അയാളുടെ കുറവ് കൂടി ആ കമ്മറ്റിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP