Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ക്രിക്കറ്റ് കളിക്കാരനും പന്തുകളി ടീമിനും ആശംസയറിച്ചോണ്ടു നടന്നോ..പൊലീസ് ജനങ്ങളുടെ എല്ലൂരി കളിക്കുന്നതൊന്നും അറിയേണ്ട..! പൊലീസ് ക്രൂരതയെക്കുറിച്ച് മിണ്ടാതെ കരുൺ നായർക്ക് അഭിനന്ദനമറിയിച്ച പിണറായി വിജയനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

'ക്രിക്കറ്റ് കളിക്കാരനും പന്തുകളി ടീമിനും ആശംസയറിച്ചോണ്ടു നടന്നോ..പൊലീസ് ജനങ്ങളുടെ എല്ലൂരി കളിക്കുന്നതൊന്നും അറിയേണ്ട..! പൊലീസ് ക്രൂരതയെക്കുറിച്ച് മിണ്ടാതെ കരുൺ നായർക്ക് അഭിനന്ദനമറിയിച്ച പിണറായി വിജയനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

തിരുവനന്തപുരം: ചെന്നൈയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ മലയാളിതാരം കരുൺ നായർക്ക് ഫേസ്‌ബുക്കിലൂടെ അഭിനന്ദനം നേർന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരേ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം. മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വി എസ്. അച്യുതാനന്ദൻ സംസ്ഥാന പൊലീസിനെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും നടപടിയൊന്നും എടുക്കാതെ ക്രിക്കറ്റ് കളിക്കാരനെ അഭിനന്ദിക്കാനാണ് മുഖ്യമന്ത്രിക്കു താത്പര്യം എന്ന മട്ടിലാണു പ്രതികരണങ്ങൾ. പിണറായി വിജയന്റെ ഫേസ്‌ബുക് പേജിൽ ഇത്തരത്തിലുള്ള ധാരാളം കമന്റുകളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്.

പിണറായി വിജയന്റെ പോസ്റ്റ്:

'ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരായ അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റിൽ 381 പന്തിൽ നിന്നും ട്രിപ്പിൾ സെഞ്ച്വറി നേടിയ മലയാളി കൂടിയായ ഇന്ത്യൻ ക്രിക്കറ്റ് താരം കരുൺ നായർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.അന്താരാഷ്ട്രതലത്തിൽ തന്റെ മൂന്നാമത്തെ കളിയിലാണ് കരുൺ നായർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ആദ്യ സെഞ്ച്വറി തന്നെ ട്രിപ്പിളാക്കിയ ആദ്യത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം എന്നതുൾപ്പെടെ നിരവധി ബഹുമതികൾ കരുൺ നായർ ഇതിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. ഇനിയുമേറെ ഉയരങ്ങളിലെത്തുവാൻ ഈ നേട്ടം കരുണിന് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു'.

ഫോർട്ട്‌കൊച്ചിയിൽ സിപിഐ(എം) പ്രവർത്തകനെയും ഭാര്യയെയും പൊലീസ് മർദ്ദിച്ചതും എഴുത്തുകാരൻ കമൽ സി. ചവറയെ കസ്റ്റഡിയിൽ എടുത്തതും ചൂണ്ടിക്കാട്ടിയായിരുന്നു വിഎസിന്റെ വിമർശനം. ദേശീയഗാനത്തെ നോവലിൽ അധിക്ഷേപിച്ചു എന്നാരോപിച്ച് കമൽ സി. ചവറയെ കസ്റ്റഡിയിലെടുത്ത് നട്ടെല്ല് തകർക്കുമെന്ന് പറഞ്ഞ നടപടി ശരിയല്ല. ഭരണകൂടത്തിന്റെ മർദ്ദനോപാധിയല്ല പൊലീസെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഫാസിസത്തിലേക്ക് ഭരണകൂടം നീങ്ങുന്നുവെന്ന തോന്നലുളവാക്കുമെന്നും വി എസ് വിമർശിച്ചിരുന്നു.

പൊലീസ് സേനയുടെ ഫാസിസ്റ്റ് മനോഭാവം താങ്കൾ ഇടപെട്ട് അവസാനിപ്പിക്കണമെന്നും സ്വന്തം പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുടെ കണ്ണി അടിച്ചു പൊട്ടിച്ചത് അറിഞ്ഞിട്ടില്ലെങ്കിലും ചെന്നൈ ടെസ്റ്റിൽ കരുൺ സെഞ്ച്വറി നേടിയത് അറിഞ്ഞു എന്നുമൊക്കെയാണ് പിണറായി വിജയന്റെ ഫേസ്‌ബുക് പേജിൽ നിറയുന്ന കമന്റുകൾ.

കേരള പൊലീസിൽ നിന്നും ഇത് പോലെ ദുരനുഭവങ്ങൾ പല തവണ ഉണ്ടായിട്ടും പൊലീസ് വകുപ്പ് കയ്കാര്യം ചെയ്യുന്ന മുഖ്യ മന്ത്രിക്ക് കേരള പൊലീസിനെ നിയന്ത്രിക്കുവാൻ കഴിയുന്നില്ലെങ്കിൽ പാർട്ടി ഉചിതമായ തീരുമാനം എടുക്കേണ്ടിയിരിക്കുന്നുവെന്ന് മറ്റൊരു പോസ്റ്റിൽ പറയുന്നു. ഓരോ വ്യക്തിഗത നേട്ടങ്ങൾക്കും പോസ്റ്റിടാനുള്ള സമയമുണ്ട് മുഖ്യമന്ത്രിക്കെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സഖാവ് വി എസ് ഇറക്കിയ പ്രസ്താവന വായിച്ചുനോക്കാൻ മുഖ്യമന്ത്രി സമയം കണ്ടെത്തണമെന്നും ചിലർ ആവശ്യപ്പെടുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP