Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ലോക്കോ പൈലറ്റ് ഗൂഗിൾ മാപ്പും നോക്കി ക്ലച്ച് ചവിട്ടി ഗിയർ മാറി മാറി ഇട്ട് ആക്സിലേറ്ററിൽ ആഞ്ഞ് ചവിട്ടി ട്രെയിൻ ഓടിക്കയാണെന്നാണോ നിങ്ങളുടെ ധാരണ; ട്രാക്ക് മാറ്റുന്നതിൽ ലോക്കോ പൈലറ്റിന് ഒരു റോളും ഇല്ല; യുപിയിലേക്ക് പോയ ശ്രമിക്ക് ട്രെയിൻ വഴിതെറ്റി ഒഡീഷയിലെത്തിയത് ലോക്കോ പൈലറ്റിന് റൂട്ട് മാറിപ്പോയതിനാലെന്ന ബ്രേക്കിങ് ന്യൂസിനെ ട്രോളി സോഷ്യൽ മീഡിയ

ഒരു ലോക്കോ പൈലറ്റ് ഗൂഗിൾ മാപ്പും നോക്കി ക്ലച്ച് ചവിട്ടി ഗിയർ മാറി മാറി ഇട്ട് ആക്സിലേറ്ററിൽ ആഞ്ഞ് ചവിട്ടി ട്രെയിൻ ഓടിക്കയാണെന്നാണോ നിങ്ങളുടെ ധാരണ; ട്രാക്ക് മാറ്റുന്നതിൽ ലോക്കോ പൈലറ്റിന് ഒരു റോളും ഇല്ല; യുപിയിലേക്ക് പോയ ശ്രമിക്ക് ട്രെയിൻ വഴിതെറ്റി ഒഡീഷയിലെത്തിയത് ലോക്കോ പൈലറ്റിന് റൂട്ട് മാറിപ്പോയതിനാലെന്ന ബ്രേക്കിങ് ന്യൂസിനെ ട്രോളി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വലിയ വാർത്തയായ സംഭവമായിരുന്നു, യുപിയിലേക്ക് അതിഥി തൊഴിലാളികളെയും കൊണ്ട് പോകേണ്ടിയിരുന്ന ശ്രമിക്് ട്രയിൻ വഴിതെറ്റി ഒഡീഷയിൽ എത്തിയെന്നത്. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ വസായ് റോഡ് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനിനാണ് വഴിതെറ്റി ഒഡീഷയിൽ എത്തിച്ചേർന്നത്.ട്രെയിനിലുള്ളവർ ട്വിറ്ററിൽ ചിത്രമടക്കം പോസ്റ്റ് ചെയ്തതോടെയാണ് ട്രെയിൻ റൂട്ട് മാറി സഞ്ചരിച്ച വിവരം പുറംലോകമറിയുന്നത്. അതേസമയം, തിരക്ക് പരിഹരിക്കുന്നതിനായി ചില ട്രെയിനുകൾ റൂർക്കല സ്റ്റേഷൻവഴി ബിഹാറിലേക്ക് തിരിച്ചുവിട്ടെന്നാണ് റെയിൽവേ മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നത്. പക്ഷേ ഇതിന് കാരണമായി ചില ചാനലുകൾ ബ്രേക്കിങ്് ന്യൂസ് ആക്കിയത് ലോക്കോ പൈലറ്റിന് റൂട്ടു മാറിപ്പോയെന്ന് റെയിൽവേ അറിയിച്ചുവെന്നാണ്്. എന്നാൽ ഇതിനെ നിശിതമായി പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നു. ബസും കാറും പോലെ ഗൂഗിൾ മാപ്പു നോക്കി ഓടിക്കുന്ന സാധനമല്ല ട്രെയിൻ എന്നും ട്രാക്ക് മാറ്റുന്നതിൽ ലോക്കോ പൈലറ്റിന് ഒരു റോളും ഇല്ലെന്നും പലരും വ്യക്തമാക്കുന്നു.

നവമാധ്യമങ്ങളിൽ വൈറലായ കുറിപ്പ് ഇങ്ങനെയാണ്

റെയിൽവേയെപ്പറ്റി ചുക്കും ചുണ്ണാമ്പുമറിയാത്ത കുറെയെണ്ണം ബ്രേക്കിങ് ന്യൂസ് എന്നും പറഞ്ഞ് കഴിഞ്ഞ ദിവസം മലയാളം ചാനലുകളിലൂടെ തള്ളിമറിക്കുന്നത് കണ്ടു. ലോക്കോ പൈലറ്റിന് വഴിതെറ്റി പോയത്രെ.... നാണമുണ്ടോ നിങ്ങൾക്ക്..... റേറ്റിങ്ങിന് വേണ്ടി എന്ത് വിഡ്ഢിത്തം പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങാൻ നമ്മൾ മലയാളികൾ ഉണ്ടല്ലോ. കഷ്ടം കഷ്ടം.

ഒരു ലോക്കോ പൈലറ്റ് ട്രയിൻ ഗൂഗിൾ മാപ്പും നോക്കി ക്ലച്ച് ചവിട്ടി ഗിയർ മാറി മാറി ഇട്ട് ഏക്സിലേറ്ററിൽ ആഞ്ഞ് ചവിട്ടി ഓടിച്ച്കൊണ്ട് വരുകയാണ് എന്നാണ് ഈ മണ്ടശിരോമണികളുടെ ധാരണ.

വർഷങ്ങൾക്ക് മുൻപ് ഇതുപോലെ ഒരു വാർത്ത കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലും ഉണ്ടായി. രാവിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വരേണ്ടിയിരുന്ന പരശുരാം എക്സ്പ്രസ് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വരുകയും ട്രാക്കിൽ ഇറങ്ങി നിൽക്കുകയായിരുന്ന ആളുകളെ വണ്ടി തട്ടുകയും ഒരാൾ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു. ഒരു കൂട്ടം ആളുകൾ ലോക്കോ പൈലറ്റുമാരെ ആക്രമിക്കുകയും തീവണ്ടി തടയുകയും ചെയ്തു. അതിന്റെ കേസ് ഇന്നും നടക്കുന്നു. അന്നത്തെ ദൃശ്യ ശ്രാവ്യമാധ്യമങ്ങളിൽ വന്ന വാർത്ത ട്രയിൻ ട്രാക്ക് മാറി ഓടി ഒരാൾ മരിച്ചു എന്നാണ്.

എന്താണ് അന്ന് ശരിക്കും സംഭവിച്ചത്, ഡിവിഷനൽ കൺട്രോളറുടെ നിർദ്ദേശപ്രകാരം കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ പരശുരാം എക്സപ്രസിനെ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ പിടിച്ചിട്ടതിനുശേഷം രണ്ടാമത്തെ പ്ലാറ്റ് ഫോമിലൂടെ മറ്റൊരു വണ്ടിയെ കടത്തിവിടാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത് എന്ന് മനസിലാക്കാതെയാണ് അന്ന് അങ്ങനെ ഒരു തെറ്റായ വാർത്ത കൊടുത്തത്. പിന്നെ റോഡിലിറങ്ങി കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ പോലെ ട്രാക്കിൽ ഇറങ്ങി കളിക്കാൻ കഴിയില്ല എന്ന കാര്യം ഇവർക്ക് അറിയുമോ ആവോ.

റെയിൽവേയിലെ ഒരു ക്ലാസ് ഫോർ ജീവനക്കാരന്റെ സാമാന്യ വിവരം പോലും ഇല്ലാത്തവർ ആയി പോയല്ലോ ബ്രേക്കിങ്ങ് ന്യൂസ് കാരെ നിങ്ങൾ. ട്രയിൻ ഓടിക്കുമ്പോൾ ട്രാക്ക് മാറ്റുന്നതിൽ ലോക്കോ പൈലറ്റിന് ഒരു റോളും ഇല്ലെന്ന് ആർക്കാണ് അറിയാത്തത്. ട്രാക്കുകളുടെയും സിഗ്നലുകളുടെയും നിയന്ത്രണം സ്റ്റേഷൻ മാസ്റ്റർമാർക്കാണ് എന്നും ഒരു വണ്ടിയെ നിയന്ത്രിക്കുന്നത് ഗാർഡ് ആണ് എന്നും ഇനിയെങ്കിലും മനസിലാക്കുക. പിന്നെ റെയിൽവേ ഇങ്ങനെ ഒരു ന്യൂസ് ചാനലുകാർക്ക് ഒരിക്കലും കൊടുക്കുകയുമില്ല.

പിന്നെ എവിടെ നിന്ന് കിട്ടി നിങ്ങൾക്ക് ഇങ്ങനെ ഒരസംബന്ധം.(സത്യസന്ധമായ വാർത്തകൾ കൊടുക്കുന്ന എന്റെ കുറെ സുഹൃത്തുക്കൾ മിക്ക ചാനലിലും പത്രത്തിലും ഉണ്ട് ക്ഷമിക്കുക ) ഒരു നിശ്ചിത ഡിവിഷനിൽ വർക്ക് ചെയ്യുന്ന ലോക്കോ പൈലറ്റിന് ആ ഒരു സെക്ഷനിൽ മാത്രമേ ജോലി ചെയ്യേണ്ടതായുള്ളു. ആ സെക്ഷനിൽ നിന്ന് മാറ്റൊരു സെക്ഷന് അപ്പുറത്തേക്ക് അവർക്ക് പോകാൻ അനുവാദമില്ല....

ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇത് മാറ്റി നിർത്തുന്നത് സാധാരണ ഡ്യൂട്ടി സമയത്ത് അത്രയും ദൂരം/സമയം ട്രെയിൻ ഓടിച്ചു കഴിഞ്ഞാൽ ഡ്യൂട്ടി കഴിഞ്ഞ് പകരം അടുത്ത ലോക്കോ പൈലറ്റ് കയറും .അങ്ങനെ നിരവധി ലോക്കോ പൈലറ്റുമാർ മാറിക്കയറിയാണ് ദീർഘദൂര തീവണ്ടി അതിന്റെ അവസാന സ്റ്റേഷൻ വരെ എത്തുന്നത്.ഇതൊന്നും അറിയാതെയാണ് ഓരോ ന്യൂസ് ചാനലുകർ റേറ്റിങ്ങിന് വേണ്ടി തള്ളി മറിക്കുന്നത്...

റെയിൽവേ സാങ്കേതിക കാരണങ്ങളാൽ പലപ്പോഴും മുൻപ് നിശ്ചയിച്ചിട്ടുള്ള റൂട്ട് മാറ്റി ട്രെയിനുകൾ ഓടിക്കാറുണ്ട് , അതിൽ ലോക്കോ പൈലറ്റിന് ഒരു പങ്കും ഇല്ല..

ട്രെയിൻ ഗതാഗതം നിയന്ത്രിക്കാൻ അതിനായി ഓരോ ഡിവിഷനും ഒരു കൺട്രോളിങ് ഡിപ്പാർട്ട്മെന്റ് തന്നെയുണ്ട്.അവിടെ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ഓരോ സ്റ്റേഷനുകളിലും സ്റ്റേഷൻ മാസ്റ്റർമാർ സിഗ്നൽ ഇടുന്നത്.ഒരോ ലോക്കോ പൈലറ്റ് മാർക്കും മുന്നിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾക്കും സിഗ്നലുകൾക്കും അനുസരിച്ച് മാത്രമേ ട്രെയിൻ ഓടിക്കാൻ അനുവാദമുള്ളു.. അല്ലാതെ നിങ്ങൾ പറയുന്നത് പോലെ ലോക്കോ പൈലറ്റിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഓടിക്കാൻ കഴിയില്ലെന്ന് അർഥം. ഇതിൽ എന്തെങ്കിലും പിഴവ് പറ്റിയാൽ ഒരു പക്ഷേ സ്വന്തം ജോലി തന്നെ അവർക്ക് നഷ്ടപ്പെടാം..

ഇത്രയും നിയമങ്ങൾ ഇതിനിടയിൽ ഉണ്ട് എങ്കിൽ പിന്നെ എങ്ങനെ ലോക്കോ പൈലറ്റിന് റൂട്ട് തെറ്റുന്നത്..... ?

ഇനിയെങ്കിലും ആധികാരികമായ അറിവില്ലാത്ത കാര്യങ്ങളിൽ പൊടിപ്പും തൊങ്ങലും വെച്ച് വാർത്ത മെനഞ്ഞ് , ഇമ്മാതിരി മറ്റേടത്തെ ബ്രേക്കിങ് ന്യൂസുമായി ഈ വഴി വരരുത്......

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP