Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

'താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും... എങ്ങനെയെങ്കിലും പെരുത്ത് ലോകം കീഴടക്കേണ്ടതാണല്ലോ; പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വിടുകകയോ മറ്റോ വേണ്ടി വരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപ്പെടാൻ'; ഇന്ത്യൻ പൗരന്മാർ അല്ലാത്തവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കാം; പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുകയുമാവാം; വംശീയ വെറിയും വർഗ്ഗീയ വിഷവും ചീറ്റുന്ന കെ.ആർ.ഇന്ദിരയുടെ പോസ്റ്റുകൾ ഫൗളെന്ന് സോഷ്യൽ മീഡിയ

'താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും... എങ്ങനെയെങ്കിലും പെരുത്ത് ലോകം കീഴടക്കേണ്ടതാണല്ലോ; പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വിടുകകയോ മറ്റോ വേണ്ടി വരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപ്പെടാൻ'; ഇന്ത്യൻ പൗരന്മാർ അല്ലാത്തവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കാം; പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുകയുമാവാം; വംശീയ വെറിയും വർഗ്ഗീയ വിഷവും ചീറ്റുന്ന കെ.ആർ.ഇന്ദിരയുടെ പോസ്റ്റുകൾ ഫൗളെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: അസമിൽ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതോടെ 19 ലക്ഷം പേർ പുറത്തായതിന്റെ വരുംവരായ്കകളെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ മുഖ്യചർച്ച. തരംനോക്കി മനുഷ്യത്വവിരുദ്ധമായ വംശീയ വികാരവും വർഗ്ഗീയതയും ഇളക്കി വിടുന്ന പോസ്റ്റുകൾ ഇട്ട് വിഷം തുപ്പുകയാണ് ചിലർ. സർക്കാർ ജോലിയിലിരുന്നുകൊണ്ടാണ് ചിലർ കടുത്ത ന്യൂനപക്ഷ വിരുദ്ധ പോസ്റ്റുകൾ വിളമ്പി ലൈക്കും ഷെയറും നേടാൻ പിരിശ്രമിക്കുന്നത്. ആകാശവാണിയിൽ പ്രോഗ്രാം പൊഡ്ര്യൂസറും ഫെമിനിസ്റ്റ് ചിന്തകയും എഴുത്തുകാരിയുമായ കെ.ആർ.ഇന്ദിര ഫാസിസ്റ്റ് ചിന്തകൾ പരസ്യമായി ഫേസ്‌ബുക്കിൽ ഇട്ട് വംശവെറിയുടെ വിഷം ചീറ്റുകയാണ്. സോഷ്യൽ മീഡിയിൽ ഇന്ദിരയുടെ പോസ്റ്റുകൾക്കെതിരെ കടുത്ത ഭാഷയിൽ തന്നെ പലരും പ്രതികരിക്കുന്നുമുണ്ട്. വിവിധ ഫേസ്‌ബുക്ക്-വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഇന്ദിരയുടെ വർഗ്ഗീയ പോസ്റ്റുകൾ സജീവചർച്ചയായി കഴിഞ്ഞു.

അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ പുറത്തിറക്കിയപ്പോൾ 19 ലക്ഷം പേരാണ് രജിസ്റ്ററിൽനിന്ന് ഒഴിവാക്കപ്പെട്ടത്. മൂന്ന് കോടി പതിനൊന്ന് ലക്ഷംപേർ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു. ഓഗസ്റ്റ് 31 ന് കെ.ആർ.ഇന്ദിരയുടെ ഫേസ്‌ബൂത്ത് പ്രൊഫൈലിൽ വന്ന പോസ്റ്റ് ഇങ്ങനെ:
'ആസ്സാമിൽ 19 ലക്ഷം പുറത്തായി. മറ്റു സംസ്ഥാനങ്ങളിലൊക്കെ വേണം ഈ പരിശോധന. ഉറപ്പാണ്,ഇന്ത്യയിലെ ജനസംഖ്യ ഒരു കോടിയെങ്കിലും കുറയും'.

അതുകൊണ്ടൊന്നും മതിയാക്കുന്നില്ല. തുടർച്ചയായി പോസ്റ്റുകൾ ഇട്ടും സംഘപരിവാർ അനുകൂലികളുടെ പോസ്റ്റുകൾ ഷെയർ ചെയ്തും തന്റെ കൂറ് എവിടെയെന്ന് വ്യക്തമാക്കുന്നുണ്ട് ആകാശവാണിയിലെ പ്രോഗ്രാം പ്രൊഡ്യൂസർ.

'ലാഞ്ചിയിൽ കയറി പണ്ട് പേർഷ്യക്കു പോയവർ അവിടെ പലതും നേടിയിട്ടുണ്ട്. പക്ഷെ അവരാരും അവിടത്തെ പൗരരായിട്ടില്ല. അതിൽ അവർക്കു പരാതിയില്ല.നമുക്കുമില്ല അതിൽ പരാതി.അതുകൊണ്ട് ബംഗ്ലാദേശികളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാൻ വന്നേക്കരുത്ആരും'.

ഈ പോസ്റ്റിലെ കമന്റുകൾക്കുള്ള മറുപടിയിൽ ഇന്ദിര ഇങ്ങനെ കുറിക്കുന്നു:

'കേരളത്തിലെ ഇടതരുടെ കാപട്യം കാണുമ്പോൾ ഒരു ഹോളോകോസ്റ്റ് നടത്തിയാലോ എന്ന് തോന്നാറുണ്ട്', എന്ന ഇന്ദിരയുടെ കമന്റിന് ഒരാൾ ചോദിക്കുന്നു. do you bloody mean it? Do you know what does holocaust mean? ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ നടത്തിയ കൂട്ടക്കൊല പോലെ കേരളത്തിലെ ഇടതരെയും കൂട്ടക്കുരുതി ചെയ്യണമെന്നാണ് കെ.ആർ.ഇന്ദിരയ്ക്ക് തോന്നാറുള്ളത്.

1941 മുതൽ 1945 വരെയുള്ള കാലത്ത് കൃത്യമായ പദ്ധതികളോടെ ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നാണ് നാസിജർമനിയിൽ അരങ്ങേറിയത്. യഹൂദപ്രശ്‌നത്തിനുള്ള ആത്യന്തികപരിഹാരത്തെയാണ് നാസിവാഴ്ചയുടെ കാലഘട്ടത്തിൽ ഇത്തരത്തിൽ കൊലചെയ്യപ്പെട്ടവരുടെ മൊത്തം കണക്കെടുത്താൽ ഏതാണ്ട് 90 ലക്ഷത്തിനും ഒരുകോടി പത്തുലക്ഷത്തിനും ഇടയ്ക്ക് ആളുകളുണ്ടാവും. പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കിയവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്നവരെയൊക്കെ ഹോളോക്കോസ്റ്റ് അല്ലെങ്കിൽ കൂട്ടക്കുരുതിക്ക് വിധേയമാക്കണമെന്നാണോ ഇന്ദിര ഉദ്ദേശിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നുണ്ട്.

ഇതിന് പിന്നാലെ ഞായറാഴ്ച ഇട്ട പോസ്റ്റിൽ എഴുത്തുകാരി പറയുന്നത് ഇങ്ങനെ:

'ഇന്ത്യൻ പൗരർ അല്ലാതാകുന്നവർ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്‌നേഹികൾ. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കാം. വോട്ടും റേഷന്കാര്ഡും ആധാർകാർഡും ഇല്ലാതെ .പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുകയുമാവാം.'

ഇന്ദിരയുടെ ഈ പോസ്റ്റിനെ ഫെമിനിസ്റ്റ് ചിന്തകയും എഴുത്തുകാരിയുമായ ജെ.ദേവിക ശക്തമായി അപലപിച്ചിട്ടുണ്ട്. പെറ്റുപെരുകാതിരിക്കാൻ വന്ധ്യംകരണം നടത്തണമെന്ന് ഇന്ദിരയുടെ പ്രസ്താവനയെ ശക്തമായി അപമാനിക്കുന്നു. ഇത്തരം ഹൃദയശൂന്യമായ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു. അവർ മാനസികമായി ഭദ്രമായ നിലയിൽ അല്ലെങ്കിൽ, ചികിത്സ നൽകണം. വിശേഷാധികാരമുണ്ടെന്ന് കരുതുന്ന പല ഫാസിസ്റ്റുകളും
ബഹിഷ്‌കരണത്തിന് വിധേയയാക്കണം, ദെവിക കുറിച്ചു.

'From the very tom of my heart, I condemn this KR Indira who had suggested sterilization of people threatened by the NRC. I condemn all such heartless wretches. If she is mentally unstable, she needs treatment, not an audience. But too many privileged fascists have got away claiming mental illness. She should be subjected to the strongest social boycott possible.'
- by J Devika

കടുത്ത മുസ്ലിം വിരുദ്ധയാണ് താനെന്ന അർഥശങ്കയില്ലാതെ തന്നെ ഇന്ദിര പല പോസ്റ്റുകളിലും വ്യക്തമാക്കുന്നു. ' അതിൽ സംശയമോ തർക്കമോ ഇല്ലേയില്ല. താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം കീഴടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വിടുകകയോ മറ്റോ വേണ്ടി വരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപ്പെടാൻ'.

നൗഷാദ് മാനന്തേരി എന്നയാൾ ഇന്ദിരയുടെ പോസ്റ്റിന് മറുപടി നൽകുന്നത് ഇങ്ങനെ

അസമിലെ പൗരത്വ രജിസ്റ്റർ വിഷയം ഇന്ദിര വിടുന്നില്ല; ഒപ്പം വർഗ്ഗീയ വർഷം ചീറ്റലും.

ഇന്ത്യയിലെ ജനസംഖ്യ 130 കോടി ആണ്. അതിൽ കോടിക്കണക്കിനു വിദേശികളുണ്ടായിരിക്കും. അവരെ തിരിച്ചയക്കുകയും രാജ്യത്തെ ജനസംഖ്യ 100 കോടിയിലേക്കു കുറയ്ക്കുകയും ആയിരിക്കണം ഇന്ത്യയുടെ ഫ്യുച്ചർ പ്ലാൻ. ആരും ഞഞ്ഞാ മിഞ്ഞാ വർത്തമാനവുമായി കമന്റിടാൻ വരണ്ട

മജീദ മൈലാശേരിയുടെ കമന്റ് ഇങ്ങനെ:

ലോകത്തു 196 രാജ്യങ്ങളിൽ വലിപ്പത്തിൽ ഏഴാം സ്ഥാനമുള്ള ഇന്ത്യയാണ് ജനസംഖ്യയിൽ ലോകത്തു രണ്ടാം സ്ഥാനത്തുള്ളത്, 700 കോടി മനുഷ്യരിൽ 132 കോടി ജനങ്ങൾ ഇന്ത്യയിൽ ആണ്..ടോട്ടൽ പോപ്പുലേഷന്റെ 18% വരുമിത്..ഈ 132 കോടിയിൽ 110 കോടി ഹിന്ദു (almost ) വിഭാഗത്തിൽ പെട്ടവരാണ്..അതായത് പന്നി പെറ്റു പെരുകുന്നത് പോലെ പെറ്റു കൂട്ടുന്നത് താത്തമാർ അല്ല എന്ന് സെപ്റ്റിക് ടാങ്ക് ഇന്ദിരക്ക് മനസിലായോ ..


താൻ സംഘിനിയല്ലെന്നും ഇസ്സാം വിരുദ്ധയാണെന്നും, താൻ ഏറ്റവും വെറുക്കുന്ന മതം ഇസ്ലാമാണെന്നും ഇന്ദിര മമ്പ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അസം മാത്രമല്ല, കശ്മീർ വിഷയവും തന്റെ ഇസ്ലാ വിരുദ്ധ പ്രചാരണത്തിന് ഇന്ദിര ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. ഓഗസ്റ്റ് മൂപ്പതിന് ഇട്ട പോസ്റ്റിൽ ഇന്ദിര കുറിച്ചു: 'ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ മലപ്പുറം ജില്ലയിലാണത്രെ'

ഖാദർ പാലാഴി മറുപടി എഴുതുന്നു: വംശീയവെറി മണക്കുന്ന പോസ്റ്റ്. മലപ്പുറത്ത് 40 ലക്ഷം പേരുണ്ട്. വയനാട്ടിൽ 9 ലക്ഷവും. ഒരു ലക്ഷത്തിൽ ഇത്ര പോക്‌സോ കേസുകളുണ്ടെന്ന് പറഞ്ഞ് മലപ്പുറമാണ് മുന്നിൽ എന്ന് പറയുന്നതാണ് താങ്കളെ പോലുള്ളവർ ചെയ്യേണ്ട

ടിടി.ശ്രീകുമാറിന്റെ മറുപടിയും ശ്രദ്ധേയം. കണക്കുകൾ വ്യാഖ്യാനം ചെയ്താൽ മാത്രമേ പൂർണമായി മനസ്സിലാക്കാൻ കഴിയൂ എന്നാണ് ശ്രീകുമാർ പറയുന്നത്. 

Numbers can be high, when reported cases are high. That shows more awareness. It can also mean that in other districts the issue is more suppressed. Morbidity is highest in Kerala, because people going to hospital and reporting diseases are higher in Kerala. Statistics always needs interpretation to understand it

കേരളത്തിലെ വിവിധ ജില്ലകൾ തമ്മിലാണ് താരതമ്യമെന്നും കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മലപ്പുറത്ത് മാത്രം കൂടുതൽ ബോധവത്കരണത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്നുമാണ് ഇന്ദിരയുടെ ന്യായം.

ഇടതുഭരണത്തോടും പിണറായി വിജയനോടുള്ള എതിർപ്പും സർക്കാർ ഉദ്യോഗസ്ഥയാണെങ്കിലും മറച്ചുവയ്ക്കുന്നതിൽ ഇന്ദിരയ്ക്ക് തടസ്സമേതുമില്ല.

സുപ്രിംകോടതി പറഞ്ഞു;ഞങ്ങൾ ശബരിമലയിൽ നടപ്പിലാക്കി എന്ന് പിണറായി വിജയൻ.അടുത്ത മണ്ഡലക്കാലത്ത് തലയിൽ മുണ്ടിട്ടായാലും രണ്ടു യുവതികളെ നടയ്ക്കൽ എത്തിച്ചിരിക്കണം എന്നാണോ സുപ്രിം കോടതി വിധിച്ചത്! ? ഈ വിധം നികൃഷ്ടമായി നുണ പറയുന്ന ഒരുവനാണല്ലോ കേരളം ഭരിക്കുന്നത് ന്റെ സൗരിമലയ്യപ്പാ

നിരോധനം നീക്കിയാൽ യുവതികൾക്ക് പ്രവേശനമില്ല എന്ന ബോർഡ് എടുത്തു മാറ്റേണ്ട ചുമതലയെ സർക്കാരിനുള്ളൂ .ഏതെങ്കിലും യുവതി തന്നെ നിയമവിരുദ്ധമായി തന്നെ തടഞ്ഞിരിക്കുന്നു എന്ന് പരാതി നൽകിയാൽ പ്രതികൾക്കെതിരെ നിയമപ്രകാരം കേസെടുക്കുകയും ചെയ്താൽ സർക്കാരിന്റെ ഡ്യൂട്ടി തീർന്നു, എന്നാണ് സ്ത്രീപക്ഷ ചിന്തകയായ കെ.ആർ.ഇന്ദിരയുടെ അഭിപ്രായം.

ഏതായാലും ഇന്ദിരയുടെ പോസ്റ്റുകൾ അതിരുകടക്കുന്നുവെന്നും വംശീയതയും വർഗീയതയുമാണ് അത് പ്രോത്സാഹിപ്പിക്കുന്നതെന്നുമുള്ള വിമർശനം ഏറുകയാണ്. കുറച്ചു മദ്ര സംസ്‌കാരം ശർദ്ദിച്ചുവച്ചാൽ നിലപാട് മാറ്റി മാളത്തിലൊളിക്കുന്ന സ്ത്രീയാണ് കെആർ.ഇന്ദിര ചേച്ചിയെന്ന് ജിഹാദികൾ കരുതി എന്നാണ് മറ്റൊരാളുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഇന്ദിര മറുപടി പറയുന്നത്.

നേരത്തെ നടൻ വിനായകനെ വിമർശിച്ചുള്ള ഇന്ദിരയുടെ പോസ്റ്റും വിവാദമായിരുന്നു.
കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നൽകിയത് ശരിയായില്ലെന്ന് ഇന്ദിര പറഞ്ഞു.തന്റെ ഫേസ്‌ബുക്ക് പേജിലാണ് വിനായകന്റെ അഭിനയത്തെ വിമർശിച്ചുകൊണ്ട് ഇന്ദിര അഭിപ്രായം കുറിച്ചത്.

കമ്മട്ടിപ്പാടം പകുതി കണ്ട് തീയറ്ററിൽനിന്ന് തിരികെ പോയ താൻ ടിവിയിലാണ് സിനിമ മുഴുവൻ കണ്ടതെന്നും വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാർഡ് കൊടുക്കേണ്ട കാര്യമൊന്നും ഇല്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. സവർണ്ണർ ,അവർണ്ണർ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്ര തന്ത്രം ആണ് അവാർഡ് നൽകിയതിനു പിന്നിൽ എന്നും പോസ്റ്റിൽ പറയുന്നു.

പോസ്റ്റിനെ വിമർശിച്ച് പലരും രംഗത്തെത്തിയതോടെ വിഷയം ചർച്ച ചെയ്യുന്നതിനു പകരം തന്നെ പുലയാട്ടു വിളിക്കുകയാണ് പലരും എന്ന പുതിയ ആരോപണവും അവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കമ്മട്ടിപ്പാടം പകുതി കണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയ ഞാൻ ഇന്നലെ ടി വിയിൽ അത് മുഴുവൻ കണ്ടു.വിനായകന് അവാർഡ് കൊടുത്തത് എന്തിനാണ് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. പ്രധാന കഥാപാത്രം കൃഷ്ണൻ. കൃഷ്ണനെ അവതരിപ്പിച്ച ദുൽഖർ നന്നായി നടിച്ചിട്ടില്ല.എന്ന് വെച്ച് വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാർഡ് കൊടുക്കേണ്ട കാര്യമൊന്നും ഞാൻ കണ്ടില്ല. സവർണ്ണർ ,അവർണ്ണർ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്ര തന്ത്രം എന്ന് ഈ അവാർഡിനെ ഞാൻ മനസ്സിലാക്കുന്നു .ആ നിലയ്ക്ക് അത് വളരെ നല്ല നടപടിയാണ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP