Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ.ആർ.ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; അന്തരിച്ചുവെന്ന വ്യാജപ്രചാരണവുമായി സോഷ്യൽ മീഡിയ; വാർത്ത വ്യാജമെന്ന് ആശുപത്രി അധികൃതർ

കെ.ആർ.ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; അന്തരിച്ചുവെന്ന വ്യാജപ്രചാരണവുമായി സോഷ്യൽ മീഡിയ; വാർത്ത വ്യാജമെന്ന് ആശുപത്രി അധികൃതർ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന രാഷ്ട്രീയ നേതാവ് കെ.ആർ.ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. മെഡിക്കൽ ഐ.സി.യുവിൽ ചികിൽസ തുടരുകയാണ്. ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനാൽ ഇന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയില്ല.

ഇതേസമയം ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ ഇന്ന് നേരിയ പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.

അതിനിടെ ഗൗരിയമ്മ അന്തരിച്ചുവെന്ന തരത്തിൽ പ്രചാരണവുമായി സോഷ്യൽ മീഡിയ. നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകളിലാണ് അന്തരിച്ചുവെന്ന തരത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നത്.



കഴിഞ്ഞ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഗൗരിയമ്മ.

പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട ചില അക്കൗണ്ടുകളിൽ നിന്ന് പിന്നീട് പോസ്റ്റുകൾ നീക്കിയെങ്കിലും വാട്‌സാപ്പിൽ ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്.



പനിയും ശ്വാസതടസവും മൂലം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് നടത്തിയ പരിശോധനയിൽ കോവിഡ് ബാധിതയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിരുന്നു. തിരുവനന്തപുരത്തെ പിആർഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ഗൗരിയമ്മ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP