Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈറലായി മോ​ഹൻലാലിന്റെ പുതിയ ഫോട്ടോ; കൂൾ ലാൽ സാർ എന്ന് ശോഭനയും; ഇനിയെന്നാണ് ഇരുവരും ഒരുമിക്കുക എന്ന ചോ​​ദ്യവുമായി ആരാധകരും

വൈറലായി മോ​ഹൻലാലിന്റെ പുതിയ ഫോട്ടോ; കൂൾ ലാൽ സാർ എന്ന് ശോഭനയും; ഇനിയെന്നാണ് ഇരുവരും ഒരുമിക്കുക എന്ന ചോ​​ദ്യവുമായി ആരാധകരും

മറുനാടൻ ഡെസ്‌ക്‌

മോഹൻലാലിന്റെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. കൂൾ ലുക്കിൽ ചിരിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ബൊഹീമിയൻ സ്റ്റൈലിൻ കഴുത്തിലും കയ്യിലും ചരടുകളുമായി പ്രിന്റഡ് ഷർട്ടും അണിഞ്ഞുള്ള മോഹൻലാലിന്റെ ചിത്രം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. ആരാധകരുടെ കമന്റുകൾക്കിടയിൽ വളരെ സ്പെഷ്യലായ ഒരാളുടെ പ്രശംസയും എത്തിയിട്ടുണ്ട്. ശോഭനയാണ് തന്റെ ഇഷ്ടനായകന് കമന്റുമായി എത്തിയത്. കൂൾ ലാൽ സാർ എന്നാണ് ശോഭന കുറിച്ചത്.

മോഹൻലാലിന്റെ ചിത്രവും ശോഭനയുടെ കമന്റും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കൂൾ ലാൽ സാർ എന്ന കുറിപ്പിനൊപ്പം സൺഗ്ളാസോടു കൂടിയ സ്മൈലിയായിരുന്നു ശോഭനയുടെ കമന്റ്. ഇതോടുകൂടി, കമന്റിന് കമന്റായി നിരവധിപേരെത്തി. 'എന്നാണ് ഇനിയൊരു തേന്മാവിൻ കൊമ്പത്തു പോലെ നിങ്ങളെ രണ്ട് പേരെയും ഒന്നിച്ചു സ്‌ക്രീനിൽ കാണുക' എന്നടക്കമാണ് ആരാധകർക്ക് അറിയേണ്ടത്.

അനീഷ് ഉപാസനയുടെ കൺസെപ്റ്റ് ഫോട്ടോഗ്രാഫിയാണിത്. നേരത്തെ അനീഷ് പകർത്തിയ ബ്ലാക്ക് ആൻഡ് വൈറ്റിൽ‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചിരുന്നു. മുരളി വേണുവാണ് കോസ്റ്റ്യൂം.

ഇന്നും മലയാളികളുടെ ഇഷ്ട ജോഡികളാണ് മോഹൻലാലും ശോഭനയും. ഇരുവരും ഒന്നിച്ച നിരവധി ചിത്രങ്ങളാണ് സൂപ്പർഹിറ്റായിട്ടുള്ളത്. മാമ്പഴക്കാലം എന്ന സിനിമയിലാണ് ശോഭനയും മോഹൻലാലും ഏറ്റവും ഒടുവിൽ നായികയും നായകനുമായി അഭിനയിച്ചത്. ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്.

 

Concept Photography- Aniesh Upaasana Costume - Murali Venu Designer - Jishad Shamsudeen Makeup - Liju Pamamcode Hair Stylist - Bijeesh Balakrishnan

Posted by Mohanlal on Tuesday, December 1, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP