Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്മൃതിക്കായി അമേഠിയിൽ പ്രചാരണത്തിനിറങ്ങിയ മുൻ ഗ്രാമമുഖ്യനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു; സുരേന്ദ്ര സിങ്ങിന്റെ സംസ്‌കാരച്ചടങ്ങിനിടെ ശവമഞ്ചം തോളിലേറ്റി സ്മൃതി ഇറാനി; കൊല്ലപ്പെട്ടത് ബിജെപി പ്രചരണത്തിൽ സജീവമാവുകയും സ്മൃതി പ്രസംഗങ്ങളിൽ അഭിനന്ദിക്കുകയും ചെയ്ത വ്യക്തി; വിലാപയാത്രയുടെ വീഡിയോ പുറത്ത്

സ്മൃതിക്കായി അമേഠിയിൽ പ്രചാരണത്തിനിറങ്ങിയ മുൻ ഗ്രാമമുഖ്യനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു; സുരേന്ദ്ര സിങ്ങിന്റെ സംസ്‌കാരച്ചടങ്ങിനിടെ ശവമഞ്ചം തോളിലേറ്റി സ്മൃതി ഇറാനി; കൊല്ലപ്പെട്ടത് ബിജെപി പ്രചരണത്തിൽ സജീവമാവുകയും സ്മൃതി പ്രസംഗങ്ങളിൽ അഭിനന്ദിക്കുകയും ചെയ്ത വ്യക്തി; വിലാപയാത്രയുടെ വീഡിയോ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മിന്നും വിജയം സ്വന്തമാക്കിയ മണ്ഡലങ്ങിലൊന്നാണ് അമേഠി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തോൽപിച്ച് സ്മൃതി നേടിയ വിജയത്തിന്റെ ആഘോഷങ്ങൾക്കിടെ നടുക്കുന്ന വാർത്തയാണ് അമേഠിയെ തേടിയെത്തിയത്. സ്മൃതിക്കായി തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായിരുന്ന മുൻ ഗ്രാമമുഖ്യനെ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. മരണ വിവരം അറിഞ്ഞ് അമേഠിയിലെത്തിയ സ്മൃതി ബാരാവുലിയ മുൻ ഗ്രാമ മുഖ്യനായ സുരേന്ദ്ര സിങ്ങിന്റെ ശവമഞ്ചം തോളിലേറ്റുകയും ചെയ്തിരുന്നു.

ഏറെ വികാരാധീനയായാണ് സ്മൃതിയെ ചടങ്ങിൽ കാണപ്പെട്ടത്. അമേഠിയിൽ സ്മൃതിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുരേന്ദ്ര സിങ് സജീവമായി പങ്കെടുത്തിരുന്നു. വീട്ടിലെത്തിയ അജ്ഞാതസംഘം സുരേന്ദ്ര സിങ്ങിന് നേർക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് സൂചന. ഉടൻ ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു സുരേന്ദ്ര സിങ് ഗ്രാമത്തലവന്റെ സ്ഥാനം രാജിവെച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവ പങ്കാളിയായിരുന്ന സുരേന്ദ്ര സിങ്ങിനെ സ്മൃതി പ്രസംഗങ്ങളിൽ അഭിനന്ദിച്ചിരുന്നു.

പൂർവ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുരേന്ദ്ര സിങ്ങിനോട് ആർക്കെങ്കിലും രാഷ്ട്രീയവൈരാഗ്യമുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും ഉന്നതപൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ 55000 വോട്ടുകൾക്കാണ് ഇത്തവണ സ്മൃതി പരാജയപ്പെടുത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP