Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202321Tuesday

ആരാധകരെ വീണ്ടും അമ്പരപ്പിച്ചു താരപുത്രൻ! മഴയത്ത് പ്രണവ് മോഹൻലാലിന്റെ സ്ലോക്ക്‌ലൈനിങ്; വൈറലായി വിഡിയോ

ആരാധകരെ വീണ്ടും അമ്പരപ്പിച്ചു താരപുത്രൻ! മഴയത്ത് പ്രണവ് മോഹൻലാലിന്റെ സ്ലോക്ക്‌ലൈനിങ്; വൈറലായി വിഡിയോ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സാഹസികതയിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന നടനാണ് പ്രണവ് മോഹൻലാൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് പ്രണവ് പങ്കുവച്ച ഒരു വിഡിയോ ആണ്. മഴയത്ത് സ്ലോക്ക്‌ലൈനിങ് ചെയ്യുന്നതാണ് വിഡിയോ. മഴ ദിവസത്തെ റിവേഴ്‌സ് സ്ലോക്ക്‌ലൈനിങ് എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. കയറിലൂടെ നടക്കുന്ന കായിക വിനോദമാണിത്. ശരീരത്തിന് നല്ല ബാലൻസ് ഉള്ളവർക്ക് മാത്രമേ ഇത് സാധ്യമാകൂ. കടുത്ത പരിശീലനത്തിലൂടെയാണ് ഈ ബാലൻസ് നേടിയെടുക്കുക.

എന്തായാലും വലിയ സ്വീകാര്യതയാണ് പ്രണവിന്റെ വിഡിയോയ്ക്ക് ലഭിക്കുന്നത്. നാലു ലക്ഷത്തിൽ അധികം പേരാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. പേസ്റ്റ് തിരിച്ചു ടുബിലെക്ക് കേറ്റാൻ പറ്റുവോ സക്കീർ ഭായിക്ക്...?? ഇനിയിപ്പോ അതും കൂടിയല്ലേ ബാക്കിയുള്ളൂ.- എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതെനിക്ക് ആൻസൈറ്റി അറ്റാക്ക് ഉണ്ടാക്കിയെന്നാണ് ഒരാളുടെ കമന്റ്.

      View this post on Instagram

A post shared by Pranav Mohanlal (@pranavmohanlal)

നിലവിൽ യാത്രകളുമായി മുന്നോട്ടുപോവുകയാണ് പ്രണവ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവ് ഒടുവിൽ അഭിനയിച്ചത്. 2022 ൽ റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിൽ ഗംഭീര വിജയം നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP