Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

അത് എനിക്ക് തന്നെ ബുദ്ധിമുട്ടായി തോന്നി; പക്ഷേ ഇപ്പോഴും ടോപ് സിംഗറിലെ കുട്ടികളുമായി കണക്ഷനുണ്ട്; ടോപ്പ് സിംഗറിൽ നിന്ന് പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി സിത്താര

മറുനാടൻ ഡെസ്‌ക്‌

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളായി ചുരുങ്ങിയ കാലഘട്ടം കൊണ്ട് മാറിയ താരമാണ് സിത്താര, ഗായിക എന്നതിലുപരി, അഭിനയത്രി,അവതിരാരിക , റിയാലിറ്റി ഷോ ജഡ്ജ് എന്നി നിലകളിലും താരം തിളങ്ങിയിട്ടുണ്ട്. നിരവധി സിനിമകളിൽ പിന്നണി ഗായികയായി തിളങ്ങിയ താരം ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും എത്താറുണ്ട്. ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലെ ജഡ്ജ്മാരിൽ ഒരാളായിരുന്നു സിത്താര.എന്നാൽ, റിയാലിറ്റി ഷോയിൽ നിന്ന് സിത്താര പെട്ടെന്ന് അപ്രത്യക്ഷമായിരുന്നു.

അന്ന് മുതൽ താരം എവിടെ പോയതാണെന്ന് പ്രേക്ഷകർക്കിടയിൽ ചോദ്യമുയർന്നിരുന്നു. മാത്രമല്ല താരത്തെ ഷോയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആവശ്യവും പ്രേക്ഷകർ പങ്ക് വച്ചിരുന്നു. ഇപ്പോൾ റിയാലിറ്റി ഷോയിൽ നിന്നും മാറി നിന്നതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് സിത്താര.തന്റെ ബാൻഡ് 'പ്രോജക്ട് മലബാറിക്കസിനായുള്ള' യാത്രയ്ക്കായി പോകേണ്ടതുള്ളതുകൊണ്ടാണ് ഷോയിൽ നിന്നും പിന്മാറിയതെന്ന് താരം പറയുന്നു. ഒറ്റയ്ക്കുള്ള സംഗതി അല്ല. കൂടെ കുറച്ചു മ്യൂസിഷ്യൻസും ഉണ്ട്. അവരും അതിന്റെ ഭാഗമാണ്.

അതുകൊണ്ട് തന്നെ അവരുടെ ഒപ്പം താനും ഉണ്ടാകേണ്ടതുണ്ട്. അതൊരു ലോങ്ങ് ടെം പ്രോജക്റ്റ് കൂടിയാണ്. അതിനു വേണ്ടി യാത്രകളൊക്കെവേണ്ടിവരും. അപ്പോൾ ടോപ് സിംഗറിൽ എത്താൻ സാധിക്കില്ല. അത് എനിക്ക് തന്നെ ബുദ്ധിമുട്ടായി തോന്നി.

അതൊക്കെ കൊണ്ടാണ് വിടേണ്ടി വന്നത്. പക്ഷേ ഇപ്പോഴും ടോപ് സിംഗറിലെ കുട്ടികളുമായി തനിക്ക് കണക്ഷൻ ഉണ്ടെന്നും അവർ തന്നെ വിളിക്കാറും പരസ്പരം വിശേഷങ്ങൾ പങ്ക് വയ്ക്കാറും ഉണ്ടെന്നും' സിത്താര പറയുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP