Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നഗ്ന ചിത്രങ്ങൾ അയച്ചുതരാമോ എന്ന് ചോദിച്ചയാൾക്ക് 'കരണത്തടിക്കുന്നതിന്' തുല്യമായ മറുപടിയുമായി ഗായിക ചിന്മയി; അശ്ശീല സന്ദേശമയച്ചയാളുടെ ചാറ്റ് സ്‌ക്രീൻ ഷോട്ട് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചും പ്രതികാരം; മീടു ആരോപണങ്ങൾക്ക് പിന്നാലെ സിനിമയിൽ അവസരങ്ങൾ കുറഞ്ഞിട്ടും തളരാത്ത പോരാട്ടം

നഗ്ന ചിത്രങ്ങൾ അയച്ചുതരാമോ എന്ന് ചോദിച്ചയാൾക്ക് 'കരണത്തടിക്കുന്നതിന്' തുല്യമായ മറുപടിയുമായി ഗായിക ചിന്മയി; അശ്ശീല സന്ദേശമയച്ചയാളുടെ ചാറ്റ് സ്‌ക്രീൻ ഷോട്ട് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചും പ്രതികാരം; മീടു ആരോപണങ്ങൾക്ക് പിന്നാലെ സിനിമയിൽ അവസരങ്ങൾ കുറഞ്ഞിട്ടും തളരാത്ത പോരാട്ടം

മറുനാടൻ ഡെസ്‌ക്‌

മീടു ആരോപണങ്ങൾ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ വേളയിലായിരുന്നു ഗായിക ചിന്മയിയും സംഭവത്തിൽ വിവാദത്തിരി കൊളുത്തിയത്. രാധാരവിക്കും ഗാന രചയിതാവ് വൈരമുത്തുവിനുമെതിരെ അതിശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയ താരം ഇപ്പോൾ ശ്രദ്ധേയയാകുന്നത് തനിക്ക് സമൂഹ മാധ്യമങ്ങളിലൂടെ നേരിടേണ്ടി വരുന്ന അശ്ശീല സന്ദേശങ്ങളെ തുടർന്നുള്ള വിഷയങ്ങളിലാണ്. തന്റെ നഗ്ന ചിത്രങ്ങൾ അയച്ചു തരാമോ എന്ന് സമൂഹ മാധ്യമത്തിലൂടെ സന്ദേശം അയച്ചയാൾക്ക് ചിന്മയി നൽകിയ ചുട്ട മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ന്യൂഡ് ചിത്രങ്ങൾ അയച്ചു തരാമോ എന്ന് ചോദിച്ചയാൾക്ക് ന്യൂഡ് ലിപ്സ്റ്റിക്കുകളുടെ ചിത്രങ്ങൾ അയച്ചുകൊടുത്താണ് ചിന്മയി മുഖത്തടിച്ചപോലെ മറുപടി നൽകിയത്. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകളും ചിന്മയി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. മീടു വെളിപ്പെടുത്തലിന്റെ പേരിൽ സിനിമയിൽ അവസരങ്ങൾ കുറയുകയും പ്രത്യാഘാതങ്ങൾ നേരിട്ടിട്ടും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ചിന്മയി. ആരോപണങ്ങൾക്കൊപ്പം വിവാദങ്ങളും ശക്തമായപ്പോൾ തനിക്ക് സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല സന്ദേശങ്ങളും അസഭ്യ കമന്റുകളും വരാറുണ്ടെന്ന് ചിന്മയി പറഞ്ഞിരുന്നു.

ശരീരത്ത് സ്പർശിച്ച യുവാവിന്റെ കരണത്ത് നടി ഖുശ്‌ബു ആഞ്ഞടിച്ചതിന് പിന്നാലെ ചിന്മയി പറഞ്ഞ വാക്കുകൾ  ഇപ്പോൾ ഏറെ ശ്രദ്ധേയമായിരുന്നു. വൈരമുത്തുവിനെ ഇനി നേരിട്ട് കാണാൻ അവസരം ലഭിച്ചാൽ ഉറപ്പായും കരണത്തടിക്കുമെന്നും ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുവെന്നും ചിന്മയി പറയുന്നു.

യുവാവിനെ ഖുശ്‌ബു അടിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ചിന്മയി. ഉറപ്പായും മുഖത്തടിക്കുമെന്നും അതിനുള്ള പ്രായവും കരുത്തും തനിക്കായെന്നുമാണ് ചിന്മയി വ്യക്തമാക്കിയത്. സ്വിറ്റ്‌സർലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലിൽ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാൾ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്. താനും അമ്മയും ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നു പറഞ്ഞ് ചിന്മയി അത് നിരസിച്ചു. എങ്കിൽ എല്ലാം അവസാനിച്ചുവെന്ന് കരുതാനായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു.

ഈ സംഭവത്തിനു മുമ്പും വൈരമുത്തു തന്നെ ജോലിസ്ഥലത്തു വെച്ച് അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഗായിക ആരോപിച്ചിരുന്നു. നടൻ രാധാ രവിക്കെതിരേയും ചിന്മയി നേരത്തെ രംഗത്ത് വന്നിരുന്നു. തന്നോടും സഹപ്രവർത്തകരോടും രാധാരവി ഒരുപാട് തവണ മോശമായി പെരുമാറിയിട്ടുണ്ടെന്ന് ചിന്മയി പറഞ്ഞു. വെളിപ്പെടുത്തലുകൾക്ക് തൊട്ടുപിന്നാലെ സിനിമയിൽ ഡബ്ബ് ചെയ്യുന്നതിൽ നിന്ന് ചിന്മയിക്ക് വിലക്ക് വന്നു. തമിഴ്‌നാട് ഡബ്ബിങ് ആർട്ടിസ്റ്റ് അസോസിയേഷന്റെ മേധാവിയാണ് രാധാ രവി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP