Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാസ്റ്ററെ ജീവനോടെ ചുട്ടുകൊന്നെന്ന സിബി മലയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ; പ്രസിദ്ധീകരിച്ചത് ഇക്വഡോറിലെ കള്ളനെ തീകൊളുത്തുന്ന ചിത്രം: ഖേദം പ്രകടിപ്പിച്ച് സംവിധായകൻ

പാസ്റ്ററെ ജീവനോടെ ചുട്ടുകൊന്നെന്ന സിബി മലയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ; പ്രസിദ്ധീകരിച്ചത് ഇക്വഡോറിലെ കള്ളനെ തീകൊളുത്തുന്ന ചിത്രം: ഖേദം പ്രകടിപ്പിച്ച് സംവിധായകൻ

നേപ്പാളിൽ മതം പ്രചരിപ്പിച്ചതിന് പാസ്റ്ററെ ജീവനോടെ കത്തിക്കുന്നുവെന്നു കാട്ടി ചലച്ചിത്ര സംവിധായകൻ സിബി മലയിൽ ഫേസ്‌ബുക്കിലിട്ട ഫോട്ടോ വിവാദമായി. മരിച്ചയാളുടെ കുടുംബത്തിനും കൂട്ടു പാസ്റ്റർമാർക്കും വേണ്ടി പ്രാർത്ഥിക്കണമെന്നാവശ്യപ്പെട്ടാണ് സിബി മലയിൽ ഫേസ്‌ബുക്കിൽ ഫോട്ടോ പോസ്റ്റുചെയ്തത്.

എന്നാൽ ഫോട്ടോ വ്യാജമാണെന്നും ഇക്വഡോറിൽ നാട്ടുകാർ കള്ളനെ പിടിച്ചു കെട്ടി തീവയ്ക്കുന്നതിന്റെ ഫോട്ടോയാണിതെന്നും തെളിഞ്ഞതോടെ സിബി മലയിൽ പ്രതിരോധത്തിലായി. സൈബർ ലോകം ഇക്കാര്യം കണ്ടുപിടിച്ചതോടെയാണ് സിബി മലയിൽ പ്രതിരോധത്തിലായത്.

ഇങ്ങനെയൊരു അബദ്ധം കാണിക്കുന്നതിനു മുൻപ് ഫോട്ടോയെപ്പറ്റി വിശദമായി അന്വേഷിക്കേണ്ടതായിരുന്നെന്നും തെറ്റുപറ്റിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും കാട്ടി ഫേസ്‌ബുക്ക് പോസ്റ്റിട്ടാണ് വിവാദത്തിൽ നിന്ന് സംവിധായകൻ തടിയൂരിയത്. താൻ ഒരു മതത്തേയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും തന്റെ പോസ്റ്റുകൊണ്ട് ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായും സിബി പറഞ്ഞു.

നേപ്പാളിൽ ക്രിസ്ത്യൻ മതപ്രചാരകനെ ജീവനോടെ ചുട്ടുകരിച്ചെന്ന കുറിപ്പും ചിത്രവുമാണ് ഈ മാസം ഏഴിന് സിബി മലയിൽ സ്വന്തം ഫേസ്‌ബുക്ക് പേജിൽ ഇട്ടത്. 2006ൽ ഇക്വഡോറിൽ പെലിയോ ഗ്രാൻഡെ എന്ന ഗ്രാമത്തിൽ ഗ്രാമീണർ ഒരു കള്ളനെ പിടികൂടി ജീവനോടെ കത്തിക്കാൻ ശ്രമിക്കുന്ന ചിത്രമാണെന്ന് വിശദീകരണങ്ങൾ വന്നതോടെയാണ് സിബി മലയിൽ ഇക്കാര്യത്തിൽ മാപ്പപേക്ഷയുമായി എത്തിയത്. ഇക്വഡോറിലെ കള്ളനെ പ്രാദേശിക പുരോഹിതന്റെ ഇടപെടലിനെ തുടർന്ന് മോചിപ്പിച്ചതായും ആശുപത്രിയിലെത്തിച്ചതായും മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. വർഷങ്ങൾക്ക് ശേഷം ശരീഅത്ത് ക്രൂരത എന്ന പേരിൽ ഒരു വിഭാഗം ഈ ചിത്രം ദുരുപയോഗിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP