Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളം പനിച്ചു വിറയ്ക്കുമ്പോൾ ആരോഗ്യമന്ത്രിയുടെ സുഖയാത്ര! ട്രെയിനിൽ കയറും മുമ്പ് വീഴ്ചകൾ ചൂണ്ടിക്കാട്ടിയ ചെന്നിത്തലയ്ക്ക് പരിഹാസവും; കൊച്ചി മെട്രോയിലെ ചിരിച്ചു കളിച്ചുള്ള ശൈലജ ടീച്ചറിന്റെ യാത്രയെ ചർച്ചയാക്കി പരിവാറുകാർ; കുമ്മനത്തെ ട്രോളിയവർക്കുള്ള തിരിച്ചടി ഇങ്ങനെ

കേരളം പനിച്ചു വിറയ്ക്കുമ്പോൾ ആരോഗ്യമന്ത്രിയുടെ സുഖയാത്ര! ട്രെയിനിൽ കയറും മുമ്പ് വീഴ്ചകൾ ചൂണ്ടിക്കാട്ടിയ ചെന്നിത്തലയ്ക്ക് പരിഹാസവും; കൊച്ചി മെട്രോയിലെ ചിരിച്ചു കളിച്ചുള്ള ശൈലജ ടീച്ചറിന്റെ യാത്രയെ ചർച്ചയാക്കി പരിവാറുകാർ; കുമ്മനത്തെ ട്രോളിയവർക്കുള്ള തിരിച്ചടി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി മെട്രോയിലെ യാത്ര ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ യാത്രയാണ് സംസാര വിഷയം. കള്ളവണ്ടി കയറിയെന്ന് കുമ്മനത്തെ കളിയാക്കിയവർ ഉത്തരവാദിത്തം മറന്ന് മെട്രോയെ സ്വന്തം പരസ്യത്തിന് ഉപയോഗിക്കുകയാണെന്നാണ് പരിവാറുകാരുടെ ആക്ഷേപം. കേരളം പനിച്ച് വിറയ്ക്കുകയാണ്. ഈ സമയം ആരോഗ്യ വകുപ്പിനെ ചലനാത്മകമാക്കേണ്ടതാണ് ആരോഗ്യമന്ത്രിയുടെ പ്രധാന ഉത്തരവാദിത്തം. അതിന് പകരം മെട്രോയിൽ കയറിക്കളിക്കുകയാണ്. ഇങ്ങനെ ഉത്തരവാദിത്തം നിർവ്വഹിക്കാത്തവരാണ് കുമ്മനത്തിന്റെ പ്രധാനമന്ത്രിക്കൊപ്പമുള്ള യാത്രയെ കളിയാക്കുന്നത്.

മെട്രോ കടന്നു പോകുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ സ്‌പെഷൽ സ്‌കൂൾ വിദ്യാർത്ഥികൾ, അഗതിമന്ദിരങ്ങളിൽ താമസിക്കുന്ന മുതിർന്ന പൗരന്മാർ എന്നിവർക്കായാണ് കൊച്ചി മെട്രോയിൽ സൗജന്യ സർവീസ് നടന്നത്. സ്‌പെഷൽ സ്‌കൂളിലെ കുറച്ചു വിദ്യാർത്ഥികളാണ് ഇപ്പോൾ കളമശേരിയിൽനിന്ന് ആലുവ വരെ ചെയ്തത്. ഇതിനായി എത്തിയ മന്ത്രിയെ കാത്തിരുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണമാണ്. കേരളം പനിച്ചുവിറയ്ക്കുന്നതിന് പിന്നിൽ ആരോഗ്യവകുപ്പിന്റെ പൂർണപരാജയമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയിൽ ചൊടിച്ചു. പനിമരണത്തിൽ പോരായ്മ ഈ സർക്കാരിന്റെ കാലത്തുണ്ടായതല്ലെന്ന് മന്ത്രി പറയുകയും ചെയ്തു. മെട്രോയിൽ കറങ്ങുന്ന മന്ത്രി ഒരു കൊല്ലമായി ഉത്തരവാദിത്തമൊന്നും ചെയ്തില്ല. ഇത് മറയ്ക്കാനാണ് ശ്രമം. ഇതും സോഷ്യൽ മീഡിയയിൽ വിമർശന വിധേയമാകുന്നു.

മാലിന്യനിർമ്മാർജ്ജനത്തിൽ പൂർണ്ണ വിജയം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സമ്മതിക്കുന്നു. ഈ സാഹചര്യമാണ് പകർച്ചപ്പനി വ്യാപിക്കാൻ ഇടയാക്കുന്നത്. മാലിന്യ നിർമ്മാർജ്ജനവും കൊതുക് നശീകരണവും ഫലപ്രദമായി നടത്തിയ പ്രദേശങ്ങളിൽ പനി വ്യാപിക്കുന്നതിൽ കുറവ് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. ഇത് പോലും ശൈലജ ടീച്ചർക്ക് മനസ്സിലാകുന്നില്ല. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ് അവർ. ഇപ്പോൾ പനി മരണത്തിന് കാരണം ആരോഗ്യ വകുപ്പ് മാത്രമാണെന്നാണ് ഉയരുന്ന വിലയിരുത്തൽ.

പനി മരണത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അതീവ ഗൗരവമുള്ളതാണ്. ഇക്കാര്യത്തിൽ മന്ത്രിയുടെ പ്രതികരണം നിരാശജനകമാണ്. ഇടതു സർക്കാർ അധികാരത്തിലെത്തിയിട്ട് ഒരു കൊല്ലമായി. ശുചീകരണ പ്രവർത്തനങ്ങളും മറ്റും താളം തെറ്റി. ആശുപത്രി പരിസരം പോലും മലീമസമാണ്. ഇതൊക്കെ സന്ദർശിച്ച് നടപടിയെടുക്കേണ്ടതാണ് മന്ത്രിയുടെ പ്രധാന ഉത്തരവാദിത്തം. എന്നാൽ മെട്രോയിലെ കറങ്ങലിന് തടസ്സമുണ്ടാകുമെന്ന് കരുതി പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തുന്നു-മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചത് ഇങ്ങനെയാണ്. ഇതിനൊപ്പമാണ് കേരളം പനിച്ച്ു മരിക്കുമ്പോൾ ആരോഗ്യമന്ത്രിയുടെ ട്രെയിൻ യാത്രയെ കളിയാക്കി സോഷ്യൽ മീഡിയയിൽ പരിവാറുകാരും സജീവമാകുന്നത്.

ഈ ട്രയിനിലേക്ക് കയറും മുമ്പായിരുന്നു പ്രതിപക്ഷ നേതാവിനെ ശൈലജ ടീച്ചർ വിമർശിച്ചത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ജനങ്ങളെ ഭീതിയിലാക്കാനാണ്. ഇത്തരം ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകൾ ശരിയല്ല. ആരോഗ്യപ്രവർത്തനങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം. പ്രതിരോധപ്രവർത്തനങ്ങൾക്ക് 3000 ത്തോളം ആരോഗ്യപ്രവർത്തകരെ അധികമായി നിയമിച്ചു. രാഷ്ട്രീയമുതലെടുപ്പിനാണ് പ്രതിപക്ഷശ്രമം. കുറ്റപ്പെടുത്തലിന് പകരം ഒരുമിച്ചുള്ള പ്രവർത്തനമാണ് വേണ്ടത്. പ്രതിരോധപ്രവർത്തനങ്ങൾക്ക് കൂടുതൽ ജീവനക്കാരെ നിയമിച്ചത് ഈ സർക്കാരിന്റെ കാലത്താണെന്നും അവർ പറഞ്ഞു

ഭിന്നശേഷിയുള്ള 450 കുട്ടികൾ സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എന്റിച്ച്‌മെന്റിന്റെ നേതൃത്വത്തിലാണ് മെട്രോ യാത്രയ്ക്കായെത്തിയത്. 43 സ്‌പെഷൽ സ്‌കൂളിലെ കുട്ടികളാണു യാത്രയിൽ പങ്കുചേരുന്നത്. അദ്ധ്യാപകരും വൊളന്റിയർമാരും ഉൾപ്പെടെ 150 പേരും ഇവർക്കു പുറമെയുണ്ടാകും. ഇവർക്കൊപ്പമാണ് മന്ത്രിയും യാത്ര ചെയ്തത്. അവർക്കൊപ്പം മന്ത്രി സെൽഫിയെടുത്തു. തനിക്കും അങ്ങനെ ട്രെയിനിൽ കയറാൻ പറ്റിയിട്ടില്ലെന്നും ഇപ്പോഴാണ് ഭാഗ്യം കിട്ടുന്നതെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു. കുട്ടികൾ നിർമ്മിച്ച ചില വസ്തുക്കളും പെയിന്റിങ്ങുകളും വരച്ച ചിത്രങ്ങളും മന്ത്രിക്കു സമ്മാനമായി നൽകി. അങ്ങനെ യാത്ര ഗംഭീരം. ആരോഗ്യമന്ത്രിയില്ലായിരുന്നുവെങ്കിലും കുട്ടികളുടെ യാത്ര സൂപ്പറാകുമായിരുന്നു. ഈ സമയത്ത് മെട്രോയിൽ അല്ല ആശുപത്രിയിലാണ് മന്ത്രിയുടെ ശ്രദ്ധ വേണ്ടിയിരുന്നതെന്നാണ് പരിവാരുകാരുടെ പരിഹാസം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം കൊച്ചി മെട്രോയിൽ ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ യാത്ര ചെയ്തതു വിവാദമായി. സുരക്ഷാ പ്രശ്നങ്ങളും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി മെട്രോ ഉദ്ഘാടന വേദിയിൽനിന്ന് ഡി.എം.ആർ.സി. മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനെ ഒഴിവാക്കാൻ നീക്കം നടന്നിരുന്നു. ഈ വിവാദത്തിനു പിന്നാലെയാണു കുമ്മനത്തിന്റെ യാത്ര. ഇത് ട്രോളർമാർ ആഘോഷമാക്കി. ഇടതു പക്ഷത്തെ പ്രമുഖരും കളിയാക്കാനെത്തി. കടകംപള്ളി സുരേന്ദ്രൻ കുമ്മനത്തെ അതിരൂക്ഷമായി കടന്നാക്രമിച്ചു. കുമ്മനം കള്ളയാത്ര നടത്തിയെന്നായിരുന്നു വിമർശനം. അങ്ങനെ പറയുന്നവർ ശൈലജ ടീച്ചറിന്റെ യാത്രയെ ഏത് ഗണത്തിൽപ്പെടുത്തുമെന്ന ചോദ്യമാണ് ഉയരുന്നത്.

ഭരണഘടനാപദവിയോ, ജനപ്രതിനിധിയോ അല്ലാത്ത കുമ്മനത്തിന്റെ ഉദ്ഘാടനയാത്ര സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. അർഹതപ്പെട്ട പല പ്രമുഖരെയും ഒഴിവാക്കിയാണു പ്രധാനമന്ത്രിക്കൊപ്പം കുമ്മനം യാത്ര ചെയ്തത്. പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെയാണു പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തത്. ഈ യാത്രയിൽ മുൻ നിശ്ചയിച്ചപ്രകാരം കുമ്മനത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ട്രെയിൻ യാത്രയിൽ ഉൾപ്പെടുത്തേണ്ടവരുടേത് ഒഴികെയുള്ള പരിപാടികളുടെ പ്രോട്ടോക്കോൾ പട്ടിക പി.എം.ഒ. ഓഫീസ് നേരത്തേ തന്നെ കൈമാറിയിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കേണ്ടവരുടെ പട്ടിക സംബന്ധിച്ച് വിവാദങ്ങളുണ്ടായി.

മോദിയെ സ്വീകരിക്കാൻ പത്തുെേപരയാണു സംസ്ഥാന സർക്കാർ ആദ്യം നിർദ്ദേശിച്ചത്. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് മുപ്പത്തിയൊന്നായി ഉയർത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP