Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ ദുരിതാശ്വാസത്തിനായി 200 രൂപ നൽകൂ; നടി ശ്രിയ ശരണിനൊപ്പം നൃത്തം ചെയ്യാം

കൊറോണ ദുരിതാശ്വാസത്തിനായി 200 രൂപ നൽകൂ; നടി ശ്രിയ ശരണിനൊപ്പം നൃത്തം ചെയ്യാം

മറുനാടൻ ഡെസ്‌ക്‌

കോവിഡ് 19 ഭീഷണി ലോകമെമ്പാടും തുടരവെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സഹായധനം ശേഖരിക്കാൻ പുത്തൻ ആശയവുമായി തെന്നിന്ത്യൻ താരം ശ്രിയ ശരൺ. നടി ശ്രിയ ശരൺ ഭർത്താവിനൊപ്പം ബാഴ്‌സലോണയിലാണെങ്കിലും രോഗത്തിന്റെ ഇരകളെ സഹായിക്കാനായി ഫണ്ട് ശേഖരിക്കാൻ ചെന്നൈയിലെ ടാസ്‌ക് ഫോഴ്‌സും കൈൻഡ്‌നെസ് ഫൗണ്ടേഷനുമായാണ് ശ്രിയ കൈകോർത്തിരിക്കുന്നത്.

ഗൂഗിൾ പേ വഴി 200 രൂപ സഹായധനം നൽകാനാണ് ശ്രിയ ഇൻസ്റ്റഗ്രാമിലൂടെ ആവശ്യപ്പെടുന്നത്. പേ ചെയ്തു കഴിഞ്ഞാൽ ഇതിന്റെ സ്‌ക്രീൻ ഷോട്ട് ഫൗണ്ടേഷന് മെയിൽ ചെയ്യണം. തുടർന്ന് തിരഞ്ഞെടുക്കുന്ന രണ്ടു ലക്കി വിന്നറുകൾക്ക് അപ്രതീക്ഷിതമായ സമ്മാനമാണ് ശ്രിയ നൽകുന്നത്. രണ്ടു ലക്കി വിന്നറുകൾക്ക് താരത്തിനൊപ്പം നൃത്തം ചെയ്യാം. ശനിയാഴ്ച രാത്രി 8 മണി വരെയാണ് ഈ മത്സരം. കൂടുതൽ വിവരങ്ങൾക്കായി കൈൻഡ്‌നെസ് ഫൗണ്ടേഷന്റെ പേജ് നോക്കാമെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. അയയ്ക്കുന്നവരിൽ തിരഞ്ഞെടുക്കുന്ന രണ്ടുപേർക്ക് ശ്രിയയുമൊത്ത് നൃത്തവും യോഗയും അടങ്ങുന്ന പ്രത്യേക സെഷനിൽ പങ്കുചേരാം. 15 മിനിട്ട് നേരം നീണ്ടുനിൽക്കുന്ന സെഷനിലായിരിക്കും പങ്കെടുക്കാൻ അവസരം.

കൊറോണ വൈറസ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു സംഘടനയുമായി യോജിച്ചു പ്രവർത്തിക്കുകയാണ് ശ്രിയ ഇപ്പോൾ. വീടില്ലാത്തവരെയും അനാഥരെയും ദിവസക്കൂലിക്കാരായ സാധാരണ ജനങ്ങളെയും സഹായിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.

      View this post on Instagram

Corona virus has left many homeless and jobless....I Have teamed up with The Kindness Foundation and Chennai Task Force to help with their covid relief efforts They’re addressing those who are most vulnerable: destitute elderly, daily wage laborers, the homeless, orphans, and disabled . We Will be offering two lucky winners a chance to dance

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP