Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സിംഗപ്പൂർ എയർലൈൻസിന് സംഗീതജ്ഞർ വിമാനത്തിൽ യാത്ര ചെയ്യുന്നത് താൽപ്പര്യമില്ലെന്ന് തോന്നുന്നു; എന്തായാലും നന്ദി.. പാഠം പഠിച്ചു';വിമാന കമ്പനിയെ വിമർശിച്ച് ഗായിക ശ്രേയ ഘോഷാൽ;ബുദ്ധിമുട്ടുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മാപ്പപേക്ഷിച്ച് എയർലൈൻസ്

'സിംഗപ്പൂർ എയർലൈൻസിന് സംഗീതജ്ഞർ വിമാനത്തിൽ യാത്ര ചെയ്യുന്നത് താൽപ്പര്യമില്ലെന്ന് തോന്നുന്നു; എന്തായാലും നന്ദി.. പാഠം പഠിച്ചു';വിമാന കമ്പനിയെ വിമർശിച്ച് ഗായിക ശ്രേയ ഘോഷാൽ;ബുദ്ധിമുട്ടുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മാപ്പപേക്ഷിച്ച് എയർലൈൻസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശബ്ദ മാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ പാട്ടുകാരിയാണ് ശ്രേയാ ഘോഷാൽ. അവരെ ചുറ്റിപ്പറ്റിയുള്ള ഒരു വിവാദമാണ് ഇപ്പോൾ വൈറലാകുന്നത്. സംഗീത ഉപകരണവുമായി വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കാത്ത സിംഗപ്പൂർ എയർലൈൻ കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി ഗായിക ശ്രേയ ഘോഷാൽ രംഗത്തെത്തിയത് ട്വിറ്ററിലൂടെയായിരുന്നു ശ്രേയ ഘോഷാലിന്റെ വിമർശനം.

യാത്ര വിവരങ്ങൾ സ്ഥിരമായി സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കുന്ന ഗായിക ഏറ്റവും ഒടുവിൽ പറഞ്ഞത്, തന്റെ ഒരു സംഗീത ഉപകരണം ഒരു എയർലൈൻസിന്റെ അനാസ്ഥ കാരണം കേടു വന്നു എന്നാണു. ട്വിറ്ററിൽ ശ്രേയാ ഘോഷാൽ ഇത് പറഞ്ഞതിന് പിന്നാലെ തന്നെ ട്വിറ്റർ ലോകം പ്രിയ ഗായികയുടെ പരാതി ഏറ്റെടുത്തിരിക്കുകയാണ്.

''സിംഗപ്പൂർ എയർലൈൻസുകാർക്ക് സംഗീതജ്ഞരോ അല്ലെങ്കിൽ അമൂല്യമായ ഉപകരണങ്ങൾ കൈവശമുള്ളവരോ തങ്ങളുടെ വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ താത്പര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും നന്ദി. പാഠം പഠിച്ചു,'' ശ്രേയ ട്വിറ്ററിൽ കുറിച്ചു. സംഭവം വിവാദമായതിന് പിന്നാലെ ഖേദപ്രകടനവുമായി സിംഗപ്പൂർ എയർലൈൻസ് രംഗത്തെത്തി. ഹലോ ശ്രേയ, ബുദ്ധിമുട്ടുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു. പരാതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതരിൽ നിന്നും ചോദിച്ചറിയുന്നതാണ്''- സിംഗപ്പൂർ എയർലൈൻസ് ട്വിറ്ററിൽ കുറിച്ചു.

സംഭവത്തിൽ ശ്രയയെ പിന്തുണച്ച് നിരവധി പേർ ട്വിറ്ററിൽ രംഗത്തെത്തി. സിംഗപ്പൂർ എയർലൈൻസിൽ ഇത്തരമൊരു നടപടി ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും ഏറ്റവും മികച്ച സർവീസ് നൽകുന്ന എയർലൈനുകളിൽ ഒന്നാണ് സിംഗപ്പൂർ എയർലൈൻസെന്നും ഖേദ പ്രകടനം നടത്തിയ നടപടിയെ സ്വാഗതം ചെയ്യുന്നെന്നും ചിലർ ട്വിറ്ററിൽ കുറിച്ചു.അതേസമയം ഇത്തരം വിഷയങ്ങൾ ട്വിറ്ററിലൂടെ വിവാദമാക്കിയതിനേയും ചിലർ വിമർശിച്ചിട്ടുണ്ട്. വിഷമിക്കരുതെന്നും എല്ലാം ശരിയാവുമെന്നും പറഞ്ഞ് ശ്രയയ്ക്ക് പിന്തുണയുമായും നിരവധി പേർ എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP