Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പതിനാലാം വയസ്സിൽ ആദ്യ ആർത്തവം പൂജ നടന്നുകൊണ്ടിരിക്കെ; താനെങ്ങനെ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയെന്ന് വ്യക്തമാക്കി നടി ശ്രദ്ധ ശ്രീനാഥ്

പതിനാലാം വയസ്സിൽ ആദ്യ ആർത്തവം പൂജ നടന്നുകൊണ്ടിരിക്കെ; താനെങ്ങനെ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയെന്ന് വ്യക്തമാക്കി നടി ശ്രദ്ധ ശ്രീനാഥ്

മറുനാടൻ ഡെസ്‌ക്‌

വ്യക്തിജീവിതം ക്യാമറയ്ക്ക് മുന്നിൽ നിന്നും മറച്ച് പിടിക്കാനാണ് ഭൂരിഭാഗം നടിമാരും ശ്രമിക്കുക. എന്നാൽ അവരിൽ നിന്നെല്ലാം വേറിട്ട വ്യക്തിത്വത്തിന് ഉടമയാണ് നടി ശ്രദ്ധ ശ്രീനാഥ്. തന്റെ ആദ്യ ചുംബനത്തെ കുറിച്ചും പ്രണയിക്കാൻ ആഗ്രഹമുള്ള സിനിമാ താരത്തെ കുറിച്ചുമെല്ലാം ഇതിന് മുമ്പ് തുറന്ന് പറഞ്ഞ് താരം രം​ഗത്ത് വന്നിരുന്നു. പതിനഞ്ചാം വയസിലാണ് താൻ ആദ്യമായി ഒരാൾക്ക് പ്രണയചുംബനം നൽകുന്നതെന്ന് ശ്രദ്ധ തുറന്നു പറഞ്ഞു. 2006 ലായിരുന്നു അത് നടന്നതെന്നും ശ്രദ്ധ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ ആർത്തവ അനുഭവം പ​ങ്കുവെക്കുകയാണ് താരം.

ശ്രദ്ധ തന്റെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്. പതിനാലാമത്തെ വയസിൽ താൻ ഒരു ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയതിനെക്കുരിച്ചാണ് ശ്രദ്ധയുടെ പോസ്റ്റ് "എനിക്ക് പതിനാല് വയസായിരുന്നു. ഞാൻ കുടുംബത്തിൽ നടന്ന പൂജയിൽ പങ്കെടുക്കുമ്പോഴാണ് എനിക്ക് ആർത്തവം ഉണ്ടാകുന്നത്. എന്റെ അമ്മ എന്നോടൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ അടുത്തിരുന്ന ഒരു ആന്റിയെ തട്ടിവിളിച്ച് വിഷമത്തോടെ ഇക്കാര്യം അറിയിച്ചു. കാരണം ഞാൻ സാനിറ്ററി പാഡ് കയ്യിൽ കരുതിയിരുന്നില്ല.

ഞങ്ങളുടെ അടുത്തിരുന്ന മറ്റൊരു സ്ത്രീ എന്റെ സങ്കടത്തോടെയുള്ള മുഖം കണ്ടും ഞാൻ പറഞ്ഞ കാര്യം കേട്ടും എന്നെ ആശ്വസിപ്പിക്കുന്ന വിധത്തിൽ പറഞ്ഞു വിഷമിക്കേണ്ട മോളേ, ദൈവം നിന്നോട് ക്ഷമിക്കും...(പൂജയുടെ സമയത്ത് ആർത്തവം ഉണ്ടായതിന്) . ആ ദിവസമായിരുന്നു ഞാൻ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയത്. എനിക്ക് പതിനാല് വയസായിരുന്നു..." ശ്ര​ദ്ധ കുറിച്ചു. വലിയ പ്രതികരണമാണ് ശ്രദ്ധയുടെ പോസ്റ്റിന് ലഭിക്കുന്നത്.

കാട്ര് വെളിയിടൈ, നേർകൊണ്ട പാർവൈ, വിക്രം വേദ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശ്രദ്ധ ശ്രീനാഥ്.നടൻ നിവിൻ പോളിയുടെ തമിഴ് ചിത്രം റിച്ചിയിൽ നായികയായെത്തിയത് ശ്രദ്ധയായിരുന്നു. യൂടേൺ എന്ന കന്നട ചിത്രത്തിലൂടെയാണ് ശ്രദ്ധ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുന്ന പുരസ്‌കാരവും താരം കരസ്ഥമാക്കിയിരുന്നു. വിക്രം വേദയിൽ മാധവന്റെ നായികയായും താരം എത്തി. ഇതോടെ തമിഴകത്തും ശ്രദ്ധ പ്രിയങ്കരിയായി മാറി. വിശാൽ നായകനായെത്തുന്ന തമിഴ് ചിത്രം ചക്ര, തെലുങ്ക് ചിത്രം കൃഷ്ണ ആൻഡ് ഹിസ് ലീല എന്നിവയാണ് ശ്രദ്ധയുടെ പുതിയ ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP