Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേട്ടയാടിക്കൊന്ന സിംഹത്തിനരുകിലിരുന്ന് പരസ്പ്പരം ചുംബിച്ചു ദമ്പതികൾ; സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലായപ്പോൾ കനത്ത പ്രതിഷേധം ഉയർത്തി മൃഗസ്‌നേഹികൾ

വേട്ടയാടിക്കൊന്ന സിംഹത്തിനരുകിലിരുന്ന് പരസ്പ്പരം ചുംബിച്ചു ദമ്പതികൾ; സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലായപ്പോൾ കനത്ത പ്രതിഷേധം ഉയർത്തി മൃഗസ്‌നേഹികൾ

ജോഹന്നാസ് ബർഗ്: വേട്ടയാടിക്കൊന്ന സിംഹത്തിനരുകിലിരുന്ന് ചുംബിക്കുന്ന ദമ്പതികളുടെ ചിത്രം വിവാദത്തിൽ. ദക്ഷിണ ആഫ്രിക്കയിൽ സഫാരിക്കിടയിലാണ് ഡാരെൻ കാർട്ടറും ഭാര്യ കരോളിൻ കാർട്ടറും സിംഹത്തെ കൊലപ്പെടുത്തുന്നതും ജഡത്തിനരികിലിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും.

സഫാരി സംഘടിപ്പിച്ച ലെഗീല സഫാരിസ് എന്ന കമ്പനി ഈ ചിത്രം തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തതോടെ വിവാദത്തിനു തിരി തെളിഞ്ഞു. ശക്തമായ പ്രതിഷേധമാണ് ചിത്രത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. വിമർശനങ്ങൾ കടുത്തപ്പോൾ ലെഗീല സഫാരിസ് തങ്ങളുടെ ഫേസ്‌ബുക്ക് പേജ് ഡീആക്ടിവേറ്റ് ചെയ്ത് മുങ്ങി.

ചിത്രം വൈറലായതോടെ വിനോദത്തിനു വേണ്ടി മൃഗങ്ങളെ വേട്ടയാടുന്നത് നിരോധിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കുള്ളിൽ മാത്രം ആഫ്രിക്കയിലെ സിംഹങ്ങളുടെ എണ്ണം നാൽപ്പത് ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP