Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കൊലക്കുറ്റത്തിന് കോടതി ശിക്ഷിച്ച പി കെ കുഞ്ഞനന്തന്റെ വേർപാടിൽ അഗാധമായ വേദന പങ്ക് വച്ച മുഖ്യമന്ത്രി പിണറായി വിജയന് അതിർത്തിയിലെ ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാർക്കായി രണ്ടു വരി കുറിക്കാൻ ഇതുവരെ സമയം കിട്ടിയിട്ടില്ല'; മുഖ്യമന്ത്രിക്കെതിരെ ഷിബു ബേബി ജോൺ

'കൊലക്കുറ്റത്തിന് കോടതി ശിക്ഷിച്ച പി കെ കുഞ്ഞനന്തന്റെ വേർപാടിൽ അഗാധമായ വേദന പങ്ക് വച്ച മുഖ്യമന്ത്രി പിണറായി വിജയന് അതിർത്തിയിലെ ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാർക്കായി രണ്ടു വരി കുറിക്കാൻ ഇതുവരെ സമയം കിട്ടിയിട്ടില്ല'; മുഖ്യമന്ത്രിക്കെതിരെ ഷിബു ബേബി ജോൺ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഗാൽവാനിൽ ചൈനീസ് സൈനികരെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച 20 ജവാന്മാരെ അനുസ്മരിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിടാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. മുഖ്യമന്ത്രി പിണറായി വിജയൻ സൈനികരെ ഓർത്ത് ഒരു വരിപോലും കുറിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഷിബു ബേബി ജോൺ രംഗത്തുവന്നത്.

ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ടി.പി.കേസിൽ കോടതി ശിക്ഷിച്ച കുഞ്ഞനന്തനെ കുറിച്ച് ഫേസ്‌ബുക്കിൽ കുറിപ്പിട്ട മുഖ്യമന്ത്രിയാണ് ധീരജവാന്മാരെ കുറിച്ച് ഒരക്ഷരം മിണ്ടാതിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

'ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്. കൊലക്കുറ്റത്തിന് കോടതി ശിക്ഷിച്ച പി കെ കുഞ്ഞനന്തന്റെ വേർപാടിൽ അഗാധമായ വേദന പങ്ക് വച്ച, അദ്ദേഹമൊരു മനുഷ്യസ്‌നേഹിയായിരുന്നെന്ന് ഫെയ്‌സ് ബുക്കിൽ വിലപിച്ച മുഖ്യമന്ത്രി പിണറായി വിജയന് അതിർത്തിയിലെ ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാർക്കായി രണ്ടു വരി കുറിക്കാൻ ഇതുവരെ സമയം കിട്ടിയിട്ടില്ല.' ഷിബു കുറിച്ചു.

അതിർത്തിയിലെ സൈനിക നീക്കങ്ങൾ ഇന്ത്യയും ചൈനയും തുടരുകയാണ്. ലേയിലെ വ്യോമത്താവളത്തിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ സജ്ജമായി. കിഴക്കൻ ലഡാക്കിൽ കൂടുതൽ സൈന്യമെത്തി. വ്യോമസേനാ മേധാവി ലഡാക്കിൽ തുടരുന്നു. അതിർത്തിയായ ദെപ്‌സാങിൽ ചൈന ആയുധങ്ങളും ടാങ്കുകളും വിന്യസിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP