Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെറിയ പെരുന്നാളിലും താരമായി ദുബായ് ഭരണാധികാരി; ഇത്തവണ പെരുന്നാൾ ആഘോഷം കുടുംബത്തിലെ ചെറിയ കുട്ടികൾക്കൊപ്പം; ഇൻസ്റ്റാഗ്രാമിൽ മകൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പോസ്റ്റു ചെയ്ത ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രങ്ങൾ തരംഗമാകുന്നു

ചെറിയ പെരുന്നാളിലും താരമായി ദുബായ് ഭരണാധികാരി; ഇത്തവണ പെരുന്നാൾ ആഘോഷം കുടുംബത്തിലെ ചെറിയ കുട്ടികൾക്കൊപ്പം; ഇൻസ്റ്റാഗ്രാമിൽ മകൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പോസ്റ്റു ചെയ്ത ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രങ്ങൾ തരംഗമാകുന്നു

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ചെറിയ പെരുന്നാളിലും താരമായത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്. ഈ വർഷത്തെ ചെറിയ പെരുന്നാൾ ദുബായ് ഭരണാധികാരി ആഘോഷിച്ചത് കുടുംബത്തോടൊപ്പം. ചെറിയ പെരുന്നാൾ ആഘോഷിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുടുംബത്തിലെ കൊച്ചു കുട്ടികൾക്കൊപ്പം സമയം ചെലവിടുന്ന ചിത്രം അദ്ദേഹത്തിന്റെ മകനും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുറത്തുവിട്ടത്.

സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വലിയ ശ്രദ്ധനേടി. നിരവധിയാളുകളാണ് ഇതിന് കമന്റുമായി എത്തിയത്. കുടുംബമാണ് ഏറ്റവും വലുത്, മനോഹരമായ കുടുംബം ദൈവം അനുഗ്രഹിക്കട്ടേ, പെരുന്നാൾ ആശംസകൾ എന്നു തുടങ്ങി നിരവധി കമന്റുകളാണ് ഷെയ്ഖ് ഹംദാൻ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ ലഭിക്കുന്നത്.

യുഎഇയിൽ ഇന്നലെയായിരുന്നുചെറിയ പെരുന്നാൾ. ഷെയ്ഖ് മുഹമ്മദ് രാവിലെ സബീൽ പള്ളിൽ എത്തിയാണ് പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തത്. പുത്രന്മാരായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, നോളജ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർക്കൊപ്പമാണ് അദ്ദേഹം എത്തിയത്. യുഎഇയിലെയും മുസ്‌ലിം, അറബ് ലോകത്തെ എല്ലാവർക്കും ഷെയ്ഖ് മുഹമ്മദ് പെരുന്നാൾ ആശംസകൾ നേർന്നു. സമാധാനത്തോടെയും എല്ലാ അനുഗ്രഹങ്ങളും ഉള്ള ഈദ് ആഘോഷമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങൾ ഇന്നലെ ചെറിയ പെരുന്നാൾ ആഘോഷിച്ചു. പതിനായിരക്കണക്കിന് വിശ്വാസികൾ ഈദ് ഗാഹുകളിൽ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു. 29 ദിവസം നീണ്ട ഉപവാസത്തിന് പരിസമാപ്തി. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യത്തിന്റെ കരുത്തിൽ ഗൾഫിലെ ഇസ്ലാം വിശ്വാസികൾ പെരുന്നാളിനെ വരവേറ്റു. പതിനായിരക്കണക്കിനാളുകളാണ് ഈദ് ഗാഹുകളിൽ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തത്. ദുബായ് അൽഖൂസിലെയും ഷാർജ അൽഷാബ് വില്ലേജിലെയും ഈദ് ഗാഹുകളിൽ മലയാളികളുടെ നേതൃത്വത്തിൽ പെരുനാൾ നമസ്‌കാരം നടന്നു.

വാരാന്ത്യ അവധി ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഒൻപതും സ്വകാര്യ മേഖലയ്ക്ക് അഞ്ചും അവധിയുള്ളതിനാൽ ഇത്തവണ പെരുന്നാൾ ആഘോഷത്തിന് പൊലിമ കൂടും. അബുദാബിയിൽ യാസ് ഐലൻഡിലടക്കം യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വെടിക്കെട്ടുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

ചൂട് കൂടിയതോടെ വിനോദ പരിപാടികളെല്ലാം ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വിവിധ എമിറേറ്റുകളിലെ ഷോപ്പിങ് മാളുകളിൽ 3 ദിവസം നീളുന്ന കലാവിരുന്നുകളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം വിമാനകമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയ സാഹചര്യത്തിൽ നീണ്ട അവധി ലഭിച്ചിട്ടും പെരുന്നാളാഘോഷിക്കാൻ നാട്ടിലേക്ക് പോകാനാവാത്തതിന്റെ വിഷമവും ഒരുകൂട്ടർക്കുണ്ട്.

കേരളത്തിൽ ഇന്നാണ് മുസ്ലിം സമൂഹം ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ലോകമാകെയുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്ലാദപൂർണമായ ചെറിയ പെരുന്നാൾ ആശംസൾ നേർന്നൂ.ഒരു മാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നെത്തുന്ന ചെറിയ പെരുന്നാൾ, മനുഷ്യസ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ് നൽകുന്നത്. ഇന്നത്തെ സാമൂഹ്യാവസ്ഥയിൽ ഈ സന്ദേശങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. ഈ മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളാനും ജീവിതത്തിൽ പകർത്താനും റംസാനും ഈദുൽ ഫിത്തറും പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP