Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ഷീലു എബ്രഹാമിന്റെ മകന്റെ ആദ്യ കുർബാനയിൽ താരത്തിളക്കം; ചെറുപുഷ്പം പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം മാരിയറ്റ് ഹോട്ടലിലായിരുന്നു വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത് തിളങ്ങി മമ്മൂട്ടിയും കാവ്യ മാധവനും നമിത പ്രമോദും

ഷീലു എബ്രഹാമിന്റെ മകന്റെ ആദ്യ കുർബാനയിൽ താരത്തിളക്കം; ചെറുപുഷ്പം പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം മാരിയറ്റ് ഹോട്ടലിലായിരുന്നു വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത് തിളങ്ങി മമ്മൂട്ടിയും കാവ്യ മാധവനും നമിത പ്രമോദും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടി ഷീലു എബ്രഹാമിന്റെ മകൻ നീൽ എബ്രഹാം മാത്യുവിന്റെ ആദ്യ കുർബ്ബാന അടുത്തിടെയാണ് കഴിഞ്ഞത്. സിനിമാ രംഗത്ത് തിളങ്ങി നിൽക്കുന്ന ഷീലുവിന്റെ മകന്റെ ആദ്യ കുർബാനയിൽ പങ്കെടുത്ത് ആശംസകൾ നേരാൻ താരങ്ങളുടെ നിര തന്നെ എത്തി. മെഗാ സ്റ്റാർ മമ്മൂട്ടിയും നടി കാവ്യ മാധവൻ അടക്കമുള്ളവരാണ് ആശംസകൾ അറിയിച്ചു കൊണ്ട് സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയത്.

ഇവരെ കൂടാതെ നമിത, സിദ്ദിഖ്, അഞ്ജലി, ദേവൻ, ബൈജു, മനോജ് കെ ജയൻ, കൈലാഷ്, പാർവതി നമ്പ്യാർ, രൺജി പണിക്കർ, ബി.ഉണ്ണികൃഷ്ണൻ, രമേഷ് പിഷാരടി തുടങ്ങി നിരവധി താരങ്ങൾ കൊച്ചിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു.

നിർമ്മാതാവ് എബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭർത്താവ്. എളംകുളം ചെറുപുഷ്പം പള്ളിയിലായിരുന്നു ചടങ്ങുകൾ നടന്നത്. ശേഷം മാരിയറ്റ് ഹോട്ടലിലായിരുന്നു വിരുന്ന് സൽക്കാരം. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ക്രൗൺപ്ലാസയിൽ നടന്ന വിരുന്ന് സൽകാരത്തിനായിട്ടായിരുന്നു മമ്മൂട്ടി എത്തിയിരുന്നത്. നീലിനോട് കുശലാന്വേഷണം നടത്തി ആശംസകൾ നേർന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP