Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കൂടല്ലൂരിലെ കീരീടം വെക്കാത്ത രാജാവ്' കുഞ്ഞുവിന്റെ കൊച്ചുമകനാണ് മുഹമ്മദ് റിയാസ്; ബാപ്പയുടെ സഹോദരൻ മലബാർ കെപിസിസി പ്രസിഡന്റും മുൻ എംഎൽഎയുമായിരുന്നു; കുടുബത്തിൽ ഞാനടക്കം ഞങ്ങൾ എത്രയോ പേർ മതത്തിന്റെയോ ജാതിയുടെയോ ബാനർ ഉയർത്തിപ്പിടിക്കാതെ ജീവിക്കുന്നുണ്ട്; വീണയെ പർദ്ദയിടീച്ച് വന്ന പോസ്റ്റുകൾക്കെതിരെ പ്രതികരണവുമായി എഴുത്തുകാരി ഷീബ അമീർ

'കൂടല്ലൂരിലെ കീരീടം വെക്കാത്ത രാജാവ്' കുഞ്ഞുവിന്റെ കൊച്ചുമകനാണ് മുഹമ്മദ് റിയാസ്; ബാപ്പയുടെ സഹോദരൻ മലബാർ കെപിസിസി പ്രസിഡന്റും മുൻ എംഎൽഎയുമായിരുന്നു; കുടുബത്തിൽ ഞാനടക്കം ഞങ്ങൾ എത്രയോ പേർ മതത്തിന്റെയോ ജാതിയുടെയോ ബാനർ ഉയർത്തിപ്പിടിക്കാതെ ജീവിക്കുന്നുണ്ട്; വീണയെ പർദ്ദയിടീച്ച് വന്ന പോസ്റ്റുകൾക്കെതിരെ പ്രതികരണവുമായി എഴുത്തുകാരി ഷീബ അമീർ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ വാർത്ത പുറത്തുവന്ന അന്നുമുതൽ ചില കേന്ദ്രങ്ങളിൽനിന്ന് സംഘടിതമായ ആക്രമണവും നടക്കുകയാണ്. വിവാഹ വാർഷികത്തിൽ ഇങ്ങനെ ആയിരിക്കും എന്ന് പരിഹസിച്ചു കൊണ്ട് വീണയെ പർദ്ദയിടീച്ച് ചില പോസ്റ്റുകളും ചിലർ ഇടുകയുണ്ടായി. എന്നാൽ ഇതിനെതിരെ മുഹമ്മദ് റിയാസിന്റെ കുടുംബത്തിന്റെ പാരമ്പര്യം എടുത്തുകാട്ടി പ്രതിരോധിക്കയാണ് എഴുത്തുകാരിയും മുഹമ്മദ് റിയാസിന്റെ ബന്ധുവുമായ എഴുത്തകാരി ഷീബ അമീർ. തീർത്തും മതേതര പാരമ്പര്യമുള്ള കുടുംബമാണ് തങ്ങളുടെതെന്നും, ഈ കുടുബത്തിൽ ഞാനടക്കം ഞങ്ങൾ എത്രയോ പേർ മതത്തിന്റെയോ ജാതിയുടെയോ ബാനർ ഉയർത്തിപ്പിടിക്കാതെ ജീവിക്കുന്നുണ്ടെന്നും അവർ ഫേസ്്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ഷീബ അമീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്

മുഹമ്മദ് റിയാസിനെക്കുറിച്ച് ഇടത്തും വലത്തും വരുന്ന എഫ്ബി പോസ്റ്റുകൾ കണ്ട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്നതിനാലാണ് ഞാൻ ഇതെഴുതുന്നത്. വിവാഹ വാർഷികത്തിൽ ഇങ്ങനെ ആയിരിക്കും എന്ന് പരിഹസിച്ചു കൊണ്ട് വീണയെ പർദ്ദയിടീച്ച് വന്ന പോസ്റ്റുകളും കാണാൻ ഇടയായി. മുഹമ്മദ് റിയാസിന്റെ കുടുംബത്തെക്കുറിച്ച് അറിയില്ലെങ്കിൽ ഞാൻ പറയാം. കേരളത്തിന്റെ രാഷ്ടീയ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തിത്വങ്ങൾ ജീവിച്ച വീട്ടിലെ ഒരു കണ്ണിയാണ് മുഹമ്മദ് റിയാസ്.

The Uncrowned king of kudallor എന്ന് കോടതി വിധിയിൽ വന്ന കൂടല്ലൂർ കുഞ്ഞുവിന്റെ (പള്ളിമഞ്ഞാലിൽ) കുടുംബമാണ് റിയാസിന്റേത്. കൂടല്ലൂർ കുഞ്ഞഹമ്മദ് സാഹിബിന്റെ മൂത്ത മകൻ പി.കെ.മുഹമ്മദ് (എക്സസൈസ് കമ്മിഷണർ ) ആയിരുന്നു. ഭാര്യ ആയിഷ (ലണ്ടൻ ഹൈക്കമ്മിഷണർ ആയിരുന്ന സെയ്ത് മുഹമ്മദിന്റെ പെങ്ങൾ ). ഈ ദമ്പതികളുടെ മകനാണ് റിയാസിന്റെ വാപ്പ അബ്ദുൽ ഖാദർ (വിശിഷ്ട സേവാമെഡൽ നേടിയ റിട്ട. പൊലീസ് കമ്മിഷണർ ). അവരുടെ ഒരു ജ്യേഷ്ഠ സഹോദരൻ ആണ് പി.എം.അബ്ദുൽ അസീസ്, പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യ ബാച്ച് സംവിധാനം പഠിച്ചയാൾ (ഡോക്യുമെന്ററി സിനിമകൾക്ക് കേന്ദ്ര സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട് ).

കൂടല്ലൂർ കുഞ്ഞഹമ്മദ് സാഹിബിന്റെ രണ്ടാമത്തെ മകൻ, പി.കെ.മൊയ്തീൻകുട്ടി MA LLB ( KPCC പ്രസിഡന്റും , Ex MLA യും) ആയിരുന്നു. മൂന്നാമത്തെ മകൻ പി.കെ.മുഹമ്മദ് കുഞ്ഞി, തന്റെ 16ാം വയസ്സിൽ കൊൽക്കത്ത കോൺഫറൻസിൽ പങ്കെടുത്തയാൾ. ദേശാഭിമാനി സബ് എഡിറ്റർ, സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമികളിൽ അംഗം ആയിരുന്നു. ഇളയ മകൻ പി.കെ.എ. റഹീം റാഡിക്കൽ ഹ്യൂമനിസ്റ്റ് (കേരളത്തിലെ സാംസ്‌കാരിക നവോത്ഥാനത്തിന് കളമൊരുക്കിയ എണ്ണപ്പെട്ട ലിറ്റിൽ മാഗസിൻ ജ്വാല പബ്ലിക്കേഷൻസ് & ബെസ്റ്റ് ബുക്സ് നടത്തിയിരുന്നു).

ഒരു മകൾ മണ്ടായപ്പുറത്ത്, കൊച്ചുണ്ണി മൂപ്പൻ വിവാഹം കഴിച്ചത് അവരെയായിരുന്നു. ഈ കുടുബത്തിൽ ഞാനടക്കം ഞങ്ങൾ എത്രയോ പേർ മതത്തിന്റെയോ ജാതിയുടെയോ ബാനർ ഉയർത്തിപ്പിടിക്കാതെ ജീവിക്കുന്നുണ്ട്. ഒരു ദേശത്തിന്റെ ചരിത്രത്തിൽ ഈ കുടുംബം കൊടുത്ത സംഭാവനകൾ ആ കാലഘട്ടത്തിലെ ചരിത്ര രേഖകൾ നോക്കിയാൽ മനസ്സിലാകും. പി.കെ.മൊയ്തീൻ കുട്ടി, പൂർത്തിയാക്കാതിരുന്ന കുറ്റിപ്പുറം പാലത്തിന്റെ പണി പൂർത്തിയാക്കിയതടക്കം. ആദ്യ വിവാഹബന്ധം വേർപെടുത്തിയവർക്ക് അഞ്ച് വർഷം കഴിഞ്ഞിട്ടും പുനർവിവാഹം എന്നത് ഇത്രയും അരുതാത്തതാണോ എന്ന ഒരു ചോദ്യവും കൂടി ചേർത്ത് വായിക്കണം. ഇത്രയും പറഞ്ഞത് എന്റെ ജ്യേഷ്ഠന്റെ മകനാണ് റിയാസ് എന്നതുകൊണ്ടാണ്. ഞാൻ പി.കെ.എ. റഹീമിന്റെ മകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP