Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

തിരിച്ചുവരവ് സ്‌റ്റൈലിഷാക്കി ഷാറുഖ് ഖാൻ; വീണ്ടും സിനിമയിലേക്കെത്തുന്നത് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം; പത്താനിലെ ലുക്ക് വൈറലാകുന്നു

തിരിച്ചുവരവ് സ്‌റ്റൈലിഷാക്കി ഷാറുഖ് ഖാൻ; വീണ്ടും സിനിമയിലേക്കെത്തുന്നത് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം; പത്താനിലെ ലുക്ക് വൈറലാകുന്നു

സ്വന്തം ലേഖകൻ

മുംബൈ: രണ്ടുവർഷം നീണ്ട ആരാധകരുടെ കാത്തിരിപ്പിന് വിരാമമാവുന്നു്. ബോളിവുഡിന്റെ സൂപ്പർതാരത്തെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ പോകുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. രണ്ടു വർഷത്തോളമായി സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുന്ന ഷാരുഖ് ഖാൻ വീണ്ടും വരുന്നു. പത്താൻ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ഷാരഖ് പുറത്ത് വിട്ട തന്റെ ലുക്കാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ചവിഷയം.

മുടി നീട്ടി വളർത്തി സ്‌റ്റൈലിഷ് ലുക്കിലാണ് താരം. തൊപ്പിയും കൂളിങ് ഗ്ലാസുംവെച്ച് ബില്യാർഡ്‌സ് ടേബിളിൽ ഉന്നംപിടിച്ച് നിൽക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണുന്നത്. ഈ ലോകത്ത് പിങ്ക് നിലനിൽക്കുന്ന നാളു വരെ ഇത് മനോഹരമായ സ്ഥലമായിരിക്കും എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. പ്രിയ താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

2018ൽ പുറത്തെത്തിയ 'സീറോ'യ്ക്കുശേഷമാണ് താരം സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. നീണ്ട ചർച്ചകൾക്കൊടുവിലാണ് താരം പത്താനിലേക്ക് എത്തിയത്. സിദ്ധാർഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആക്ഷൻ ഡ്രാമ ചിത്രത്തിൽ ജോൺ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷാവസാനം ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂൾ നേരത്തേ പൂർത്തിയായിരുന്നു. യാഷ് രാജ് പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP