Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202401Friday

നയൻതാര വളരെ സ്വീറ്റാണ്, വിജയ് അതിഗംഭീരം; ഒരുപാട് ഭാഷകളിൽ നല്ല ഭംഗിയായി സംസാരിക്കും; സിനിമയിൽ നയൻതാരയെ എല്ലാവർക്കും ഇഷ്ടപ്പെടും; 'ജവാനി'ലെ അനുഭവം പങ്കുവച്ച് ഷാരൂഖ് ഖാൻ

നയൻതാര വളരെ സ്വീറ്റാണ്, വിജയ് അതിഗംഭീരം; ഒരുപാട് ഭാഷകളിൽ നല്ല ഭംഗിയായി സംസാരിക്കും; സിനിമയിൽ നയൻതാരയെ എല്ലാവർക്കും ഇഷ്ടപ്പെടും; 'ജവാനി'ലെ അനുഭവം പങ്കുവച്ച് ഷാരൂഖ് ഖാൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡിന് ഊർജ്ജമായിരിക്കയാണ് പത്താൻ സിനിമ. ആക്ഷൻ പാക്കഡ് ചിത്രത്തിലൂടെ വൻ തിരിച്ചു വരവാണ് ഷാരൂഖ് നടത്തിയത്. ഇപ്പോഴും തീയറ്ററിൽ പ്രദർശനം തുടരുകയാണ് ചിത്രം. അടുത്ത ചിത്രമായ ജവാനെ കുറിച്ചം ഷാരൂഖ് അഭിപ്രായം പറഞ്ഞു. ജവാനിൽ കൂടെ അഭിനയിച്ച നയൻതാരയേക്കുറിച്ചും വിജയ് സേതുപതിയേക്കുറിച്ചുമൊക്കെയായിരുന്നു ആരാധകർക്ക് ഷാരൂഖിൽ നിന്ന് അറിയേണ്ടത്.

നയൻതാരയേക്കുറിച്ച് പറയൂ എന്നായിരുന്നു ട്വിറ്ററിൽ ചോദ്യോത്തര സെഷനിൽ ഒരാൾ ആവശ്യപ്പെട്ടത്. അവർ വളരെ സ്വീറ്റ് ആണെന്നായിരുന്നു ഷാരൂഖിന്റെ മറുപടി. ഒരുപാട് ഭാഷകളിൽ നല്ല ഭംഗിയായി സംസാരിക്കും. അവർക്കൊപ്പം മികച്ച അനുഭവം ആയിരുന്നുവെന്നും സിനിമയിൽ നയൻതാരയെ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഷാരൂഖ് പറഞ്ഞു. ജവാനിലൂടെ നയൻതാര ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്.

വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവയ്ക്കാമോ എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. അതിഗംഭീരം...കുറച്ച് ഭ്രാന്തുമുണ്ടെന്നായിരുന്നു ഷാരൂഖ് പറഞ്ഞത്. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലനായെത്തുന്നുത്. വിജയ് സേതുപതിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ.

ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനേക്കുറിച്ചും ചോദ്യങ്ങൾ വന്നു. അനിരുദ്ധിന്റെയും ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. അനി വളരെ ബ്രില്യന്റ് ആണ്. ഇത്രയും ചെറുപ്പമായിട്ടുള്ള ആളുടെയൊപ്പം ജോലി ചെയ്യുന്നത് വളരെ രസകരമായിരുന്നു. മാത്രമല്ല ഭയങ്കര എൻർജിയാണ്, അദ്ദേഹത്തിന്റെ മുഴുവൻ ടീമിലുള്ളവരും വളരെ കൂളാണെന്നും ഷാരൂഖ് പറഞ്ഞു. ഷാരൂഖിന്റെ ഈ വാക്കുകൾക്ക് മറുപടിയുമായി അനിരുദ്ധും രംഗത്തെത്തി. ലവ് യു സാർ കാത്തിരിക്കാനാവില്ല..എന്നാണ് അനിരുദ്ധ് മറുപടി നൽകിയിരിക്കുന്നത്.

ആക്ഷൻ എന്റർടെയ്‌നറായാണ് ജവാനൊരുങ്ങുന്നത്. പ്രിയ മണി, സന്യ മൽഹോത്ര, തമിഴ് നടൻ യോഗി ബാബു, സുനിൽ ഗ്രോവർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. റെഡ് ചില്ലീസ് എന്റർടെയ്ന്മെന്റിൽ നിർമ്മിച്ച ജവാൻ ജൂൺ 2 ന് തിയേറ്ററുകളിൽ എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP