Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോളേജിൽ അതിഥിയായെത്തിയപ്പോൾ കയ്യടിക്ക് പകരം കണ്ടത് കൂട്ടത്തല്ല് ! സംഘം തിരിഞ്ഞ് വിദ്യാർത്ഥികൾ ഇടി കൂടുന്നതിനിടെ കൂളായി വേദിയിലേക്ക് നടന്ന് നടൻ ഷറഫുദ്ദീൻ; താരത്തിന്റെ കിടിലൻ എൻട്രി വീഡിയോയിൽ പകർത്തി സമൂഹ മാധ്യമത്തിലിട്ടതോടെ ഷറഫുദ്ദീൻ 'ഹീറോ'യായി

കോളേജിൽ അതിഥിയായെത്തിയപ്പോൾ കയ്യടിക്ക് പകരം കണ്ടത് കൂട്ടത്തല്ല് ! സംഘം തിരിഞ്ഞ് വിദ്യാർത്ഥികൾ ഇടി കൂടുന്നതിനിടെ കൂളായി വേദിയിലേക്ക് നടന്ന് നടൻ ഷറഫുദ്ദീൻ; താരത്തിന്റെ കിടിലൻ എൻട്രി വീഡിയോയിൽ പകർത്തി സമൂഹ മാധ്യമത്തിലിട്ടതോടെ ഷറഫുദ്ദീൻ 'ഹീറോ'യായി

മറുനാടൻ മലയാളി ബ്യൂറോ

കോളേജ് ക്യാംപസിൽ പരിപാടിക്കിടെ അടിയുണ്ടാവുകയാണെങ്കിൽ സാധാരണ ഗതിയിലാണെങ്കിൽ അതിഥികൾ പിന്മാറും. അവർ തിരിച്ച് പോവുക തന്നെ ചെയ്യും. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥനാവുകയാണ് യുവതാരം ഷറഫുദ്ദീൻ. കോളേജിൽ അതിഥിയായി എത്തിയപ്പോൾ സ്വീകരണത്തിന് പകരം താരം കണ്ടത് അസ്സൽ കൂട്ടത്തല്ലാണ്.

എന്നാൽ മലയാളികളുടെ പ്രിയ താരം ഇതു കണ്ടോന്നും ഭയന്നില്ല. വിദ്യാർത്ഥികൾ തല്ലുകൂടുന്നത് കണ്ട് ഭയപ്പെടാതെ ഇതൊക്കെ നിസാരം എന്ന മട്ടിൽ താരം വേദിയിലേക്ക് നടന്നു കയറുകയായിരുന്നു.

 

ഷറഫുദ്ദീന്റെ മരണമാസ് എൻട്രി ആരോ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ താരത്തിന്റെ ധൈര്യത്തിന് വൻ സ്വീകാര്യതയും ലഭിച്ചു. അതിഥി വന്നത് പോലും ശ്രദ്ധിക്കാതെ ഒരുഭാഗത്ത് അടി പുരോഗമിക്കുമ്പോൾ താരത്തിന്റെ വരവിന് മറ്റ് കുട്ടികൾ നിറഞ്ഞ കയ്യടിയാണ് നൽകിയത്. സംഗതി വൈറലായതോടെ ഷറഫുദ്ദീനാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ഹീറോ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP