Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുമ്പസാര രഹസ്യം ചോർന്നാൽ മറ്റൊരു വൈദികനോട് കുറ്റം ഏറ്റുപറയാം, ആ വൈദികൻ മെത്രാന് മുമ്പിൽ കുമ്പസരിക്കണം, മെത്രാൻ റോമിലേക്ക് കത്തയക്കണം; റോമിൽ നിന്നുള്ള ക്ഷമാപണം ലഭിക്കുന്നതോടെ വൈദികൻ പാപമോചിതനാകും; ശാലോം ടിവിയിലെ പരിപാടിയിൽ പുരോഹിതൻ നൽകിയ വിശദീകരണത്തെ കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ

കുമ്പസാര രഹസ്യം ചോർന്നാൽ മറ്റൊരു വൈദികനോട് കുറ്റം ഏറ്റുപറയാം, ആ വൈദികൻ മെത്രാന് മുമ്പിൽ കുമ്പസരിക്കണം, മെത്രാൻ റോമിലേക്ക് കത്തയക്കണം; റോമിൽ നിന്നുള്ള ക്ഷമാപണം ലഭിക്കുന്നതോടെ വൈദികൻ പാപമോചിതനാകും; ശാലോം ടിവിയിലെ പരിപാടിയിൽ പുരോഹിതൻ നൽകിയ വിശദീകരണത്തെ കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കുമ്പസാര രഹസ്യം വെളിപ്പെടുത്തിയാൽ എന്താണ് കുഴപ്പമെന്ന യുവതിയുടെ ചോദ്യത്തിന് അച്ഛന്റെ വട്ടാക്കുന്ന മറുപടി. ശാലോം ടിവിയിലെ പരിപാടിയിലാണ് കുമ്പസാര രഹസ്യം ചോർന്നാലുണ്ടാകുന്ന കുഴപ്പത്തേക്കുറിച്ച് പുരോഹിതൻ മറുപടി നൽകുന്നത്. എന്നാൽ അച്ഛന്റെ മറുപടി കേട്ട് അതിശയിക്കുകയാണ് നാട്ടുകാർ. കുമ്പസാര രഹസ്യം ഒരു വൈദികൻ പുറത്ത് വിട്ടാൽ മറ്റൊരു വൈദികനോട് കുമ്പസരിച്ചാൽ ആ പാപത്തിന് പരിഹാരം ലഭിക്കുമെന്നും ആ വൈദികൻ മെത്രാനോട് കുറ്റം ഏറ്റുപറഞ്ഞാൽ താത്കാലിക പരിഹാരം കാണാമെന്നും വൈദികൻ വിവരിക്കുന്നു. എന്നാൽ വൈദികന്റെ മറുപടി കേട്ട സോഷ്യൽ മീഡിയ ട്രോളുകൾ കൊണ്ട് പൊങ്കാലയിടുകയാണ്.

കുമ്പസാര രഹസ്യം പുറത്തായാൽ പുരോഹിതനെതിരെ സഭ ഏറ്റെടുക്കുന്ന നടപടി ക്രമങ്ങളാണ് അച്ഛൻ വിശദീകരിച്ചത്. കുമ്പസാരം പുറത്ത് രഹസ്യം മറ്റൊരാളോട് പറയരുതെന്നതാണ് സഭയുടെ നിയമം. അത് മറ്റൊരാളോട് പങ്കുവെയ്ക്കരുതെന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ കുമ്പസാര രഹസ്യം പുറത്ത്പറഞ്ഞ വൈദികൻ മറ്റൊരു വൈദികനോട് അത് ഏറ്റുപറഞ്ഞാൽ ആ വൈദികൻ മെത്രാനോട് പറയണമെന്നും പാപം പരിഹരിക്കാൻ റോമിലേക്ക് കത്തയച്ചാൽ വൈദികന് തിരിച്ച് പൗരോഹിത്യത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്നും ചാനൽ പരിപാടിയിൽ പറയുന്നു. അച്ഛന്റെ വിശദീകരണത്തിന്റെ വീഡിയോ കേരളാ ക്രിസ്ത്യൻ ഏന്ന ഫേസ്‌ബുക്ക് പേജിൽ വന്നതിന് പിന്നാലെയാണ് ട്രോളുകളുടെ പൊങ്കാല തുടങ്ങിയത്.

ഒരാളോട് പറഞ്ഞ കുമ്പസാര രഹസ്യം ഇപ്പോൾ എത്രപേർ അറിഞ്ഞെന്നും മെത്രാനോടാണ് പറഞ്ഞതെങ്കിൽ പാപമോക്ഷം കിട്ടുമോ എന്നും വിമർശനങ്ങൾ ഉയരുന്നു. പൗരോഹത്യത്തിൽ 90 ശതമാനം അച്ഛന്മാരും കുമ്പസാര രഹസ്യം സൂക്ഷിക്കുമെന്നും ശാലോം ടിവിയിലെ വൈദികൻ പറയുന്നത്. പിന്നീടുള്ള സഭാ നടപടികളുടെ വിവരണത്തിലാണ് പാപമോക്ഷം പറ്റാൻ മറ്റൊരു പുരോഹിതനോട് ഏറ്റുപറഞ്ഞാലോ ആ വൈദികൻ മെത്രോനോട് പറഞ്ഞാലോ പരിഹരിക്കാൻ കഴിയുമെന്നും വിശദീകരിക്കുന്നത്. കുമ്പസാര രഹസ്യം പുറത്തായാൽ ആ വൈദികൻ മഹ്റോൻ ശിക്ഷയ്്ക്ക് വിധേയമാകണമെന്നതാണ് നിലവിലെ രീതി. മെഹ്റോൻ ശിക്ഷയിൽ നിന്ന് ഒഴിവാകാനുള്ള മാർഗമാണ് ട്രോളുകളുടെ പെരുമഴ സൃഷ്ടിച്ചത്.

കേരളത്തിലെ ഓർത്തഡോക്‌സ് സഭകളിലെ ചില വൈദികർ കുമ്പസാര രഹസ്യത്തിന്റെ പേരിൽ പീഡനം നടത്തിയിരുന്നു. നാലു വൈദികർക്കെതിരെയാണ് കേസെടുത്തത്. കുമ്പസാരത്തിന്റെ പേരിൽ വീട്ടമ്മയെ വൈദികർ ദീർഘനാളായി പീഡിപ്പിച്ചു വരികയായിരുന്നു. ഇവരുടെ ഭർത്താവ് ഇത് വിശദമാക്കി സഭയ്ക്ക് കത്ത് നൽകിയെങ്കിലും വൈദികർക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചിരുന്നില്ല. വൈദിക പീഡനം പുറത്ത് വന്നതോടെയാണ് കുമ്പസാര രഹസ്യങ്ങൾ ചോരുന്നെന്ന വാർത്ത വന്നത്. എന്നാൽ ഇത്തരത്തിലുള്ള വാദങ്ങൾ പൊളിയുന്ന വെളിപ്പെടുത്തലാണ് ശാലോം ടിവിയിലെ പരിപാടിയിൽ വൈദികൻ പറഞ്ഞത്.

ഇതോടെ കുമ്പസാര രഹസ്യങ്ങൾ ചോരുന്നെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. തെറ്റ് ചെയ്ത ആൾക്ക് മാപ്പ് കൊടുക്കാൻ മെത്രാൻ ആരാണെന്നും. മെത്രാന്മാർ ചെയ്യുന്ന തെറ്റിന് ആര് മാപ്പ് നൽകുമെന്നും വിമർശനങ്ങൾ ഉയരുന്നു. മെഹ്‌റോൻ ശിക്ഷയിൽ നിന്ന് ഒഴിവാക്കാനായിരിക്കും ഒരു വൈദികൻ തുടങ്ങി വെച്ച പീഡനം നാലു വൈദികരും കൂടി ഏറ്റെടുത്തെന്ന് മറ്റുചില വിമർശനങ്ങളും സോഷ്യൽ മീഡിയ ഉയർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP