Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മൊബൈൽ ഫോൺ ടവറിൽ നിന്ന് റേഡിയേഷൻ ഉണ്ടാകുമോ? അപകടകരമായ റേഡിയേഷൻ ഉണ്ടാകുമെന്ന് എസ്എഫ്‌ഐ; വെറും എസ്എഫ്‌ഐ അല്ല ശ്രീചിത്ര എഞ്ചിനീയറിങ് കോളേജിലെ എസ്എഫ്‌ഐ; ട്രോളി കൊന്നിട്ടും വിചിത്ര വാദത്തിൽ ഉറച്ച് കുട്ടി സഖാക്കൾ; റേഡിയേഷൻ ഇല്ലെന്ന് പറയുന്നവർ എവിടെ നിന്ന് പഠിച്ചുവെന്നും ചോദ്യം ചെയ്യലും; പ്രിൻസിപ്പാളിന് യൂണിറ്റ് കമ്മിറ്റി അയച്ച കത്ത് വൈറൽ

മൊബൈൽ ഫോൺ ടവറിൽ നിന്ന് റേഡിയേഷൻ ഉണ്ടാകുമോ? അപകടകരമായ റേഡിയേഷൻ ഉണ്ടാകുമെന്ന് എസ്എഫ്‌ഐ; വെറും എസ്എഫ്‌ഐ അല്ല ശ്രീചിത്ര എഞ്ചിനീയറിങ് കോളേജിലെ എസ്എഫ്‌ഐ; ട്രോളി കൊന്നിട്ടും വിചിത്ര വാദത്തിൽ ഉറച്ച് കുട്ടി സഖാക്കൾ; റേഡിയേഷൻ ഇല്ലെന്ന് പറയുന്നവർ എവിടെ നിന്ന് പഠിച്ചുവെന്നും ചോദ്യം ചെയ്യലും; പ്രിൻസിപ്പാളിന് യൂണിറ്റ് കമ്മിറ്റി അയച്ച കത്ത് വൈറൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോളേജ് ക്യാമ്പസിന് സമീപത്തുള്ള സ്ഥലത്ത് മൊബൈൽ ടവർ സ്ഥാപിച്ചാൽ റേഡിയേഷൻ ഉണ്ടാകുമെന്ന വിചിത്ര വാദവുമായി തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്ര എഞ്ചിനീയറിങ് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ്. ഇത് സംബന്ധിച്ച് കോളേജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയിട്ട പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എഞ്ചിനീയറിങ് പഠിക്കുന്ന വിദ്യാർത്ഥികൾ തന്നെ മൊബൈൽ റേഡിയേഷൻ സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ നീക്കം നടത്തുന്നു എന്ന രീതിയെ കണക്കിന് പരിഹസിക്കുകയാണ്. എന്നാൽ ഇപ്പോഴും വാദത്തിൽ ഉറച്ച് നിൽക്കുകയാണ് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ്.

ടവർ സംബന്ധിച്ച് എസ്എഫ്‌ഐ വിവിധ പോസ്റ്റുകളിൽ പറയുന്ന കാര്യങ്ങൾ ചുവടെ

നമ്മുടെ ക്യാമ്പസിന്റെ ക്രിക്കറ്റ് നെറ്റ്‌സിന് സമീപമായി ഭാരതി എയർടെൽ നെറ്റ്‌വർക്കിന്റെ ഒരു ടവർ കഴിഞ്ഞ ദിവസം ശ്രദ്ധയിൽ പെട്ടിരുന്നു. ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ സർവെയിൽ ഏറ്റവും അധികം റേഡിയേഷൻ പുറപ്പെടുവിക്കുന്ന നെറ്റ് വർക്ക് എന്ന് പേര് കേട്ട ഭാരതീയ എയർടെൽ നെറ്റ് വർക്ക് SCT യുടെ മണ്ണിൽ സ്ഥാപിക്കുന്നത് വളരെയധികം ഭീതിയോടെയാണ് എസ്എഫ്‌ഐ നോക്കി കാണുന്നത്. നിലവിലെ തർക്ക ഭൂമിയിൽ ആണ് ടവർ സ്ഥാപിച്ചിരിക്കുന്നത് എങ്കിലും ഇതിലെ ഹൈ റേഡിയോ വേവ് അല്ലെങ്കിൽ മൈക്രോ വേവിന് നമ്മുടെ ക്യാമ്പസിനെ മൊത്തം നശിപ്പിക്കാൻ പോന്ന പ്രാപ്തി ഉണ്ടോ എന്നതിൽ SFI SCT UNIT ആശങ്കയോടെ ആണ് കാണുന്നത്.

ഇത്തരത്തിൽ ടവർ പ്രവർത്തനം ആരംഭിച്ചാൽ 2000-ൽ അധികം വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഓരോ ജീവ-ജന്തുജാലകങ്ങളേയും ആരോഗ്യപരമായി ഇത് വളരെ മോശമായ രീതിയിൽ ബാധിക്കും. വിദ്യാർത്ഥികളുടെ സംരക്ഷണം പ്രിൻസിപ്പാളിന്റെയും കോളേജിന്റെയും കടമയായിരിക്കവെ വിദഗ്ത സമിതിയെ നിയമിച്ച് ഇതിലെ ശാസ്ത്രീയ വശങ്ങൾ പഠിച്ച് ക്യാമ്പസിന് വിപത്താണെങ്കിൽ ഇത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് SFI SCT UNIT ശക്തമായി പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടു.

SCT എന്ന നമ്മുടെ സ്വർഗ്ഗത്തെ നശിപ്പിക്കുന്ന ഏത് തീരുമാനത്തെയും SFI ശക്തമായി എതിർക്കുന്നതാണ്. ഓഗസ്റ്റ് 5 റെഗുലർ ക്ലാസുകൾ തുടങ്ങാൻ ഇരിക്കുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധിയെ മറികടക്കാൻ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും സ്വീകരിച്ചില്ലെങ്കിൽ ക്ലാസുകൾ തുടങ്ങുന്ന ദിവസം ക്യാമ്പസിലെ മുഴുവൻ ക്ലാസുകളും അടച്ചിട്ട് SFI SCT UNIT വിദ്യാർത്ഥി പ്രതിരോധം തീർക്കുമെന്നും, ഈ പ്രതികൂല സാഹചര്യം തരണം ചെയ്യാൻ കോളേജ് അധിക്യതർക്ക് കഴിയാത്തപക്ഷം വിദ്യാർത്ഥികളുടെ സംരക്ഷണം ഉറപ്പു വരുത്തി ക്യാമ്പസ് അനശ്ചിതകാലത്തേയ്ക്ക് അടച്ചിടുന്ന രീതിയിലുള്ള പ്രക്ഷോഭ പരിപാടിയുമായി SFI SCT UNIT മുൻപോട്ട് പോകുമെന്നും അറിയിച്ചു.

ശ്രീ ചിത്ര തിരുന്നാൾ എഞ്ചിനീയറിങ് കോളേജിന് കരാർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുള്ള 11 ഏക്കറിൽ അധികം സ്ഥലത്ത് 4.45 ഏക്കർ മാത്രമാണ് കോളേജിന് ലഭ്യമായിരിക്കുന്നത്. ബാക്കി സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങൾക്ക് ടഎക നേതൃത്വം നൽകിയിട്ടുണ്ട്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതമായി ബന്ധപ്പെട്ട ഗടഞഠഇടഇഠ തർക്ക ഭൂമിയിൽ കഴിഞ്ഞ ദിവസം മൊബൈൽ ടവർ സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. നിലവിലെ തർക്ക ഭൂമിയിൽ കോളേജ് അധികൃതർ അറിയാതെ പ്രവർത്തനങ്ങൾ നടക്കുകയില്ല എന്ന വസ്തുത നിലനിൽക്കെ വിദ്യാർത്ഥികളെ ഇറക്കി നിർത്തി സമരം ചെയ്യാൻ പ്രയരിപ്പിച്ച അദ്ധ്യാപകരും പ്രിൻസിപ്പാളും വിദ്യാർത്ഥികള വഞ്ചിക്കുകയാണ്.

ആയതിനാൽ പ്രസ്തുത വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി കോളേജിന് ലഭിക്കേണ്ട ഭൂമി വിട്ട് കിട്ടാനുള്ള നിയമ പോരാട്ടവുമായി മുൻപോട്ട് പോകണം എന്നും, വിദ്യാർത്ഥികൾക്ക് ലഭ്യമാക്കേണ്ട ഗ്രൗണ്ട്, ലേഡീസ് ഹോസ്റ്റൽ, മെൻസ് ഹോസ്റ്റൽ കോളേജിന് ആവശ്യമായ ഓഡിറ്റോറിയം എന്നിവ അനുവദിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട ഏതൊരു ആവശ്യത്തിനും ടഎക ടഇഠ ഡചകഠ പൂർണ്ണമായും കൂടെ നിൽക്കുമെന്നും അറിയിക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP