Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സീരിയൽ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായത് ലോക് ഡൗൺ നിയമങ്ങൾ പാലിച്ച്; ക്യാമറമാൻ പ്രതീഷ് നെന്മാറയുടെ ജീവിത സഖിയായതോടെ മിനി സ്ക്രീനിന് പിന്നിലെ പ്രണയസാഫല്യം

സീരിയൽ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായത് ലോക് ഡൗൺ നിയമങ്ങൾ പാലിച്ച്; ക്യാമറമാൻ പ്രതീഷ് നെന്മാറയുടെ ജീവിത സഖിയായതോടെ മിനി സ്ക്രീനിന് പിന്നിലെ പ്രണയസാഫല്യം

മറുനാടൻ ഡെസ്‌ക്‌

സീരിയൽ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി. ഭ്രമണം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സ്വാതി. ക്യാമറമാൻ പ്രതീഷ് നെന്മാറയാണ് വരൻ. വളരെ ചുരുക്കം ആളുകൾ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഭ്രമണം എന്ന ഹിറ്റ്‌ സീരിയലിൽ ഹരിത എന്ന കഥാപാത്രത്തെയാണ് സ്വാതി അവതരിപ്പിക്കുന്നത്. ചെമ്പട്ട് എന്ന സീരിയയിലൂടെ അഭിനയ രംഗത്തെത്തിയ സ്വാതി തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. മഴവിൽ മനോരമയിലെ ഹിറ്റ് സീരിയലായിരുന്ന ഭ്രമണത്തിൽ ഹരിത എന്ന കഥാപാത്രത്തെയാണ് സ്വാതി അവതരിപ്പിച്ചത്. ഈ സീരിയലിന്റെ ക്യാമറമ ചെയ്തത് പ്രതീഷ് ആയിരുന്നു. ഈ സമയത്തെ ഇവരുടെ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു.

സ്വാതി എന്ന പേരിനേക്കാളും ഹരിത എന്ന പേരിലാകും താരം കൂടുതൽ അറിയപ്പെടുന്നത്. ഹരിത എന്ന കഥാപാത്രത്തെ പക്വത നിറഞ്ഞ രീതിയിൽ തന്നെയാണ് സ്വാതി അവതരിപ്പിച്ചത്. കട്ട വില്ലത്തിയുടെ റോളിൽ ആണ് താരം സീരിയലിൽ നിറഞ്ഞു നിന്നത് എങ്കിലും അവസാന ഭാഗങ്ങൾ ആയപ്പോഴേക്കും ഹരിത എന്ന കഥാപാത്രത്തെ പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെയാണ് വരവേറ്റത്. പൊതുവെ വില്ലത്തി വേഷങ്ങളെ ഇഷ്ടപെടുന്ന മിനി സ്‌ക്രീൻ പ്രേക്ഷകർ പ്രതീക്ഷിച്ചതിനെക്കാളും അപ്പുറം പ്രകടനവും ആത്മാർത്ഥതയും ആണ് സ്വാതി ഹരിതയ്ക്ക് വേണ്ടി നൽകിയത്. പരമ്പരയിൽ പ്രണയം മനോഹരമായി അവതരിപ്പിച്ച സ്വാതി ജീവിതത്തിലും പ്രണയം ഉണ്ടായിരുന്നതായി പറയുന്നു. ആ പ്രണയം ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ താരം.

ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയിൽ പങ്കെടുത്തതിലൂടെയാണ് താരത്തിന് അഭിനയ ജീവിതത്തിലേക്കുള്ള വഴി തുറന്നു കിട്ടുന്നത്. ആ പരിപാടിയിൽ ഒന്നാം സ്ഥാനത്ത് എത്തിയില്ലെങ്കിലും സീരിയലിലേക്ക് കടക്കാനുള്ള ആദ്യ പടി ആയിരുന്നു ആ ഷോ. അതിലെ പ്രകടനം കണ്ട് ഇഷ്ടപെട്ടിട്ടാണ് ആദ്യ സീരിയലിലേക്കുള്ള ക്ഷണം കിട്ടുന്നത്. നൃത്തത്തെ ചെറുപ്പം മുതൽ സ്നേഹിക്കുന്ന സ്വാതി തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. മാതാപിതാക്കളുടെ ഏകമകളായ സ്വാതി, മാർ ഇവാനിയോസ് കോളേജിൽ ബി എ ലിറ്ററേച്ചർ ചെയ്തുവരികയാണ്. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ച സ്വാതി കുച്ചിപ്പുടി ഇപ്പോഴും അഭ്യസിച്ചു പോരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP