Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നടി സെറീന വഹാബിന് കോവിഡ്; രോഗം കണ്ടെത്തിയത് ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ച നടിയെ പിന്നാലെ ഹോം ക്വാറന്റൈനിലേക്ക് മാറ്റി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: നടി സെറീന വഹാബിന് കോവിഡ് സ്ഥിരീകരിച്ചു.ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടിയെ കഴിഞ്ഞദിവസം ഡിസ്ചാർജ്ജ് ചെയ്തു.

സെറീനയ്ക്ക് സന്ധികളിൽ കടുത്ത വേദനയും ശ്വാസതടസ്സവുമുണ്ടായിരുന്നു. ശരീരത്തിൽ ഓക്‌സിജന്റെ അളവും കുറവായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ വിദഗ്ധ ചികിത്സ നൽകി.

അസ്വസ്ഥതകൾ മാറിയതിനെത്തുടർന്ന് ആശുപത്രി വിട്ട സെറീന ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്. ചികിത്സ തുടരുന്നുണ്ട്. പെട്ടന്ന് തന്നെ രോഗമുക്തി നേടുമെന്നും സെറീനയുടെ കുടുംബാംഗങ്ങൾ സൂചിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP