Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ലോക് ഡൗൺ ഒന്നും വകവെക്കാതെ യുവതി എത്തിയത് തന്റെ ഭക്തർക്ക് ദർശനം നൽകാൻ; പിരിഞ്ഞ് പോകാൻ പറഞ്ഞതോടെ പൊലീസിന് നേരെ ആക്രോശിച്ചത് വാൾ വിശിയും; ആൾ ദൈവത്തിനെ തൂക്കി അകത്തിട്ട് പൊലീസും; വീഡിയോ കാണാം..

ലോക് ഡൗൺ ഒന്നും വകവെക്കാതെ യുവതി എത്തിയത് തന്റെ ഭക്തർക്ക് ദർശനം നൽകാൻ; പിരിഞ്ഞ് പോകാൻ പറഞ്ഞതോടെ പൊലീസിന് നേരെ ആക്രോശിച്ചത് വാൾ വിശിയും; ആൾ ദൈവത്തിനെ തൂക്കി അകത്തിട്ട് പൊലീസും; വീഡിയോ കാണാം..

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: വാളുമേന്തി ആരാധകർക്ക് ദർശനമേകാനെത്തിയ ആൾദൈവത്തെ അറസ്റ്റ് ചെയ്ത് പൊലീസ്. ഭക്തരെ പിരിച്ച് വിട്ടത് ലാത്തിച്ചാർജ്ജ് നടത്തിയും. ലഖ്നൗവിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള മെഹ്ദ പൂർവയിലാണ് സംഭവം. സ്വയം പ്രഖ്യാപിത ആൾദൈവമായ ഒരു സ്ത്രീ പൊതുസ്ഥലത്ത് ദർശനം നൽകുന്നതിനായി ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു. രാജ്യം കൊറോണയുടെ ഭീഷണിയിലാണെന്നതോ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നതോ യുവതിക്കും ഭക്തർക്കും പ്രശ്നമായിരുന്നില്ല. ഒടുവിൽ പൊലീസ് എത്തിയാണ് ആൾ ദൈവത്തെ അറസ്റ്റ് ചെയ്ത് ആൾക്കൂട്ടത്തെ പിരിച്ച് വിട്ടത്.

Stories you may Like

ചുവന്ന പട്ടുസാരിയണിഞ്ഞ് കൈയിൽ ഒരു വാളുമായാണ് നിൽക്കുന്ന ഇവർ സ്വയം 'മാ ആദി ശക്തി' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്നും ഇവർ ദർശനം നൽകാനായി തന്റെ ഭക്തരെ വിളിച്ച് വരുത്തുകയായിരുന്നു, സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും നിർദ്ദേശങ്ങൾ പാലിക്കാൻ സ്ത്രീയും വിശ്വാസികളും തയ്യാറായില്ല. ഒടുവിൽ ബലപ്രയോഗത്തിലൂടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

'നിങ്ങൾക്കെതിരെയും നിങ്ങളുടെ അനുയായികൾക്കെതിരെയും ഞങ്ങൾ കേസ് ഫയൽ ചെയ്യും. ഇതാണ് നിങ്ങളുടെ അവസാന അവസരം. ഈ ആൾക്കൂട്ടം അവസാനിപ്പിക്കൂ. നിങ്ങളെല്ലാവരും വീട്ടിൽ പോകണം അല്ലെങ്കിൽ ഞങ്ങൾ നടപടികൾ സ്വീകരിക്കും.' എന്ന് പൊലീസ് മുന്നറിയിപ്പു നൽകിയെങ്കിലും ഇവർ പിൻവാങ്ങാൻ തയ്യാറായില്ല.

തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചതോടെ ഇവർ പൊലീസിന് നേരെ വാളുവീശി. 'ശ്രമിക്കൂ, കഴിയുമെങ്കിൽ എന്നെ ഇവിടെ നിന്നുമാറ്റൂ' എന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഒടുവിൽ വനിതാ പൊലീസ് അടക്കമുള്ളവർ ചേർന്ന് ഇവരെ തൂക്കിയെടുത്ത് പൊലീസ് ജീപ്പിൽ കയറ്റുകയായിരുന്നു. ചെറിയ രീതിയിൽ ലാത്തിചാർജ് നടത്തിയാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്.

രാജ്യം സമ്പൂർണ്ണമായി ലോക് ഡൗണിലേക്ക് പ്രവേശിച്ചു. 21 ദിവസത്തെ ലോക് ഡൗൺ മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് തെറ്റായ വാദം ഉന്നയിച്ച് വിലക്കിൽ നിന്ന് ഇളവ് നേടാൻ ശ്രമിച്ചാൽ രണ്ടു വർഷം വരെ വ്യക്തികൾക്ക് തടവ് ശിക്ഷ ലഭിക്കും. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കാണ് 15000 കോടി രൂപ കേന്ദ്രം നീക്കിവയ്ക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

രാജ്യവ്യാപക ലോക്ഡൗൺ ആദ്യദിവസം കൊവിഡ് ബാധയ്ക്ക് എതിരായ പോരാട്ടം ശക്തമാകുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നത്. ദേശിയ പാതകൾ പൂർണ്ണമായി അടഞ്ഞ് കിടക്കുകയാണ്. അവശ്യ സേവനങ്ങളുടെത് ഒഴിച്ച് മറ്റൊരു മേഖലയും പ്രപർത്തിക്കുന്നില്ല. സമ്പൂർണ്ണ ലോക് ഡൗണുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങളും ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് യാത്രവിലക്കിൽ തെറ്റായ വാദം ഉന്നയിച്ച് ഇളവ് നേടാൻ ശ്രമിച്ചാൽ രണ്ടു വർഷം വരെ തടവ് ശിക്ഷലഭിക്കും. മാത്രമല്ല തെറ്റായ മുന്നറിയിപ്പുകൾക്ക് ആരെങ്കിലും കാരണമായാൽ അവർക്ക് ഒരു വർഷം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും.

റെയിൽ, റോഡ്, വ്യോമ ഗതാഗതത്തിനും മാർഗ നിർദ്ദേശം അനുസരിച്ച് സമ്പൂർണ്ണ വിലക്കാണ് എർപ്പെടുത്തിയിട്ടുള്ളത്. ബാങ്ക്, ഇൻഷുറൻസ്, അച്ചടി-ദൃശ്യ-മാധ്യമങ്ങൾ എന്നിവക്ക് വിലക്കുകൾ ബാധകമല്ല. സംസ്‌കാര ചടങ്ങിൽ 20ൽ കൂടുതൽ പേർ പങ്കെടുക്കുന്നതിനും മാർഗനിർദ്ദേശം വിലക്ക് കൽപ്പിക്കുന്നു. മാർഗനിർദ്ദേശങ്ങൾക്കൊപ്പം പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാനുള്ള സാമ്പത്തിക പാക്കേജും സർക്കാർ പ്രഖ്യാപിച്ചു.

ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കാണ് 15000 കോടി രൂപ കേന്ദ്രം നീക്കിവയ്ക്കുന്നത്. പരിശോധന സംവിധാനങ്ങൾ, ആശുപത്രി ജീവനക്കാർക്കുള്ള സുരക്ഷാ വസ്ത്രങ്ങൾ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കാണ് 15,000 കോടി രൂപ വിനിയോഗിക്കുക. കൊറോണ വൈറസിൽ നഷ്ടം നേരിടുന്ന മറ്റ് മേഖലകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള പാക്കേജുകൾ തുടർന്നുള്ള ദിവസ്സങ്ങളിൽ പ്രഖ്യാപിക്കും എന്നും കേന്ദ്ര സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP