Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്നാൽ പിന്നെ ഞാനും എന്ന് പറഞ്ഞ് സിനിമാതാരങ്ങളെ കണ്ട് ചാടിയിറങ്ങിയവർക്കെല്ലാം പണി കിട്ടും; കുഞ്ചാക്കോയും ജയസൂര്യയും മുതൽ മഞ്ജു വാര്യർ വരെയുള്ളവർ പ്രായമാകുമ്പോൾ എങ്ങനെ ഇരിക്കും എന്ന് കാട്ടാൻ ഉപയോഗിച്ച റഷ്യൻ ആപ്പായ ഫേയ്‌സ് ആപ്പ് നിങ്ങളുടെ മുഴുവൻ ചിത്രങ്ങളും അനുമതിയില്ലാതെ അടിച്ചുമാറ്റും; മലയാളത്തിലെ സൂപ്പർ താരങ്ങൾ മുതൽ ലോകം എമ്പാടുമുള്ളവർ ഏറ്റെടുത്ത ആപ്പിന്റെ പിന്നിലെ ഞെട്ടിക്കുന്ന ചതിക്കുഴികൾ

എന്നാൽ പിന്നെ ഞാനും എന്ന് പറഞ്ഞ് സിനിമാതാരങ്ങളെ കണ്ട് ചാടിയിറങ്ങിയവർക്കെല്ലാം പണി കിട്ടും; കുഞ്ചാക്കോയും ജയസൂര്യയും മുതൽ മഞ്ജു വാര്യർ വരെയുള്ളവർ പ്രായമാകുമ്പോൾ എങ്ങനെ ഇരിക്കും എന്ന് കാട്ടാൻ ഉപയോഗിച്ച റഷ്യൻ ആപ്പായ ഫേയ്‌സ് ആപ്പ് നിങ്ങളുടെ മുഴുവൻ ചിത്രങ്ങളും അനുമതിയില്ലാതെ അടിച്ചുമാറ്റും; മലയാളത്തിലെ സൂപ്പർ താരങ്ങൾ മുതൽ ലോകം എമ്പാടുമുള്ളവർ ഏറ്റെടുത്ത ആപ്പിന്റെ പിന്നിലെ ഞെട്ടിക്കുന്ന ചതിക്കുഴികൾ

മറുനാടൻ ഡെസ്‌ക്‌

ലോകം മുഴുവൻ ഏറ്റെടുത്ത ഫേസ് ആപ്പ് ഉപയോഗിച്ചവരെ കാത്തിരിക്കുന്നത് മുട്ടൻ പണിയെന്ന് വിദഗ്ദ്ധർ. ആപ്പ് ഒരുതവണ ഉപയോഗിച്ചവരുടെ അനുമതിയില്ലാതെ അവരുടെ ഫോണിലെ ചിത്രങ്ങൾ ഡവലപ്പേഴ്‌സിന് ഉപയോഗിക്കാനാകും എന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ പലരുടെയും ഫോണിലുള്ള സ്വകാര്യ ചിത്രങ്ങൾ അടക്കം ഫേയ്‌സ് ആപ്പ് ഡവലപ്പേഴ്‌സിന് പ്രാപ്യമാകും. ഇത്തരത്തിൽ ഫോണിലുള്ള തങ്ങളുടെ ഫോട്ടോകൾ ഉപയോഗിക്കാൻ അനുമതി നൽകിക്കൊണ്ടാണ് ഉപഭോക്താക്കൾ ഫേസ് ആപ്പ് ഉപയോഗിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാണ് ഫേസ് ആപ്പ്. സാധാരണക്കാർ മുതൽ താരങ്ങൾ വരെ ഫേസ് ആപ്പ് ചലഞ്ചിൽ പങ്കെടുക്കുകയാണ്. ആപ്പ ഡൗൺലോഡ് ചെയ്ത ശേഷം നൽകുന്ന ഫോട്ടോയിലുള്ള ആൾ ഒരു അമ്പത് വർഷം കഴിഞ്ഞാൽ എങ്ങനെയിരിക്കും എന്നാണ് ആപ്പ് കാണിച്ചുതരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രത്തിന് ഇപ്പോഴുള്ളതിന്റെ രണ്ടോ മൂന്നോ ഇരട്ടി പ്രായം തോന്നിപ്പിക്കുവാനാകും. എന്നാൽ, ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ ഡവലപ്പർമാരുടെ ടേംസ് ആൻഡ് കണ്ടീഷൻസ് ഉപഭോക്താക്കൾ അംഗീകരിക്കുകയാണ് എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതിൽ പ്രധാനമാണ് ഗാലറിയിലുള്ള ഏത് ഫോട്ടോയും മറ്റ് ഡേറ്റാകളും എടുക്കാൻ ഡവലപ്പർക്ക് അനുമതി നൽകുന്നത്. ഇത് വഴി പിന്നീട് എപ്പോഴെങ്കിലും ഫേസ് ആപ്പ് ഉപഭോക്താവിന്റെ ഫോട്ടോകളോ മറ്റ് വിവരങ്ങളോ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

റഷ്യൻ ഡവലപ്പർമാരായ വയർലസ് ലാബാണ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്. 2017ൽ നിർമ്മിച്ച ആപ്പ പക്ഷേ തരംഗമായത് ഈയിടെയാണ്. ഫേസ്‌ബുക്കിലും ട്വിറ്ററിലുമായി നിരവധി പേരാണ് ഫേസ് ആപ്പ് ചലഞ്ചുമായി എത്തിയത്. സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ആപ്പിൽ ഗാലറിയിൽ നിന്ന് നൽകുന്ന ഫോട്ടോയോ അപ്പോൾ എടുക്കുന്ന ഫോട്ടോയോ ഉപയോഗിച്ച് പ്രായമാകുമ്പോഴത്തെ രൂപം നൽകുകയാണ് ആപ്പ് ചെയ്യുന്നത്. സംഗതി തരംഗമായതോടെ സെലിബ്രിറ്റികൾ ഉൾപ്പെടെ ഫേസ് ആപ്പ് ചലഞ്ചുമായി രംഗത്ത് വന്നിരുന്നു.

മലയാളികളും ഏറ്റെടുത്തു

മലയാളികളും കഴിഞ്ഞ കുറച്ച് ദിവസമായി ഫേസ് ആപ്പിന്റെ പിറകേയാണ്. സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ ഇതിന് പിന്നാലെയാണ്. സ്വന്തം ഫേസ് ആപ്പ് ഫോട്ടോ പോസ്റ്റ് ചെയ്തും മറ്റുള്ളവരെ ചലഞ്ച് ചെയ്തും ആ ചലഞ്ച് ഏറ്റെടുത്തും ഫോട്ടോകൾക്ക് കമന്റ് ചെയ്തും ആഘോഷമാക്കുകയാണ് സൈബർ ലോകം. അതിനിടയിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ് വരുന്നത്. മലയാശത്തിലെ നിരവധി താരങ്ങളാണ് ഫേസ് ആപ്പ് ഉപയോഗിച്ചത്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, നീരജ് മാധവ്, നിവിൻ പോളി, രമേഷ് പിഷാരടി, പേളി മാണി, ശ്രിനിഷ് അരവിന്ദ്, ജയസൂര്യ കാളിദാസ് ജയറാം തുടങ്ങി നിരവധി പേരാണ് ഫസ് ആപ്പ് പരീക്ഷണവുമായി എത്തിയിട്ടുള്ളത്. സ്വന്തം ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെയായാണ് ഓരോരുത്തരും മറ്റുള്ളവരെ ചലഞ്ച് ചെയ്ത് എത്തിയിട്ടുള്ളത്.

ആദ്യം എത്തിയത് നീരജ് മാധവാണ്. ഇപ്പോഴത്തെ ചലഞ്ച് ഇതാണെന്നും താൻ വയസ്സായിക്കഴിഞ്ഞാൽ ഇങ്ങനെയായിരിക്കുമെന്നും പറഞ്ഞായിരുന്നു നീരജ് മാധവ് എത്തിയത്. തന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായാണ് അദ്ദേഹം മറ്റുള്ളവരെ ചലഞ്ച് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത് ടൊവിനോ ആയിരുന്നു ചലഞ്ച് സ്വീകരിച്ചതായി അറിയിച്ച് ആദ്യമെത്തിയത്. ചലഞ്ച് ഏറ്റെടുത്ത് ജയസൂര്യയും എത്തിയിരുന്നു. സരിതയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. അന്നും താൻ ഇത് പോലെ എല്ലായിടത്തും കൊണ്ടുപോവുമെന്നും ജയസൂര്യ കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കമന്റിന് കൈയടിയുമായാണ് ആരാധകരെത്തിയിട്ടുള്ളത്.

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും തന്റെ വൃദ്ധകാല ഭാവി ഫോട്ടോയുമായി സോഷ്യൽ മീഡിയയിൽ എത്തി. നിരവധി പേരാണ് ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. വല്യ മാറ്റമൊന്നുമില്ല, ഡാകിനി അമ്മൂമ്മേയെന്നായിരുന്നു ചാക്കോച്ചന്റെ കമന്റ്. ജയഭാരതി ആന്റിയെപ്പോലെയുണ്ടായിരുന്നു എന്നായിരുന്നു മംമ്ത മോഹൻദാസിന്റെ കമന്റ്.

കമന്റിടാൻ മാത്രമല്ല, ചലഞ്ച് ഏറ്റെടുക്കാനും ചാക്കോച്ചൻ തയ്യാറായി. അങ്ങനെയെങ്കിലും ഒന്ന് വയസ്സായി കണ്ടല്ലോയെന്നായിരുന്നു നീരജ് മാധവിന്റെ കമന്റ്. സുരാജ് വെഞ്ഞാറമൂട്, ടൊവിന തോമസ്, അനു സിത്താര, സഞ്ജു ശിവറാം തുടങ്ങി നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കീഴിൽ കമന്റുകളുമായെത്തിയത്. ഇതിനിടയിലാണ് രസകരമായ കമന്റുമായി ആസിഫ് അലി എത്തിയത്. വൃദ്ധന്മാരെ സൂക്ഷിക്കുക എന്നായിരുന്നു താരത്തിന്റെ കമന്റ്. ടൊവിനോ തോമസും വൈകാതെ വയസ്സനായെത്തി. ലൂക്കയിലെ വേഷത്തിലുള്ള ചിത്രമായിരുന്നു ടൊവിനോ പോസ്റ്റ് ചെയ്തത്. ഇത് പൊളിച്ചെന്നും മറ്റുള്ളവരെക്കൂടി കാണാനായാണ് താൻ കാത്തിരിക്കുന്നതെന്നുമായിരുന്നു നീരജ് മാധവിന്റെ കമന്റ്. മറ്റ് താരങ്ങളുടെ ചിത്രത്തിന് കീഴിൽ കമന്റുകളുമായും ടൊവിനോ എത്തുന്നുണ്ട്.

താരങ്ങളുടെ കാര്യത്തിൽ മാത്രമല്ല, സാധാരണക്കാരുടെ കൂട്ടായ്മകളിലും ഫേസ് ആപ്പ് ചലഞ്ച് സജീവമാണ്. എന്നാൽ ആപ്പിന് പിന്നിലെ ചതിക്കുഴികളെ കുറിച്ച് അറിയാതെയാണ് ഇവർ ഇത് ആഘോഷമാക്കുന്നത്. തങ്ങളുടെ ഫോണിലുള്ള ഫോട്ടോകളും മറ്റ് വിവരങ്ങളും അനുമതിയില്ലാതെ കൈക്കലാക്കാനും ഉപയോഗിക്കാനും ഒരു വിദേശ ഡവലപ്പർ കമ്പനിക്ക് അനുമതി നൽകുകയാണ് ഫേസ് ആപ്പ് ഉപയോഗിക്കുന്ന ഓരോരുത്തരും. അത് വരും കാലത്ത് അവരുടെ ജീവിതങ്ങളെ എങ്ങനെ ബാധിക്കും എന്നറിയാൻ ഇനിയും കാത്തിരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP