Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയ്ക്കു കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും എന്ന് സെബാസ്റ്റ്യൻ പോൾ; സ്വാതന്ത്യവും ജനാധിപത്യവും മൈക്കിനുമുന്നിൽ വ്യക്തികൾക്ക് സ്വയം അഭിരമിക്കുവാനുള്ളതല്ലെന്ന് മകനും ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സ്ഥിതിയെയാണ് ഓർമിപ്പിക്കുന്നതെന്ന് മരുമകളും; രമേശേ, സുരേഷേ, അങ്കിളിനൊരു മൈക്ക് എന്ന് സോഷ്യൽ മീഡിയ

കൊറോണയ്ക്കു കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും എന്ന് സെബാസ്റ്റ്യൻ പോൾ; സ്വാതന്ത്യവും ജനാധിപത്യവും മൈക്കിനുമുന്നിൽ വ്യക്തികൾക്ക് സ്വയം അഭിരമിക്കുവാനുള്ളതല്ലെന്ന് മകനും ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സ്ഥിതിയെയാണ് ഓർമിപ്പിക്കുന്നതെന്ന് മരുമകളും; രമേശേ, സുരേഷേ, അങ്കിളിനൊരു മൈക്ക് എന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയമാകുന്നു എന്നും ലോക് ഡൗണിലായ പൊതു ഇടങ്ങൾ തുറക്കണമെന്നും ഫേസ്‌ബുക്കിൽ പോസ്റ്റിട്ട മുൻ എറണാകുളം എംപിയും പൊതുപ്രവർത്തകനുമായ സെബാസ്റ്റ്യൻ പോളിനെതിരെ രൂക്ഷ വിമർശനം. കൊറോണയ്ക്ക് കൊണ്ടു പോകാനുള്ളതല്ല നമ്മുടെ പൊതു ഇടങ്ങളെന്നും നഷ്ടപ്പെട്ട വെളിച്ചവും ശബ്ദവും തിരികെ പിടിക്കണമെന്നും സെബാസ്റ്റ്യൻ പോൾ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. മകനും മരുമകളും ഉൾപ്പെടെയുള്ളവർ സെബാസ്റ്റ്യൻ പോളിന്റെ അഭിപ്രായത്തെ വിമർശിച്ച് രം​ഗത്തെത്തി.

സെബാസ്റ്റ്യൻ പോളിന്റെ പോസ്റ്റിങ്ങനെ,

‘അവസാനത്തെ മൈക്ക് മുപ്പതു ദിവസം മുൻപായിരുന്നു. കോതമംഗലത്തിനടുത്തു തൃക്കാരിയുരിൽ. വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയമാകുന്നു. നമുക്ക് നഷ്ടമായ ശബ്ദവും വെളിച്ചവും തിരികെപ്പിടിക്കണം. ലോക്ക്ഡൗണിലായ പൊതുഇടങ്ങൾ തുറക്കണം. കൊറോണയ്ക്കു കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും.’

തൊട്ടു പിന്നാലെ മരുമകൾ സബീനാ ഇസ്മായിൽ വിമർശിച്ചു കൊണ്ട് കമന്റ് ചെയ്യുകയായിരുന്നു. ഒരു പൊതു വ്യക്തി ആയിരുന്നു എന്ന ലേബലിൽ അബദ്ധങ്ങൾ വിളിച്ചു പറയരുതെന്നായിരുന്നു മരുമകൾ സബീന ഇസ്മായിൽ കമന്റ് ചെയ്ത്. ഇത്തരം ആഹ്വാനങ്ങൾ ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സ്ഥിതിയെയാണ് ഓർമിപ്പിക്കുന്നതെന്നും സബീന കമന്റ് ചെയ്തു.

‘കോവിഡ് വന്നതോടെ ആളുകൾ കുറേക്കൂടി നന്മയുള്ളവരായി മാറി എന്ന് പലരും പറയുന്നുണ്ട്. പക്ഷേ അടിസ്ഥാനപരമായി നന്മയില്ലാത്തവർക്ക് കോവിഡല്ല, ഏത് മഹാവിപത്തും അവനവനിലേക്ക് കൂടുതൽ ചുരുങ്ങാനുള്ള അവസരം ഉണ്ടാക്കുകയേ ഉള്ളൂ. ഒരു പൊതുവ്യക്തി ആയിരുന്നു എന്ന ലേബലിൽ ഇത്തരം അബദ്ധങ്ങൾ പറയരുത്. ഇത്തരം ആഹ്വാനങ്ങൾ കേൾക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അവസ്ഥയാണ് ഓർമ വരുന്നത്. ഇറ്റലിയിലെയും അമേരിക്കയിലെയും ഇപ്പോഴത്തെ അവസ്ഥക്ക് കാരണവും ആലോചനയില്ലാത്ത ഇത് പോലുള്ള പ്രസ്താവനകളാണ്,’ സബീന കമന്റെ് ചെയ്തു.

അതിന് തൊട്ടു താഴെയായാണ് മകൻ റോൺ ബാസ്റ്റിയനും വിമർശനവുമായി രംഗത്തെത്തിയത്. സ്വാതന്ത്യവും ജനാധിപത്യവും മൈക്കിനുമുന്നിൽ വ്യക്തികൾക്ക് സ്വയം അഭിരമിക്കുവാനുള്ളതല്ലെന്നും എല്ലാ സൗകര്യങ്ങളുമുള്ളവരുടെ വൈകുന്നേരങ്ങൾക്ക് എന്ത് അസഹനീയതയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യവും ജനാധിപത്യവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാൻ ഉദ്ദേശിച്ചുള്ളതാണ്. അല്ലാതെ വ്യക്തികൾക്ക് മൈക്കിന് മുന്നിൽ നിന്ന് സ്വയം അഭിരമിക്കുവാനുള്ളതല്ല. തൊഴിലും താമസസൗകര്യവും നഷ്ടപ്പെട്ട് ആയിരങ്ങൾ കാൽനടയായി നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടുമ്പോൾ എല്ലാ സൗകര്യങ്ങളും ഉള്ളവരുടെ വൈകുന്നേരത്തെ നിശ്ശബ്ദതതക്ക് എന്ത് അസഹനീയതയാണ് ഉള്ളത്? അവരുടെ ജീവിതത്തിലേക്ക് ശബ്ദവും വെളിച്ചവും കൊണ്ടുവരാൻ ഒന്നും ചെയ്തില്ലെങ്കിലും, ചുരുങ്ങിയ പക്ഷം അതിന് വേണ്ടി കേരളത്തിലെങ്കിലും നടക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ആഹ്വാനം നടത്താതിരിക്കാം. അതാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ളവർ ചെയ്യേണ്ടത്,’ റോൺ ബാസ്റ്റിനും പറഞ്ഞു.

പോസ്റ്റിന് പിന്നാലെ പലരും വിമർശനവുമായി രംഗത്തെത്തി. ‘താങ്കളേപ്പൊലുള്ളവർ ആളുകളുടെ ക്ഷമാശീലത്തിനു പരിക്കേൽപ്പിക്കാൻ പാകത്തിന് സംസാരിക്കാൻ പാടുണ്ടോ?’ എന്നും ‘പറഞ്ഞതുമായി അംഗീകരിക്കാൻ സാധിക്കില്ല’ എന്നും വിമർശനങ്ങളുയർന്നു. രമേശേ, സുരേഷേ, അങ്കിളിനൊരു മൈക്ക്! എന്നും കളിയാക്കിയും കമന്റുകളുണ്ട്. കുറച്ചു ദിവസം അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണം മിഷ്ടർ എന്ന് ഉപദേശിക്കുന്നവരും കുറവല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP