മലപ്പുറത്തെ കുട്ടികളുടെ ഫ്രീ കിക്ക് കണ്ട് അമ്പരന്ന് അന്താരാഷ്ട്ര താരങ്ങളും: മഞ്ഞപ്പടയുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതുവരെ കണ്ടത് ഒരു ലക്ഷത്തിലധികം പേർ
സ്വന്തം ലേഖകൻ
മലപ്പുറംകാരുടെ ഫുട്ബോൾ ഭ്രാന്ത് പ്രശസ്തമാണ്. അവിടുത്തെ കൊച്ചു കുട്ടികൾക്ക് പോലുമുണ്ട് ഫുട്ബോളിനോട് വല്ലാത്തൊരു ആരാധന. ഒരു കൂട്ടം കൊച്ചു കുട്ടികളുടെ ഫുട്ബോൾ ആവേശം അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധ നേടിയിരിക്കുകയാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ കണ്ടുവരുന്ന ഒരു ഫ്രീ കിക്കിന്റെ വീഡിയോ ആണ് ഇപ്പോൾ സ്പോർട്സ് ഗ്രൂപ്പുകളിൽ ട്രെൻഡിങ് ആയിരിക്കുന്നത്.
Howz this freekick @KeralaBlasters @ESchattorie pic.twitter.com/ifz67qBLAh
— Manjappada (@kbfc_manjappada) January 17, 2020
ജി.എൽ.പി.എസ് പൂളപ്പാടം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളായ പ്രത്യുഷ്, അസ്ലഹ്, ആദിൽ, ലുഖ്മാനുൽ ഹക്കീം എന്നീ കുട്ടികളാണ് ഈ ഫ്രീ കിക്കിന് പിന്നിൽ. പൊടിമണ്ണുള്ള സ്കൂൾ ഗ്രൗണ്ടിൽ യൂണിഫോമിൽ ചെരുപ്പില്ലാതെയായിരുന്നു ഇവരുടെ കളി. അസ്ലഹും ആദിലും ലുഖ്മാനുൽ ഹക്കീമും കിക്ക് എടുക്കുന്നതുപോലെ കാണിച്ച് കബളിപ്പിച്ച ശേഷം പ്രത്യുഷ് പന്ത് കിക്ക് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഗോൾകീപ്പർ ആലോചിക്കുമ്പോഴേക്കും പ്രത്യുഷ് ആഘോഷം തുടങ്ങിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക ഗ്രൂപ്പായ മഞ്ഞപ്പടയുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഒരു ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. ജർമനിയുടെ മുൻതാരം ലോതർ മത്യാസും ലിവർപൂളിന്റെ സൂപ്പർ താരം ഷെർദാർ ഷാഖിരിയുമെല്ലാം ഈ ഫ്രീ കിക്കിന്റെ ആരാധകരായത് നിമിഷങ്ങൾക്കകമാണ്. നാലുപേരേയും അഭിനന്ദിച്ച് ഇൻസ്റ്റഗ്രാമിൽ കുറിപ്പിടുകയും ചെയ്തു ഇരുവരും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍