Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി'; സൈബർ സദാചാരവാദികൾക്ക് മറുപടിയുമായി സയനോര!ഷോട്ട്സ് ഇട്ട് ഇരിക്കുന്ന തന്റെ ഫേട്ടോ പങ്കുവച്ചത് 'കഹി ആഹ് ലഗേ ലഗ് ജാവേ' എന്ന കുറിപ്പോടെ; അനുകൂലിച്ചും വിമർശിച്ചും കമന്റുകൾ

'എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി'; സൈബർ സദാചാരവാദികൾക്ക് മറുപടിയുമായി സയനോര!ഷോട്ട്സ് ഇട്ട് ഇരിക്കുന്ന തന്റെ ഫേട്ടോ പങ്കുവച്ചത് 'കഹി ആഹ് ലഗേ ലഗ് ജാവേ' എന്ന കുറിപ്പോടെ; അനുകൂലിച്ചും വിമർശിച്ചും കമന്റുകൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സൈബർ സദാചാരവാദികളുടെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും സൈലന്റ് മാസ് മറുപടിയുമായി ഗായിക സയനോര ഫിലിപ്പ്. സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച പുത്തൻ ചിത്രത്തിലൂടെയാണ് സയനോര മറുപടി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടിമാരായ ഭാവനയും രമ്യ നമ്പീശനും ശിൽപ ബാലയും ഗായിക സയനോരയും മൃദുല മുരളിയും ഒരുമിച്ച് ചെയ്ത ഒരു ഡാൻസ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 'കഹി ആഹ് ലഗേ ലഗ് ജാവേ' എന്ന പാടിന് അതിമനോഹരമായ നൃത്തച്ചുവടുകളുമായിട്ടായാരുന്നു ഇവർ എത്തിയത്. എന്നാൽ താരങ്ങൾ പോസ്റ്റു ചെയ്ത ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള വിദ്വേഷ കമന്റുകൾ നിറഞ്ഞു. കൂടുതലും സയനോരയ്ക്ക് എതിരായുള്ള കമന്റുകളായിരുന്നു വന്നത്.



സയനോര ഷോർട്ട് ധരിച്ച് ഡാൻസ് ചെയ്തതായിരുന്നു സൈബർ സദാചാരവാദികളെ ചൊടിപ്പിച്ചത്. നമ്മുടെ സംസ്‌ക്കാരത്തിന് ചേർന്ന വസ്ത്രധാരണമല്ല ഇതെന്നും കൊച്ചുകുട്ടികൾ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നുണ്ട് എന്നോർമ്മ വേണം എന്നൊക്കെയുള്ള കമന്റുകളായിരുന്നു വന്നത്. സയനോരയുടെ നിറത്തെ കുറിച്ചും ശരീരത്തെ കുറിച്ചും അങ്ങേയറ്റം അസഭ്യം കലർന്ന രീതിയിലുള്ള കമന്റുകളായിരുന്നു ചിലർ എഴുതിവിട്ടത്.

സൈബർ സദാചാരവാദികളുടെ വിമർശനങ്ങൾക്ക് അവരുടെ വായടപ്പിച്ചാണ് മറ്റൊരു ഫോട്ടോ കൂടി സയനോര ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. 'കഹി ആഹ് ലഗേ ലഗ് ജാവേ' എന്ന കുറിപ്പോടെയാണ് ഷോട്ട്സ് ഇട്ട് വളരെ കൂളായി ഇരിക്കുന്ന തന്റെ ഫേട്ടോ സയനോര പങ്കുവെച്ചത്. 'മൈ ലൈഫ്, മൈ ബോഡി, മൈ വേ' എന്നിങ്ങനെയുള്ള ഹാഷ് ടാഗും താരം ഉപയോഗിച്ചിട്ടുണ്ട്.


വൈറലായ വീഡിയോയിൽ ധരിച്ച അതേ ടോപ്പ് ധരിച്ചുള്ള മറ്റൊരു ചിത്രമാണ് സയനോര ഇപ്പോൾ പങ്കിട്ടിരിക്കുന്നത്. അതേസമയം ഈ ചിത്രത്തിന് താഴെയും വിദ്വേഷക്കമന്റുമായി ചിലരെത്തിയിട്ടുണ്ട്. ഒപ്പം സയനോരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും നിരവധി പേരെത്തിയിട്ടുണ്ട്. സെറീന വില്യംസിനെ പോലെ തോന്നുന്നുവെന്നും മറുപടി കലക്കിയെന്നുമൊക്കെയാണ് മറ്റു കമന്റുകൾ.

വീട്ടിൽ ആരും നോക്കാൻ ഇല്ലാത്തതിന്റെ കേടാണെന്നും ,എവിടെയോ കണ്ട് പരിചയം ഉണ്ട്. ആഫ്രിക്കയിലാണോ എന്നൊരു സംശയം എന്നൊക്കെ പറഞ്ഞാണ് ചിലരുടെ കമന്റുകൾ. അതേസമയം സയനോരയെ പിന്തുണച്ചും നിരവധി പേർ കമന്റിട്ടിട്ടുണ്ട്.

'സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം' എന്നാണ് ഒരു കമന്റ്. സൈബർ സദാചാരവാദികളുടെ കുരുപൊട്ടുന്നത് ഇനി കാണാമെന്നും നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം തന്നെ ധരിക്കണമെന്നും പറഞ്ഞാണ് ചിലർ പിന്തുണ അറിയിച്ചത്.

ലുക്ക് ലൈക്ക് സെറീന വില്യംസ് എന്നാണ് ചിലരുടെ കമന്റ്. ഇത്തരത്തിലുള്ള ഫോട്ടോകൾ ഇനിയും പോസ്റ്റു ചെയ്യണമെന്നും ഫാൻസ് ഒപ്പമുണ്ടെന്നും ചിലർ പ്രതികരിച്ചു. സദാചാര ആങ്ങളമാർക്ക് കൊടുക്കാൻ പറ്റിയ മികച്ച മറുപടിയാണ് ഇതെന്നും ഇങ്ങനെ തന്നെയാണ് ഇത്തരക്കാരോട് പ്രതികരിക്കേണ്ടതെന്നും ചിലർ പറഞ്ഞു.

'ഇത് തൊലി വെളുത്തവരുടെയും ബോഡിഫിറ്റ് ആയവരുടെയും മാത്രം ലോകമല്ല. ഇവിടെ എല്ലാതരം ജീവിതം ജീവിച്ചു തീർക്കുന്ന മനുഷ്യരും ഉണ്ട്...Beauty യും vulgarityയുമെല്ലാം വളരെ സബ്ജെക്റ്റീവ് ആയ കാര്യങ്ങളാണ്. നിങ്ങൾക്ക് അഭംഗിയായി തോന്നുന്ന കാര്യങ്ങളെല്ലാം എല്ലാവർക്കും അങ്ങനെയാണെന്ന് ധരിക്കരുത്.

ഏത് ജൻഡർ ആയാലും ഒരു വ്യക്തിയുടെ വളരെ പേർസണൽ ആയ കാര്യങ്ങളാണ് ശരീരവണ്ണവും വസ്ത്രധാരണവുമെല്ലാം. അതിന്റെ വണ്ണത്തിലും നീളത്തിലുമെല്ലാം ഒരു പരിചയവുമില്ലാത്ത നിങ്ങൾക്ക് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്.

വല്ല ഷുഗറോ കൊളെസ്ട്രോളോ ആരോഗ്യപ്രശ്നങ്ങളോ വരുമ്പോൾ അവര് നോക്കിക്കോളും. അല്ലാത്ത പക്ഷം എല്ലാ പെണ്ണുങ്ങളും സൗന്ദര്യമത്സരത്തിന് നിങ്ങളുടെ ജഡ്ജ്മെന്റ് കാത്തുനിൽക്കുന്നവരല്ല, എന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.

കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വർണ്ണ വിവേചനത്തെ പറ്റി തുറന്ന് സംസാരിച്ച് ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ് നേരത്തേ രംഗത്തെത്തിയതും ഏറെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.അമേരിക്കയിൽ കൊലചെയ്യപ്പെട്ട ജോർജ് ഫ്‌ളോയ്ഡിനെ ഓർത്ത് നമ്മൾ ഇവിടെ ബ്ലാക്ക് ലൈഫ് മാറ്റേഴ്‌സ് എന്ന് എഴുതുമ്പോൾ നമ്മുടെ ചുറ്റിനും സമാനമായ പ്രശ്‌നങ്ങൾ ഉണ്ടെന്ന് മനസിലാക്കണമെന്ന് സയനോര ചൂണ്ടിക്കാട്ടുന്നു. ചെറുപ്പത്തിൽ താനും ഇത്തരത്തിൽ നിരവധി അവഗണനകൾ നേരിട്ടിട്ടുണ്ടെന്നും സയനോര തുറന്ന് പറഞ്ഞിരുന്നു.

കുട്ടിക്കാലം മുതൽക്കേ സ്‌കൂൾ കാലയളവിൽ തനിക്ക് നിറത്തിന്റെ പേരിൽ പലതവണ വിവേചനവും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും സയനോര വെളിപ്പെടുത്തി. ഇക്കാരണം ചൂണ്ടിക്കാട്ടി സ്‌കൂളിലെ ഡാൻസ് ടീമിൽ നിന്നു പോലും ഒഴിവാക്കിയതായി സയനോര വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.

എത്രയൊക്കെ പ്രതികരിച്ചാലും തെറ്റുകൾക്ക് നേർക്ക് വിരൽ ചൂണ്ടി സംസാരിച്ചാലും മലയാളികൾ പഠിച്ചതേ പാടൂ എന്നത് വീണ്ടും വീണ്ടും അടിവരയിട്ടെഴുതി ആവർത്തിക്കുകയാണല്ലോ എന്നാണ് സോഷ്യൽ മീഡിയയും ചൂണ്ടിക്കാട്ടുന്നത്. അതിന്റെ പുതിയ ഉദാഹരണമാണ് ഈ സൈബറാക്രമണവും എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് മുൻപ് ഗായിക തുറന്നുപറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള സയനോരയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ നേരത്തേ വൈറലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP