Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വീണ്ടും വിവാ​ദമായി സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്; ഇക്കുറി ചർച്ചയാകുന്നത് ധർമ്മടം ബീച്ചിലെ ചിത്രങ്ങൾ

വീണ്ടും വിവാ​ദമായി സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്; ഇക്കുറി ചർച്ചയാകുന്നത് ധർമ്മടം ബീച്ചിലെ ചിത്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ചെറിയൊരു ഇടവേളയ്ക്കുശേഷം വെഡ്ഡിങ് ഫോട്ടോഷൂട്ട് വിവാദങ്ങൾ വീണ്ടും സജീവമാകുന്നു. പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ചിത്രങ്ങൾ വിവാദമായതിന് പിന്നാലെ, ഇപ്പോഴിതാ മറ്റൊരു സേവ് ദി ഡേറ്റ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പിക്‌സൽ 9 വിഷ്വൽ മീഡിയയാണ് ഫോട്ടോ ഷൂട്ട് ഒരുക്കിയത്. തലശ്ശേരി ധർമ്മടം ബീച്ചിൽ നടത്തിയ ഈ ഫോട്ടോഷൂട്ട് മീത്- റിതുശ ദമ്പതികളുടെതാണ്..ചിത്രങ്ങൾ ഇതിനകം തന്നെ വൈറൽ ആയി കഴിഞ്ഞു.

തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെഡ്ഡിങ് സ്റ്റോറീസ് ചിത്രീകരിച്ച വെഡ്ഡിങ് ഫോട്ടോഷൂട്ട് ആണ് സഭ്യത ലംഘിച്ചെന്ന് ആക്ഷേപം നേരിട്ടത് . എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ചിത്രങ്ങൾ വൻവിവാദമായി മാറിയിരുന്നു.

അതിനെ അംഗീകരിച്ച് ചിലരെത്തിയപ്പോൾ കേരളത്തിന്റെ സംസ്‌ക്കാരത്തിന് യോജിച്ചതല്ല ഇത്തരം ചിത്രങ്ങളെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഒടുവിൽ വിഷയത്തിൽ പ്രതികരണവുമായി ദമ്പതികൾ തന്നെ രംഗത്തെത്തിയിരുന്നു. എന്റെ ഭാര്യക്കോ എനിക്കോ വീട്ടുകാർക്കോ പ്രശ്‌നമില്ലെന്നായിരുന്നു ഋഷിയുടെ അഭിപ്രായം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP