Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിനനന്ദൻ വർത്തമനെ നിങ്ങൾ മോചിപ്പിച്ചു; പക്ഷേ കഴിഞ്ഞ വർഷം ആഗസ്റ്റിൽ അറസ്റ്റിലായ സഞ്ജീവ് ഭട്ട് എവിടെ? 20 വർഷം മുമ്പത്തെ കേസിൽ അറസ്റ്റ് ചെയ്തിട്ട് എവിടെയാണ് മോദി സർക്കാറിന്റെ കടുത്ത വിമർശകനെ പാർപ്പിച്ചിരിക്കുന്നത്? പാക്കിസ്ഥാൻ പോലും കാണിച്ച ദയ ഒരു ഇന്ത്യക്കാരനുനേരെ രാജ്യം കാണിക്കാത്തതെന്ത്; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി വീണ്ടും സേവ് സഞ്ജീവ് ഭട്ട് കാമ്പയിൻ

അഭിനനന്ദൻ വർത്തമനെ നിങ്ങൾ മോചിപ്പിച്ചു; പക്ഷേ കഴിഞ്ഞ വർഷം ആഗസ്റ്റിൽ അറസ്റ്റിലായ സഞ്ജീവ് ഭട്ട് എവിടെ? 20 വർഷം മുമ്പത്തെ കേസിൽ അറസ്റ്റ് ചെയ്തിട്ട് എവിടെയാണ് മോദി സർക്കാറിന്റെ കടുത്ത വിമർശകനെ പാർപ്പിച്ചിരിക്കുന്നത്? പാക്കിസ്ഥാൻ പോലും കാണിച്ച ദയ ഒരു ഇന്ത്യക്കാരനുനേരെ രാജ്യം കാണിക്കാത്തതെന്ത്; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി വീണ്ടും സേവ് സഞ്ജീവ് ഭട്ട് കാമ്പയിൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഭിനന്ദൻ വർത്തമൻ എന്ന ധീര വൈമാനികനെ മോചനത്തെക്കുറിച്ചുള്ള വാർത്തകൾക്കൊപ്പം മോദി സർക്കാർ കഴിഞ്ഞ ആഗസ്റ്റിൽ അറസ്റ്റുചെയ്ത സഞ്ജീവ് ഭട്ട് എവിടെയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ. സേവ് സഞജീവ് ഭട്ട് എന്ന പേരിൽ നവമാധ്യമങ്ങളിൽ നടക്കുന്ന കാമ്പയിനും ഇതോടെ ശക്തിയാർജ്ജിച്ചിട്ടുണ്ട്. മോദി സർക്കാറിന്റെ കടുത്ത വിമർശകനായ സഞ്ജീവ് ഭട്ടിനെ 20 വർഷം മുമ്പ് നടന്ന കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ വർഷം ആഗസ്തിൽ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സഞ്ജീവ് ഭട്ട് എവിടെയാണെന്നോ അദ്ദേഹത്തെ പൊലീസും ഭരണകൂടവും എന്തുചെയ്‌തെന്നോ ഇപ്പോഴും ആർക്കും അറിയില്ല. ജയിലാണെന്ന് പറയുന്നതല്ലാതെ അദ്ദേഹം എവിടെയാണെന്ന കാര്യം സ്വന്തം കുടുംബത്തിൽ നിന്ന് പോലും പൊലീസ് മറച്ചു വെക്കുകയാണ്.

2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് വെളിപ്പെടുത്തിയിരുന്നു. കലാപത്തിൽ മോദിയുടെ പങ്ക് ചൂണ്ടിക്കാട്ടി ഭട്ട് സുപ്രിംകോടതിയിൽ മോദിക്കെതിരെ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. തുടർന്ന് 2015ൽ ഇന്ത്യൻ പൊലീസ് സർവീസിൽ നിന്ന് അദ്ദേഹത്തെ പിരിച്ചുവിടുകയായിരുന്നു.എന്നിട്ടും മതിയാകാതെയാണ് 22 വർഷം പഴക്കമുള്ള കേസിൽ കുറ്റം ചുമത്തി സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.1998 ൽ അഭിഭാഷകനെതിരെ ക്രിമിനൽ കേസ് കെട്ടിച്ചമച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ഭട്ടിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

2011 ൽ ആയിരുന്നു സഞ്ജീവ് ഭട്ട് നരേന്ദ്ര മോദിക്ക് യഥാർത്ഥത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയത്. സുപ്രീം കോടതിയിൽ ഭട്ട് സമർപ്പിച്ച സത്യവാങ്മൂലം ഗുജറാത്ത് സർക്കാരിനെ മാത്രമല്ല, രാജ്യത്തെ പോലും ഞെട്ടിച്ച ഒന്നായിരുന്നു.ഗുജറാത്ത് കലാപത്തിന് മുമ്പ്, നരേന്ദ് മോദി സർക്കാർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു എന്നായിരുന്നു സത്യവാങ്മൂലത്തിൽ സഞ്ജീവ് ഭട്ട് പറയുന്നത്. ഗോധ്ര കൂട്ടക്കൊലയിൽ പ്രതികാരം ചെയ്യാൻ ഹിന്ദുക്കളെ അനുവദിക്കണം എന്ന് ആ യോഗത്തിൽ സർക്കാർ നിർദ്ദേശം നൽകിയെന്നും സഞ്ജീവ് ഭട്ട് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഇത് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.

ഇതുമാത്രമല്ല, വേറെയും ഉണ്ട് കാരണങ്ങൾ സഞ്ജീവ് ഭട്ട് മോദിയുടെ ശത്രുവാകാൻ. 2002 ൽ നടത്തിയ ഒരു പ്രസംഗത്തിൽ മോദി മുസ്ലീങ്ങൾക്കെതിരെ അപകീർത്തികരമായ പരമാർശങ്ങൾ നടത്തിയെന്ന് ആക്ഷേപമുണ്ടായി. ഇതേക്കുറിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഗുജറാത്ത് സർക്കാരിനോട് വിശദീകരണം തേടി.എന്നാൽ അങ്ങനെ പ്രസംഗിച്ചിട്ടില്ലെന്നും രേഖകളില്ലെന്നുമായിരുന്നു സർക്കാരിന്റെ മറുപടി. എന്നാൽ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ പ്രസംഗത്തിന്റെ ശബ്ദരേഖ കമ്മീഷന് നൽകി. ഇതേതുടർന്ന് സഞ്ജീവ് ഭട്ടിനെയും ആർ ബി ശ്രീകുമാറിനെയും സർക്കാർ ഇന്റലിജൻസ് ബ്യൂറോയിൽനിന്ന് സ്ഥലം മാറ്റുകയും ചെയ്തു. പൊലീസ് ട്രെയിനിംങ് കോളെജിലേക്കായിരുന്നു സഞ്ജീവ് ഭട്ടിനെ സ്ഥലം മാറ്റിയത്.പിന്നീട് സബർമതി ജയിൽ സുപ്രണ്ടായി നിയമിതനായ സഞ്ജീവ് ഭട്ടിനെ രണ്ട് മാസത്തിനകം വീണ്ടും സ്ഥലം മാറ്റി. അന്തേവാസികളോട് മൃദു സമീപനം സ്വീകരിക്കുന്നുവെന്നായിരുന്നു ആക്ഷേപം. 2007 ൽ ഭട്ടിന്റെ ബാച്ചിലുണ്ടായിരുന്നവർക്കെല്ലാം ഐജിമാരായി സ്ഥലകയറ്റം ലഭിച്ചപ്പോൾ അദ്ദേഹത്തിന് എസ്‌പിയായി തുടരേണ്ടി വന്നു.

ഗുജറാത്തിൽ മന്ത്രിയായിരുന്ന ഹരൺ പണ്ഡേയുടെ കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ മോദിയും അമിത് ഷായും ആവശ്യപ്പെട്ടുവെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ മറ്റൊരു ആരോപണം. ഇങ്ങനെ നിരന്തരം മോദിയുമായി പോരാടി ഒടുവിൽ അദ്ദേഹത്തെ സർവീസിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. ഗുജറാത്ത് സർക്കാർ തനിക്കെതിരെ ഉന്നയിച്ച കേസുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യം സുപ്രീം കോടിതിയും നിരസിച്ചു

അധികം കാത്തിരിക്കേണ്ടി വന്നില്ല. സഞ്ജീവ് ഭട്ടിലെ ഗുജറാത്ത് സർക്കാർ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അനധികൃതമായി അവധിയെടുത്തു എന്ന് കാണിച്ചായിരുന്നു സസ്‌പെൻഷൻ. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്നും കാരണംകാണിക്കൽ നോട്ടീസിൽ പറഞ്ഞിരുന്നു.ഇതിന് ശേഷം 2014 ൽ സഞ്ജീവ് ഭട്ടിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. നേരത്തെ സസ്‌പെൻഡ് ചെയ്ത അതേ കാരണത്തിന്റെ പേരിൽ തന്നെ ആയിരുന്നു പിരിച്ചുവിടൽ. അതിന് ശേഷം സഞ്ജീവ് ഭട്ട് സോഷ്യൽ മീഡിയയിലൂടെ കേന്ദ്ര സർക്കാരിനേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിക്കാൻ തുടങ്ങി. സഞ്ജീവ് ഭട്ടിന്റെ ട്വിറ്റർ ട്രോളുകൾ പിന്നീട് രാജ്യം ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. നോട്ട് നിരോധനവും ജിഎസ്ടിയും എല്ലാം സഞ്ജീവ് ഭട്ടിന്റെ ട്രോളുകൾക്ക് ഇരകളായി. പെട്രോൾ വിലവർദ്ധനയെ കുറിച്ചും സഞ്ജീവ് ഭട്ട് മോദിയെ പരിഹസിച്ചുകൊണ്ട് ട്രോളുകൾ എഴുതിവിട്ടു. ഇതും മോദിക്ക് വൈരാഗ്യം കൂട്ടിയെന്നാണ് പറയുന്നത്.
.
സഞ്ജീവ് ഭട്ട് അറസ്റ്റിലാകുന്നത് ആദ്യമായിട്ടല്ല. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് സാക്ഷിയായി കെഡി പന്ത് എന്ന പൊലീസ് കോൺസ്റ്റബിളിന്റെ പേരും ചേർത്തിരുന്നു. എന്നാൽ പന്ത് ഇത് നിഷേധിക്കുകയും ഭട്ടിനെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു. ഈ കേസിൽ 2011 സെപ്റ്റംബറിൽ സഞ്ജീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.എന്നാൽ ഇപ്പോൾ സഞ്ജീവ് ഭട്ട് എവിടെയാണെന്ന് പോലും ആർക്കും അറിയാത്ത സാഹചര്യമാണുള്ളത്. ഒരു ഇന്ത്യക്കാരനോട് പാക്കിസ്ഥാൻ കാട്ടിയ കാരണ്യംപോലും നമ്മൾ സഞ്ജീവ് ഭട്ടിനോട് കാണിക്കുന്നില്ലേ എന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP