Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

സോളാർ നായിക ശരിക്കും നായികയായി വെള്ളിത്തിരയിൽ; പൊലീസ് കഥാപാത്രത്തിൽ തകർത്ത് അഭിനിയിച്ച് സരിതാ നായർ; ദുരന്തം അഭിനയമെന്ന് വാരിയലക്കി സോഷ്യൽ മീഡിയയും  

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സരിത എസ് നായർ അഭിനയിച്ച സിനിമ യൂട്യൂബിൽ തരംഗം. സരിതയുടെ അഭിനയത്തെ പുകഴ്‌ത്തിയും ട്രോളിയും ട്രോളന്മാരും രംഗത്തെത്തിയിരിക്കുകയാണ്. വയ്യാവേലി എന്ന സിനിമയിലാണ് സരിത അഭിനയിച്ചിരിക്കുന്നത്. കേരള രാഷ്ട്രീയത്തെ അടിമുടി ഉലച്ച, നേതാക്കളുടെ ഉറക്കം കെടുത്തിയ സോളാർ നായിക പുതിയ ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് എത്തുന്നത്. അന്ത്യകൂദാശ എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് സരിത അഭിനയിച്ചത്.

Stories you may Like

വിവാദ നായികയുടെ ചിത്രം പുറത്തിറങ്ങിയതിന് പുറകെ ട്രോളന്മാരും സജീവമായിട്ടുണ്ട്. ചിത്രത്തിലെ സരിതയുടെയും മറ്റുള്ള നടീനടന്മാരുടെയും മോശം പ്രകടനത്തെയാണ് ട്രോളുകൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. നാല് വർഷങ്ങൾക്ക് മുൻപാണ് സരിത പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തെ സംബന്ധിച്ച വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റുമായി നിറയുന്നത്.

ശേഷം ഏതാനും ആഴ്ചകൾക്ക് മുൻപ് ചിത്രം യൂട്യൂബിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ചിത്രം ഇറങ്ങി അധികം താമസിയാതെ വിഡിയോ ട്രോളുകളും പുറത്തിറങ്ങുകയായിരുന്നു. ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

വി.വി. സന്തോഷ് എന്ന ആളാണ് സിനിമയുടെ സംവിധാനം. തിരക്കഥ എഴുതിയത് അശോക് നായർ. ഇദ്ദേഹം തന്നെയാണ് സിനിമയുടെ നിർമ്മാതാവ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP