Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഡംബര വിവാഹം ആകാം; പക്ഷെ സ്വന്തം അധ്വാനത്തിലാകണം ചെലവ് ; വിവാഹ സങ്കൽപ്പത്തെക്കുറിച്ച് കുറിപ്പുമായി സരയു മോഹൻ; വലിയ ആശയങ്ങൾ പറയുന്നവർക്ക് വിവാഹ കാര്യത്തിൽ നാവിടറുന്നുവെന്നും താരത്തിന്റെ കുറിപ്പ്

ആഡംബര വിവാഹം ആകാം; പക്ഷെ സ്വന്തം അധ്വാനത്തിലാകണം ചെലവ് ; വിവാഹ സങ്കൽപ്പത്തെക്കുറിച്ച് കുറിപ്പുമായി സരയു മോഹൻ;  വലിയ ആശയങ്ങൾ പറയുന്നവർക്ക് വിവാഹ കാര്യത്തിൽ നാവിടറുന്നുവെന്നും താരത്തിന്റെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സാമൂഹമാധ്യമങ്ങളിൽ വലിയ ആശയങ്ങൾ പങ്കുവക്കുന്നവർ വിവാഹ കാര്യത്തിൽ നിലപാടെടുക്കുന്നില്ലെന്ന് നടി സരയു മോഹൻ. മാതാപിതാക്കൾ അധ്വാനിച്ച് ഉണ്ടാക്കുന്ന പണത്തിൽ കല്യാണം കഴിക്കാൻ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നതെങ്ങനെ എന്ന് മനസിലാകുന്നില്ല.ആഡംബരമായി വിവാഹം നടത്തണമെങ്കിൽ സ്വന്തമായി അധ്വാനിക്കണമെന്നും സരയു സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

അടുത്ത തലമുറക്കായി പണം കൂട്ടിവെച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത ഇവിടെ മാത്രമാണ് ഉള്ളത്.പഴയ ആളുകളെ മാറ്റുക ബുദ്ധിമുട്ടായിരിക്കുമെന്നും പുതിയ തലമുറ, മാറ്റം കൊണ്ടുവരണമെന്നും സരയു കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം

അധ്വാനിച്ചു, വിയർപ്പൊഴുക്കി അച്ഛനമ്മാർ ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു???എന്താണ് സോഷ്യൽ മീഡിയകളിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്...

നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ,50,000ന്റെ സാരി വേണോ.... സ്വന്തം പൈസക്ക്, സ്വയം അധ്വാനിച്ചു നേടൂ.... ചെയ്യൂ....അതിന് ആദ്യമൊരു ജോലി നേടൂ... എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം...അടുത്ത തലമുറക്ക് കാശ് കൂട്ടി വെച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത നമ്മൾ അല്ലാതെയുണ്ടോ???

പെൺകുട്ടി ആണേ എന്ന് പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല...അവളുടെ കല്യാണദിവസം മുന്നിൽ ലക്ഷ്യം വെച്ച്, നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാൽ കൊച്ചിന്റെ ഇരുപത്തിയെട്ടിനു കാശ് വേണം എന്നോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസിലാക്കിയെടുക്കും.....

നാടടച്ച് കല്യാണം വിളിച്ചു സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ മക്കളെ സ്വർണത്തിൽ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെയും പറഞ്ഞു മനസിലാക്കലും ബുദ്ധിമുട്ടാണ്....അതിലുമൊക്കെ എളുപ്പം നിങ്ങൾ മാറുന്നതല്ലേ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP