Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കേരളത്തിലെ പെണ്ണുങ്ങൾ രണ്ടു മൂന്നു മാസമായി കേൾക്കുന്ന തെറികൾക്ക് ചാണകപ്പായസം തന്നെ വിളമ്പേണ്ടി വരുമായിരുന്നു; പ്രിയനന്ദൻ പറഞ്ഞ ഒരു തെറി ഞങ്ങൾ കേട്ട ആയിരക്കണക്കിന് പച്ചത്തെറികളുടെ പേരിൽ റദ്ദായിപ്പോകും; തെറി പറയുന്നവരെല്ലാം പരസ്പരം ക്ഷമിക്കാൻ പഠിക്കണമെന്നും' ഫേസ്‌ബുക്കിലൂടെ ആഞ്ഞടിച്ച് ശാരദക്കുട്ടി

'കേരളത്തിലെ പെണ്ണുങ്ങൾ രണ്ടു മൂന്നു മാസമായി കേൾക്കുന്ന തെറികൾക്ക് ചാണകപ്പായസം തന്നെ വിളമ്പേണ്ടി വരുമായിരുന്നു; പ്രിയനന്ദൻ പറഞ്ഞ ഒരു തെറി ഞങ്ങൾ കേട്ട ആയിരക്കണക്കിന് പച്ചത്തെറികളുടെ പേരിൽ റദ്ദായിപ്പോകും; തെറി പറയുന്നവരെല്ലാം പരസ്പരം ക്ഷമിക്കാൻ പഠിക്കണമെന്നും' ഫേസ്‌ബുക്കിലൂടെ ആഞ്ഞടിച്ച് ശാരദക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംവിധായകൻ പ്രിയനന്ദന് നേർക്ക് ആക്രമണമുണ്ടായതിന് പിന്നാലെ
 പ്രതികരണവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി. കേരളത്തിലെ പെണ്ണുങ്ങൾ ഏറെ നാളായി കേട്ടുകൊണ്ടിരിക്കുന്ന തെറികൾക്ക് ഇവിടെ ചാണകപ്പായസം വിളമ്പേണ്ടി വരുമായിരുന്നെന്നും പ്രിയനന്ദനൻ പറഞ്ഞ ഒരു തെറി ഞങ്ങൾ കേട്ട ആയിരക്കണക്കിനു പച്ചത്തെറികളുടെ പേരിൽ റദ്ദായിപ്പോകുമെന്നും ശാരദക്കുട്ടി പറയുന്നു.

ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഇക്കണക്കിന് കേരളത്തിലെ പെണ്ണുങ്ങൾ രണ്ടു മൂന്നു മാസമായി കേട്ടുകൊണ്ടിരിക്കുന്ന തെറികൾക്ക് ഇവിടെ ചാണകപ്പായസം തന്നെ വിളമ്പേണ്ടി വരുമായിരുന്നു. എമ്മാതിരി തെറികളായിരുന്നു അതൊക്കെ. അതു കൊണ്ട് പ്രിയനന്ദനൻ പറഞ്ഞ ഒരു തെറി ഞങ്ങൾ കേട്ട ആയിരക്കണക്കിനു പച്ചത്തെറികളുടെ പേരിൽ റദ്ദായിപ്പോകും. ധാരാളം തെറി കേട്ടിട്ടും ചാണകം കൈ കൊണ്ടു തൊടാത്ത ഇവൾ അദ്ദേഹത്തെ ആക്രമിച്ചതിനെതിരേ പ്രതിഷേധിക്കുന്നു. ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിലൊരാളാണ് പ്രിയനന്ദനൻ.

.ഒരു ചെറിയ ഉഴപ്പോ അലസതയോ പോലും തന്റെ കലാസൃഷ്ടിയുടെ നേർക്കു കാണിച്ചിട്ടില്ലാത്തയാൾ. അബദ്ധങ്ങൾ കലയിൽ പൊറുപ്പിക്കാത്ത പുലിജന്മം. ഒരു തെറ്റു പറഞ്ഞു പോയി. തിരുത്തി.

വാക്കിൽ പിണഞ്ഞ ഒരബദ്ധത്തിന് തെരുവിൽ അബദ്ധപ്രഭുക്കളുടെ ശിക്ഷയേറ്റു വാങ്ങിക്കൂടാ. തെറി പറയുന്നവരെല്ലാം പരസ്പരം ക്ഷമിക്കാൻ പഠിക്കണം ആദ്യം.

എസ്.ശാരദക്കുട്ടി

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP