Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്തു ഭക്ഷണം കഴിക്കുന്നു എന്നതെല്ലാം ഓരോരുത്തരുടേയും വ്യക്തി സ്വാതന്ത്ര്യമല്ലേ; ഓണ ദിവസം എത്ര പേർ മദ്യം കഴിക്കുന്നു, അതും തെറ്റല്ലേ; ബീഫ് വിവാദത്തിൽ നടി സുരഭി ലക്ഷ്മിക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

എന്തു ഭക്ഷണം കഴിക്കുന്നു എന്നതെല്ലാം ഓരോരുത്തരുടേയും വ്യക്തി സ്വാതന്ത്ര്യമല്ലേ; ഓണ ദിവസം എത്ര പേർ മദ്യം കഴിക്കുന്നു, അതും തെറ്റല്ലേ; ബീഫ് വിവാദത്തിൽ നടി സുരഭി ലക്ഷ്മിക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

മറുനാടൻ ഡസ്‌ക്

കൊച്ചി: മീഡിയവൺ ചാനലിലെ ഓണ പരിപാടിയിൽ ബീഫ് കഴിച്ചതിന് സംഘപരിവാറിന്റെ ഭീഷണി നേരിട്ട നടി സുരഭി ലക്ഷ്മിക്ക് പിന്തുണയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. വടക്കൻ കേരളത്തിൽ ഓണത്തിന് മാംസ വിഭവങ്ങൾ നിർബന്ധമാണ്. എന്തു കഴിക്കണമെന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണെന്നും സുരഭി ബീഫ് കഴിച്ചതിലൂടെ ഹിന്ദുക്കളുടെ വികാരം വൃണപ്പെട്ടുവെന്ന വ്യാഖ്യാനം തെറ്റാണെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഓണ പരിപാടിയിൽ ഓണ വിശേഷങ്ങളെക്കുറിച്ചും ഓണാഹാരത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടാണ് സുരഭി പൊറോട്ടയും ബീഫും കഴിച്ചത്. ഇതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. ബീഫ് കഴിച്ചതിലൂടെ സുരഭി ഹിന്ദുക്കളെ അപമാനിച്ചുവെന്ന് ആരോപിച്ചുകൊണ്ടാണ് സംഘപരിവാറിർ സൈബർ ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ ഓണത്തിനായാലും ഓണപ്പരിപാടിക്കായാലും താൻ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്നാണ് സുരഭി മറുപടിയും നൽകിയിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം കാണാം

ഡിയർ ഫേസ്‌ബുക്ക് ഫാമിലി

ഒരു പ്രമുഖ നടി ഓണ ദിനം ബീഫ് കഴിച്ചു എന്നതിന്റെ പേരിൽ ചില പ്രമുഖരല്ലാത്തവർ വിഷമം പറഞ്ഞു കമന്റ് ഇടുന്നതും, അതു ചില മീഡിയാസ് അനാവശ്യ പ്രാധാനൃം നല്കി ചർച്ചകൾ നടത്തി റേറ്റിങ് കൂട്ടാനായി ഉപയോഗിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ഏതൊരു കാര്യത്തേയും വിലയിരുത്തേണ്ടത് അതു നടക്കുന്ന ദേശം, കാലം, സമയം, വ്യക്തികൾ എന്നിവ നോക്കിയാകണം. ഓണ സദ്യക്കു തെക്കേ കേരളത്തിലെ ജനങ്ങൾ നൽകുന്ന അത്രയും പവിത്രത വടക്കേ കേരളത്തിൽ ചിലയിടങ്ങളിൽ നൽകാറില്ല. പലരും ഈ ദിവസം നോൺവെജിറ്റേറിയൻ ഫുഡ് കഴിക്കാറുണ്ട്.

ഈ സത്യം കൂടി ഉൾക്കൊണ്ട് വിമർശിക്കുക. മലബാർ ഏരിയയിലെ ആസ്ഥാന ഭക്ഷണമാണ് ബീഫും പൊറാട്ടയും. രാവിലെ 7 മണി മുതൽ രാത്രി 2 മണി വരെ ഈ ഭക്ഷണം പലയിടത്തും കിട്ടും. നല്ല വെജിറ്റേറിയൻ ഹോട്ടൽ പല ഭാഗത്തും ഇല്ല. ഞാൻ മുമ്പ് വെജിറ്റേറിയൻ ആയി ജീവിച്ചപ്പോൾ നല്ലൊരു വെജിറ്റേറിയൻ ഭക്ഷണം കിട്ടുവാൻ ഒരുപാട് കഷ്ടപ്പട്ടു.

എന്തു ഭക്ഷണം കഴിക്കുന്നു എന്നതെല്ലാം ഓരോരുത്തരുടേയും വ്യക്തി സ്വാതന്ത്ര്യമല്ലേ. ഓണ ദിവസം എത്ര പേർ മദ്യം കഴിക്കുന്നു. അതും തെറ്റല്ലേ മറ്റുള്ളവർക്കു ബുദ്ധിമുട്ടാകാതെ ഏതൊരാൾക്കും ജീവിച്ചൂടെ. എന്തു കഴിച്ചു എന്നതല്ല, എന്തെങ്കിലും ഒക്കെ കഴിക്കുവാൻ ഉണ്ടാകുക എന്നതാണ് പ്രധാനം. വ്യക്തിപരമായി ഓണ ദിവസം എന്നല്ല ഒരു ദിവസങ്ങളിലും നോൺവെജിറ്റേറിയൻ ഫുഡ് കഴിക്കുവാൻ എനിക്ക് ഇഷ്ടമല്ല. പക്ഷേ അൺഫോർച്ചുനേറ്റ്‌ലി ഞാൻ പലപ്പോഴും ഈ ചിന്തയിൽ പരാജയപ്പെടുന്നു. നമ്മുടെ പല്ലുകളോ, വയറോ ഈ ചിക്കനും, കോഴിയും, ബീഫും കഴിക്കുന്ന രീതിയിൽ അല്ലാ ഉള്ളത്. വെജിറ്റേറിയൻ കഴിക്കുന്നവർക്കു കൂടുതൽ ക്ഷമയും കാണാറുണ്ട്...!

സോ ദയവു ചെയ്ത് ഇതുപൊലുള്ള അനാവശ്യ വിവാദം ഉണ്ടാക്കരുത്. ഇന്ത്യാ ഈസ് ആൻ ഇൻഡിപെൻഡന്റ് കൺട്രി. ടു ലിവ് ആൻഡ് ലെറ്റ് ലിവ്. നമ്മുടെ നാട്ടിൽ പെട്രോൾ, ഡീസൽ വില കൂടുന്നൂ, വെജിറ്റബിൾസ് വില കൂടുന്നു, ഗ്യാസിന്റെ വില കൂടുന്നു, ചൈനയുടേയും ഉത്തര കൊറിയയുടേയും യുദ്ധക്കൊതി, സുനാമി വീണ്ടും ഉണ്ടാകാനുള്ള സാധ്യത, കേരളത്തിൽ മദ്യപാനം വർധിച്ചത്, സ്ത്രീ പീഡനങ്ങൾ, സന്തോഷ് പണ്ഡിറ്റ് സൂപ്പർസ്റ്റാർ ആകുമോ? ഉരുക്ക് സതീശൻ സിനിമ മെഗാ ഹിറ്റാകുമോ?. എറ്റ്‌സെട്ര... അങ്ങനെ നമ്മുടെ ജീവിതവുമായ് ബന്ധമുള്ള കാര്യങ്ങളിൽ ചർച്ച നടത്തൂ. പ്ലീസ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP