Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുഎഇ ഗോൾഡൻ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെയെന്ന് സന്തോഷ് പണ്ഡിറ്റ്; ആയുസ് മുഴുവൻ പ്രവാസി ജീവിതം നയിക്കുന്നവർക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും പണ്ഡിറ്റ്

യുഎഇ ഗോൾഡൻ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെയെന്ന് സന്തോഷ് പണ്ഡിറ്റ്; ആയുസ് മുഴുവൻ പ്രവാസി ജീവിതം നയിക്കുന്നവർക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും പണ്ഡിറ്റ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മലയാള സിനിമയിലെ താരങ്ങൾക്ക് യുഎഇ നൽകിയ ഗോൾഡൻ വിസ കേരളത്തിലെ കിറ്റ് വിതരണം പോലെയാണെന്ന് സന്തോഷ് പണ്ഡിറ്റ്. നിരവധി വലിയ താരങ്ങൾക്ക് ഗോൾഡൻ വിസ കൊടുത്തുവെന്ന് കേട്ടു. ചെറിയ നടനായ തനിക്ക് ബ്രോൺസ് വിസ എങ്കിലും തരണം എന്നു തുടങ്ങി ഫേസ്‌ബുക്ക് കുറിപ്പിലാണ് വിമർശനം.

പണവും പ്രശസ്തിയുമുള്ളവർക്ക് എല്ലാം അംഗീകാരവും കിട്ടുന്നുവെന്ന വിമർശനത്തോടെയാണ് കുറിപ്പ്. ആയുസ് മുഴുവൻ പ്രവാസി ജീവിതം നയിക്കുന്നവർക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തുന്നു. രണ്ട് പ്രമുഖ താരങ്ങൾക്ക് നൽകിയപ്പോൾ അതൊരു സംഭവം ആണെന്ന് തോന്നിയിരുന്നു. ഇപ്പോൾ കേരളത്തിലെ കിറ്റ് വിതരണം പോലെ ആയെന്നും പണ്ഡിറ്റ് കുറിപ്പിൽ വിമർശിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മക്കളേ.. മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്കു UAE 'Golden Visa' കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു ' Bronze Visa' എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും . അങ്ങനെ Golden Visa തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല . പാവമാണ് ട്ടോ ) പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ Golden Visa കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ ?

(വാൽകഷ്ണം ... Golden Visa ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി . എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു . ഇതൊരു മാതിരി കേരളത്തിൽ 'kit' വിതരണം ചെയ്യുന്നത് പോലെ ആയി . ഏതായാലും നല്ല കാര്യം ആണേ ..)

എല്ലാവർക്കും നന്ദി

By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്‌കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP