Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അശോകന് ക്ഷീണമാകാം! യോദ്ധയിലെ നർമരംഗം ടിക് ടോക്കാക്കി മലയാളികളുടെ സഞ്ജു സാംസൺ; അമ്മ ലിജി വിശ്വാനാഥിനൊപ്പമുള്ള ടിക് ടോക്ക് വീഡിയോ കണ്ട് തലകുത്തി ചിരിച്ച് മലയാളികളും; മലയാളി ക്രിക്കറ്റ് താരത്തിന്റെ അഭിനയവും തകർപ്പനെന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ മലയാളി താരം സഞ്ജു സാംസണിന്റെ ടിക്ടോക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അമ്മ ലിജി വിശ്വനാഥിനൊപ്പമുള്ള ടിക്ടോക് വിഡിയോയാണ് ആരാധകർക്കിടയിൽ തരംഗമായത്. മോഹൻലാലും ജഗതി ശ്രീകുമാറും തകർത്തഭിനയിച്ച 'യോദ്ധ' എന്ന മലയാള ചിത്രത്തിലെ ഒരു രംഗമാണ് ഇരുവരും ചേർന്ന് തകർത്തഭിനയിച്ചിരിക്കുന്നത്. ടിക്ടോക്കിലെ ജനകീയമായ ഒരു രംഗമാണിത്.

ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തോൽപ്പിക്കാൻ ജഗതിയുടെ കഥാപാത്രം ഉറക്കമിളച്ചിരുന്ന് ചെസ് പഠിക്കുന്ന രംഗമുണ്ട്. ഇതിനിടെ നടി മീന അവതരിപ്പിക്കുന്ന അമ്മ കഥാപാത്രം ഒരു ഗ്ലാസുമായെത്തി മകന് നൽകുന്ന രംഗമാണ് ഇരുവരും ചേർന്ന് അഭിനയിച്ചിരിക്കുന്നത്.

തന്റെ ഔദ്യോഗിക ടിക്ടോക് അക്കൗണ്ടിലാണ് ഈ രസകരമായ വിഡിയോ സഞ്ജു പങ്കുവച്ചിരിക്കുന്നത്. ഇതിനു മുൻപ് ഇത്തരം ഡയലോഗുകൾ അനുകരിക്കുന്ന വിഡിയോ താരം പങ്കുവച്ചിട്ടില്ല. 'അമ്മയോടൊപ്പം തമാശയ്ക്കുള്ള സമയം' എന്ന ചെറു വാചകത്തോടെയാണ് സഞ്ജു വിഡിയോ ആരാധകർക്കായി പങ്കുവച്ചത്.

 

@sanjusamson

Fun times with Mommy☺️

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP