Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുരിതത്തിലായ 1000 കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ സഞ്ജയ് ദത്ത്; ഓരോരുത്തരും അവരവർക്ക് കഴിയുന്ന രീതിയിൽ സഹജീവികളെ സഹായിക്കുക; ഞാൻ എന്നാൽ കഴിയുന്നത് ചെയ്യുന്നെന്നും താരത്തിന്റെ കുറിപ്പ്

ദുരിതത്തിലായ 1000 കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ സഞ്ജയ് ദത്ത്; ഓരോരുത്തരും അവരവർക്ക് കഴിയുന്ന രീതിയിൽ സഹജീവികളെ സഹായിക്കുക; ഞാൻ എന്നാൽ കഴിയുന്നത് ചെയ്യുന്നെന്നും താരത്തിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുകയാണ് സാധാരണക്കാരും സെലിബ്രിറ്റികളുമടക്കം നിരവധി പേർ. ബോളിവുഡ് നടൻ സഞ്ജയ് ദത്തും സഹജീവികൾക്ക് താങ്ങും തണലുമാകാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കൊറോണയും ലോക് ഡൗണും കാരണം ദുരിതത്തിലായ 1000 കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സഞ്ജയ് ദത്ത്.

'രാജ്യത്തിനാകെ ഇത് കഠിനമായ കാലമാണ്. ഓരോരുത്തരും അവരവർക്ക് കഴിയുന്ന രീതിയിൽ സഹജീവികളെ സഹായിക്കുന്നു. അത് വീട്ടിലിരുന്നു സാമൂഹിക അകലം പാലിച്ചിട്ടായാലും ശരി. മറ്റുള്ളവരെ സഹയിക്കാനായി ഞാൻ എന്നാൽ കഴിയുന്നത് ചെയ്യുന്നു'. സഞ്ജയ് ദത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. സവർക്കർ ട്രസ്റ്റുമായി സഹകരിച്ചാണ് സഞ്ജയ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നത്.

ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി. അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ വൈറസ് ഏറ്റവുമധികം ബാധിക്കപ്പെട്ട ഇന്ത്യൻ നഗരങ്ങളിലൊന്നും മുംബൈയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP