Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അണ്ടർവാട്ടർ ഫോട്ടോഷൂട്ടിൽ ​ഗ്ലാമർ ലുക്കിൽ സാനിയ; ലോക് ഡൗൺ കാലത്തെ താരത്തിന്റെ കുറുമ്പ് വൈറലാക്കി സോഷ്യൽ മീഡിയ; വീഡിയോ കാണാം

അണ്ടർവാട്ടർ ഫോട്ടോഷൂട്ടിൽ ​ഗ്ലാമർ ലുക്കിൽ സാനിയ; ലോക് ഡൗൺ കാലത്തെ താരത്തിന്റെ കുറുമ്പ് വൈറലാക്കി സോഷ്യൽ മീഡിയ; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ബി​ഗ് സ്‍ക്രീനിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും താരമാണ് യുവനടി സാനിയ ഇയ്യപ്പൻ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിൽ തുടരുന്ന സാനിയ ഈ ദിവസങ്ങളിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. യോ​ഗ ചിത്രങ്ങൾ പോസ്റ്റ് ചെയ്തും സോഷ്യൽ ലോകത്തെ ചലഞ്ചുകൾ ഏറ്റെടുത്തുമൊക്കെയാണ് താരം സമയം ചെലവിടുന്നത്. ഇതിനിടയിൽ ബോളിവുഡ് താരം സണ്ണി ലിയാണിയുടെ ടീ-ഷർട്ട് ചലഞ്ച് സാനിയ വിജയകരമായി പൂർത്തീകരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സാനിയയുടെ ഏറ്റവും പുതിയ ഫാഷൻ ഫോട്ടോഷൂട്ട് വിഡിയോയാണ് വൈറലാകുന്നത്.

ഫാഷൻ ഫിലിം ഗണത്തിൽപെടുന്ന അണ്ടർവാട്ടർ ഫോട്ടോഷൂട്ടിൽ ​ഗ്ലാമർ ലുക്കിലാണ് താരം. റിച്ചാർഡ് ആൻറണിയാണ് ക്യാമറ ചെയ്തിരിക്കുന്ന വിഡിയോ കൊച്ചിയിലെ ഫോർപോയിന്റ് എന്ന ഹോട്ടലിലാണ് ചിത്രീകരിച്ചത്. നേരത്തെ ചിത്രീകരിച്ച വിഡിയോ കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ക്വീൻ എന്ന ചിത്രത്തിൽ നായികയായി എത്തി പിന്നീട് പ്രേതം 2, ലൂസിഫർ എന്നീ സിനിമകളിലെ മികച്ച പ്രകടനം കൊണ്ട് വിസ്മയിപ്പിച്ച യുവനടിയാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിലെ മിന്നും താരം കൂടെയാണ് നടി.
സാനിയ ഇയ്യപ്പൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP